ഹോ ഭാഷ
| ഹോ | |
|---|---|
| 𑢹𑣉𑣉 𑣎𑣋𑣜 , ഹോ ജഗർ | |
| 𑢹𑣉𑣉 𑣎𑣋𑣜 हो जगर • ହୋ ଜାଗାର | |
ഹോ ജഗർ എന്ന് വാരംഗ് ചിതി ലിപിയിൽ എഴുതിയിരിക്കുന്നു. | |
| ഉച്ചാരണം | [hoː d͡ʑägär] |
| ഉത്ഭവിച്ച ദേശം | ഇന്ത്യ |
| സംസാരിക്കുന്ന നരവംശം | ഹോകൾ |
മാതൃഭാഷയായി സംസാരിക്കുന്നവർ | 1,421,418 (2011 സെൻസസ്)[1] |
| വാരംഗ് ചിതി (മാതൃലിപി) മറ്റുള്ളവ | |
| ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി |
|
| ഭാഷാ കോഡുകൾ | |
| ഐ.എസ്.ഒ. 639-3 | hoc |
| ഗ്ലോട്ടോലോഗ് | hooo1248[3] |
യുനെസ്കോയുടെ ലോകത്തെ അപകടഭീഷണി നേരിടുന്ന ഭാഷകളുടെ അറ്റ്ലസിൽ ഹോയിനെ ഒരു 'ദുർബല' ഭാഷയായി തരംതിരിച്ചിരിക്കുന്നു.[4] | |
ഇന്ത്യയിലെ ഛോട്ടാ നാഗ്പൂർ പീഠഭൂമി പ്രദേശത്തെ തദ്ദേശീയരായ ഹോ ഗോത്രവർഗ്ഗക്കാർ സംസാരിക്കുന്ന, ഓസ്ട്രോ-ഏഷ്യാറ്റിൿ ഭാഷാകുടുംബത്തിൽപ്പെട്ട ഒരു മുണ്ട ഭാഷയാണ് ഹോ (വാരംഗ് ചിതി: 𑢹𑣉𑣉 𑣎𑣋𑣜, ഐ.പി.എ.: Ho pronunciation: [hoː d͡ʑägär][a][5])
2001-ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ഏകദേശം 22 ലക്ഷം ആളുകൾ (ഇന്ത്യൻ ജനസംഖ്യയുടെ 0.022%) ഈ ഭാഷ സംസാരിക്കുന്നു. ഝാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ, ആസാം എന്നീ സംസ്ഥാനങ്ങളിലെ ഹോ, മുണ്ഡ, കോൽഹ, കോൽ തുടങ്ങിയ ഗോത്രവിഭാഗങ്ങളാണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്.[6] ലാക്കോ ബോദ്ര വികസിപ്പിച്ചെടുത്ത വാരംഗ് ചിതി ലിപിയാണ് ഈ ഭാഷ എഴുതാൻ തദ്ദേശീയർ കൂടുതലായി ഉപയോഗിക്കുന്നത്.[7] എങ്കിലും ദേവനാഗരി, ലത്തീൻ, ഒഡിയ എന്നീ ലിപികളും ഉപയോഗത്തിലുണ്ട്.[8]
"മനുഷ്യൻ" എന്നർത്ഥമുള്ള ഹൂ എന്ന തദ്ദേശീയ പദത്തിൽ നിന്നാണ് ഹോ എന്ന പേരുണ്ടായത്.[9] ഈ ഭാഷയുടെ സഹോദരഭാഷകളായ മുണ്ടാരിയിലെ ഹൊറോ, സന്താലിയിലെ ഹോർ, കോർക്കുവിലെ കോരോ എന്നീ സമാനപദങ്ങളും ഇതിന് ഉദാഹരണമാണ്.
ഹോ ഭാഷയ്ക്ക് മുണ്ടാരി, സന്താലി എന്നിവയോട് അടുത്ത ബന്ധമുണ്ട്. മുണ്ഡാരിയും ഹോയും സഹോദരഭാഷകളായാണ് കണക്കാക്കപ്പെടുന്നത്.[9][10] ഝാർഖണ്ഡിലെ മറ്റു വകഭേദങ്ങളെക്കാൾ മുണ്ടാരിയിലെ ഹസദാക് ഉപഭാഷയോടാണ് ഹോയ്ക്ക് കൂടുതൽ സാമ്യമുള്ളത്.[11] വംശീയമായും ഭാഷാപരമായും അടുത്ത ബന്ധം പുലർത്തുമ്പോഴും, ഹോ, മുണ്ടാരി ഭാഷകൾ സംസാരിക്കുന്നവർ തങ്ങളുടേതായ വ്യത്യസ്ത പ്രാദേശിക സ്വത്വങ്ങൾ കാത്തുസൂക്ഷിക്കുന്നു.
ഇതും കാണുക
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ "C-16 POPULATION BY MOTHER TONGUE". www.censusindia.gov.in. Office of the Registrar General & Census Commissioner, India. Retrieved 11 ജൂലൈ 2024.
- ↑ "Scripts of Ho". Scriptsource.org. Retrieved 26 ഓഗസ്റ്റ് 2021.
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Ho". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
- ↑ ഫലകം:Cite UNESCO Atlas
- ↑ "Linguistic Survey of India - Jharkhand Report" (PDF). censusindia.gov.in. Registrar General and Census Commissioner of India. 21 ജനുവരി 2026. p. 70-71.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Tribals seek official tag for Ho (𑢹𑣉𑣉) language - OrissaPOST". 27 ഒക്ടോബർ 2018. Retrieved 16 ഡിസംബർ 2019.
- ↑ K David Harrison; Gregory Anderson. "Review of Proposal for Encoding Warang Chiti (Hoorthography) in Unicode" (PDF). Retrieved 19 മാർച്ച് 2015.
- ↑ "The Warang Chiti Alphabet". Swarthmore.edu. Retrieved 19 മാർച്ച് 2015.
- 1 2 "Ho (𑢹𑣉𑣉) Web Sketch:Ho (𑢹𑣉𑣉) writing" (PDF). Livingtongues.org. Archived from the original (PDF) on 17 മാർച്ച് 2016. Retrieved 19 മാർച്ച് 2015.
- ↑ Anderson, Gregory S., ed. (2008). The Munda languages (1. publ. ed.). London: Routledge. ISBN 978-0-415-32890-6.
- ↑ Hoffmann, John (1932). Encyclopaedia Mundarica. Patna: Superintendent, Government Printing, Bihar and Orissa. p. 1763.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Anderson, Gregory D. S., Toshiki Osada and K. David Harrison. Ho and the other Kherwarian Languages In Gregory Anderson (ed.) Munda Languages. (2008). Routledge. ISBN 978-0-415-32890-6
- Burrows, L. (1915). Ho grammar: with vocabulary.
- Deeney, J. J. (1991). Introduction to the Ho language: Learn Ho Quickly and Well. Chaibasa: Xavier Ho Publications.
- Deeney, J. J. (1975). Ho Grammar and Vocabulary. Chaibasa: Xavier Ho Publications.
- Deeney, J. J. (1978). Ho-English Dictionary. Chaibasa: Xavier Ho Publications.
- Deogam, Chandrabhusan, Larka Ho.
- Hoffmann, Johann [Baptist] & Arthur Van Emelen. 1930-1950. Encyclopaedia Mundarica [Mundari encyclopaedia]. Patna, Bihar: Superintendent Government Printing, Bihar and Orissa. xv+10+4889+xiipp. (13 vols.)
- Nottrott, A., Fitzgerald, A. G. F. (1905). Grammar of the Kol-language. India: Printed at the G.E.L. Mission Press.
- Perumalsamy P (2021) "Ho language" in Linguistic Survey of India: Jharkhand Volume, Language Division, Office of the Registrar General India: New Delhi pp: 339 – 431.
- Pucilowski, A. (2013). Topics in Ho Morphophonology and Morphosyntax (Doctoral dissertation, University of Oregon).
- Uxbond, F. A. (1928). Munda-Magyar-Maori, an Indian Link Between the Antipodes, New Tracks of Hungarian Origins. Luzac.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- The Ho language webpage by K. David Harrison, Swarthmore College
- RWAAI | RWAAI, Lunds universitet RWAAI (Repository and Workspace for Austroasiatic Intangible Heritage)
- "Ho(𑢹𑣉𑣉) language". Lund University Humanities Lab Archive. hdl:10050/00-0000-0000-0003-A6AC-8. Archived from the original on 5 നവംബർ 2021. Retrieved 5 നവംബർ 2021.
- "Ho(𑢹𑣉𑣉)". Census India.
- Use dmy dates from January 2025
- Articles containing Ho-language text
- Pages with Ho IPA
- Languages without family color codes
- ISO language articles citing sources other than Ethnologue
- Articles with dead external links from ഏപ്രിൽ 2026
- Ho language
- Munda languages
- Endangered languages of India
- Languages of Jharkhand
- Languages of Odisha
- Languages written in Devanagari