മനുഷ്യജീനോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹ്യൂമൻ ജീനോം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മനുഷ്യശരീരത്തിലെ ഓരോ കോശത്തിലുമുള്ള 23 ക്രോമസോമുകളിൽ സ്ഥിതിചെയ്യുന്ന ന്യൂക്ലിക്കാസിഡുകളും മൈറ്റോകോൺഡ്രിയകളിലെ ഡി.എൻ.എ തൻമാത്രകളും ഉൾപ്പെടുന്ന പൂർണഗണമാണ് മനുഷ്യ ജീനോം. ന്യൂക്ലിയാർ ജീനോം എന്നും മൈറ്റോകോൺഡ്രിയൽ ജീനോം എന്നും ഇവ വേർതിരിച്ചറിയപ്പെടുന്നു. മനുഷ്യജീനോമിൽ മാംസ്യങ്ങളെ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന കോഡിംഗ് ജീനുകളും നോൺ- കോഡിംഗ് ഡി.എൻ.എ ഭാഗങ്ങളുമുണ്ട്. [1] അണ്ഡകോശത്തിലും ബീജകോശത്തിലുമുള്ള ഹാപ്ലോയിഡ് (പകുതി) മനുഷ്യജീനോമിൽ മൂന്ന് ബില്യൺ ഡി.എൻ.എ ബേയ്സ് ജോഡികൾ കാണപ്പെടുന്നു. വ്യക്തികൾ തമ്മിൽ ജീനോമിൽ വ്യതിയാനങ്ങൾ കാണിക്കുന്നു എങ്കിലും മനുഷ്യനോട് പരിണാമപരമായി അടുപ്പമുള്ള ബോണോബോസ്, ചിമ്പാൻസി എന്നിവയെ അപേക്ഷിച്ച് ഈ വ്യത്യാസം തുലോം ചെറുതാണ്. [2]സെലേറ കോർപ്പറേഷന്റെ ഹ്യൂമൻ ജീനോം പദ്ധതി ആദ്യ ഹ്യൂമൻ ജീനോം ശ്രേണി ഏകദേശം പൂർണമാക്കി പുറത്തുവിട്ടു. 2004 ൽ ഡ്രാഫ്റ്റ് ജീനോം സീക്വൻസിംഗ് പൂർത്തിയാക്കി.

തൻമാത്രാവ്യൂഹനവും ജീൻ ഉള്ളടക്കവും[തിരുത്തുക]

മനുഷ്യജീനോമിന്റെ ആകെ നീളം 3 ബില്യൺ ബേയ്സ് ജോഡികൾക്കുമേലെയാണ്. ഓട്ടോസോമുകൾ എന്നറിയപ്പെടുന്ന ശരീരക്രോമസോമുകളുടെ 22 ജോഡിയിലും ലിംഗനിർണയക്രോമസോമുകളായ XX (സ്ത്രീകളിൽ), XY (പുരുഷൻമാരിൽ) എന്നീ 23 ആം ജോഡിയിലുമായാണ് ഹ്യൂമൻ ജീനോം സ്ഥിതി ചെയ്യുന്നത്. കോശമർമ്മങ്ങളിലെ വലിയ രേഖാരൂപ ഡി.എൻഎ തൻമാത്രകളാണിവ. ഓരോ മൈറ്റോകോൺഡ്രിയോണിലുമുള്ള ചെറിയ വൃത്താകൃതിയിലുള്ള ഡി.എൻ.എ കളുൾപ്പെടുന്നതാണ് മൈറ്റോകോൺഡ്രിയൽ ജീനോം. ജീനോം ഉള്ളടക്കത്തെ സൂചിപ്പിക്കുന്ന പട്ടികയാണ് ചുവടെ നൽകിയിരിക്കുന്നത്.

ജീൻ ഉള്ളടക്കപ്പട്ടിക[തിരുത്തുക]

(Data source: Ensembl genome browser release 87[permanent dead link], December 2016 for most values; Ensembl genome browser release 68, July 2012 for miRNA, rRNA, snRNA, snoRNA.)

Chromosome Length
(mm)
Base
pairs
Variations Protein-
coding
genes
Pseudo-
genes
Total
long
ncRNA
Total
small
ncRNA
miRNA rRNA snRNA snoRNA Misc
ncRNA
Links Centromere
position
(Mbp)
Cumulative
(%)
1 85 248,956,422 12,151,146 2058 1220 1200 496 134 66 221 145 192 EBI[പ്രവർത്തിക്കാത്ത കണ്ണി] 125 7.9
2 83 242,193,529 12,945,965 1309 1023 1037 375 115 40 161 117 176 EBI[പ്രവർത്തിക്കാത്ത കണ്ണി] 93.3 16.2
3 67 198,295,559 10,638,715 1078 763 711 298 99 29 138 87 134 EBI[പ്രവർത്തിക്കാത്ത കണ്ണി] 91 23
4 65 190,214,555 10,165,685 752 727 657 228 92 24 120 56 104 EBI[പ്രവർത്തിക്കാത്ത കണ്ണി] 50.4 29.6
5 62 181,538,259 9,519,995 876 721 844 235 83 25 106 61 119 EBI[പ്രവർത്തിക്കാത്ത കണ്ണി] 48.4 35.8
6 58 170,805,979 9,130,476 1048 801 639 234 81 26 111 73 105 EBI[പ്രവർത്തിക്കാത്ത കണ്ണി] 61 41.6
7 54 159,345,973 8,613,298 989 885 605 208 90 24 90 76 143 EBI[പ്രവർത്തിക്കാത്ത കണ്ണി] 59.9 47.1
8 50 145,138,636 8,221,520 677 613 735 214 80 28 86 52 82 EBI[പ്രവർത്തിക്കാത്ത കണ്ണി] 45.6 52
9 48 138,394,717 6,590,811 786 661 491 190 69 19 66 51 96 EBI[പ്രവർത്തിക്കാത്ത കണ്ണി] 49 56.3
10 46 133,797,422 7,223,944 733 568 579 204 64 32 87 56 89 EBI[പ്രവർത്തിക്കാത്ത കണ്ണി] 40.2 60.9
11 46 135,086,622 7,535,370 1298 821 710 233 63 24 74 76 97 EBI[പ്രവർത്തിക്കാത്ത കണ്ണി] 53.7 65.4
12 45 133,275,309 7,228,129 1034 617 848 227 72 27 106 62 115 EBI[പ്രവർത്തിക്കാത്ത കണ്ണി] 35.8 70
13 39 114,364,328 5,082,574 327 372 397 104 42 16 45 34 75 EBI[പ്രവർത്തിക്കാത്ത കണ്ണി] 17.9 73.4
14 36 107,043,718 4,865,950 830 523 533 239 92 10 65 97 79 EBI[പ്രവർത്തിക്കാത്ത കണ്ണി] 17.6 76.4
15 35 101,991,189 4,515,076 613 510 639 250 78 13 63 136 93 EBI[പ്രവർത്തിക്കാത്ത കണ്ണി] 19 79.3
16 31 90,338,345 5,101,702 873 465 799 187 52 32 53 58 51 EBI[പ്രവർത്തിക്കാത്ത കണ്ണി] 36.6 82
17 28 83,257,441 4,614,972 1197 531 834 235 61 15 80 71 99 EBI[പ്രവർത്തിക്കാത്ത കണ്ണി] 24 84.8
18 27 80,373,285 4,035,966 270 247 453 109 32 13 51 36 41 EBI[പ്രവർത്തിക്കാത്ത കണ്ണി] 17.2 87.4
19 20 58,617,616 3,858,269 1472 512 628 179 110 13 29 31 61 EBI[പ്രവർത്തിക്കാത്ത കണ്ണി] 26.5 89.3
20 21 64,444,167 3,439,621 544 249 384 131 57 15 46 37 68 EBI[പ്രവർത്തിക്കാത്ത കണ്ണി] 27.5 91.4
21 16 46,709,983 2,049,697 234 185 305 71 16 5 21 19 24 EBI[പ്രവർത്തിക്കാത്ത കണ്ണി] 13.2 92.6
22 17 50,818,468 2,135,311 488 324 357 78 31 5 23 23 62 EBI[പ്രവർത്തിക്കാത്ത കണ്ണി] 14.7 93.8
X 53 156,040,895 5,753,881 842 874 271 258 128 22 85 64 100 EBI[പ്രവർത്തിക്കാത്ത കണ്ണി] 60.6 99.1
Y 20 57,227,415 211,643 71 388 71 30 15 7 17 3 8 EBI[പ്രവർത്തിക്കാത്ത കണ്ണി] 10.4 100
mtDNA 0.0054 16,569 929 13 0 0 24 0 2 0 0 0 EBI[പ്രവർത്തിക്കാത്ത കണ്ണി] N/A 100
total 3,088,286,401 155,630,645 20412 14600 14727 5037 1756 532 1944 1521 2213

അവലംബം[തിരുത്തുക]

  1. https://www.ncbi.nlm.nih.gov/books/NBK21134/
  2. https://www.ncbi.nlm.nih.gov/books/NBK21134/
"https://ml.wikipedia.org/w/index.php?title=മനുഷ്യജീനോം&oldid=3293768" എന്ന താളിൽനിന്ന് ശേഖരിച്ചത്