ഹോർമിസ് തരകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി.കെ.ഹോർമിസ് തരകൻ

ഐ.പി.എസ്
ജനനം (1947-01-31) 31 ജനുവരി 1947  (75 വയസ്സ്)
ഒളവെയ്പ്പ്, പാണാവള്ളി, ആലപ്പുഴ ജില്ല
Police career
നിലവിലെ സ്ഥിതിമുൻ സംസ്ഥാന പോലീസ് മേധാവി
ബാഡ്ജ് നമ്പർ1967
രാജ്യംഐ.പി.എസ്
സർവീസിലിരുന്നത്1967-2007
റാങ്ക്റിട്ട. ഡി.ജി.പി

2003 മുതൽ 2005 വരെ സംസ്ഥാന പോലീസ് മേധാവിയായിരുന്ന 1967 ബാച്ച് ഐ.പി.എസ് ഓഫീസറാണ് പി.കെ. ഹോർമിസ് തരകൻ (ജനനം: 31 ജനുവരി 1947) [1]2005 മുതൽ 2007 വരെ രഹസ്യന്വേഷണ വിഭാഗമായ റോയുടെ ഡയറക്ടറായും പ്രവർത്തിച്ചു.[2] 2007-ൽ സർവീസിൽ നിന്ന് വിരമിച്ചു.[3][4]

ജീവിതരേഖ[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ തൈക്കാട്ട്ശ്ശേരി ഒളവെയ്പ്പ് എന്ന ഗ്രാമത്തിൽ 1947 ജനുവരി 31ന് തേക്കനാട്ട് പാറായിൽ കുടുംബത്തിൽ ജനനം. സ്കൂൾ കോളേജ് വിദ്യാഭ്യാസത്തിനു ശേഷം സിവിൽ സർവീസ് തിരഞ്ഞെടുത്ത ഹോർമിസ് തരകൻ 1967 ബാച്ച് ഐ.പി.എസ് ഓഫീസറാണ്.

ഐ.പി.എസ് കരിയർ

ജില്ലാ പോലീസ് മേധാവി, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ, സംസ്ഥാന ഇൻറലിജൻസ് എ.ഡി.ജി.പി, ജയിൽ വകുപ്പ് മേധാവി, വിജിലൻസ് മേധാവി എന്നീ പദവികളിൽ പ്രവർത്തിച്ച ഹോർമിസ് തരകൻ 1976 മുതൽ 1985 വരെയും 1989 മുതൽ 2001 വരെ കേന്ദ്ര സർവീസിൽ ഡെപ്യൂട്ടേഷനിൽ ജോലി നോക്കി. 2003 മുതൽ 2005 വരെ ക്രമസമാധാന ചുമതലയുള്ള സംസ്ഥാന പോലീസ് മേധാവിയായിരിക്കെ 2005 മുതൽ 2007 വരെ രഹസ്യന്വേഷണ വിഭാഗമായ (റിസർച്ച് & അനാലിസിസ് വിങ്) റോയുടെ ഡയറക്ടറായും പ്രവർത്തിച്ചു. 2007 ജനുവരി 31ന് സർവീസിൽ നിന്ന് വിരമിച്ചു.[5][6]

അവലംബം[തിരുത്തുക]

[[

  1. "Hormis Tharakan to be state police chief | Thiruvananthapuram News - Times of India" https://m.timesofindia.com/city/thiruvananthapuram/hormis-tharakan-to-be-state-police-chief/articleshow/47805953.cms
  2. "New RAW chief was an 'insider' | India News - Times of India" https://m.timesofindia.com/india/new-raw-chief-was-an-insider/articleshow/1001541.cms
  3. "Hormis Tharakan | Hormis Tharakan MBIFL 2020" https://english.mathrubhumi.com/mobile/mbifl2020/speakers/hormis-tharakanhormis-tharakan-mbifl-2020-1.4445026
  4. https://m.rediff.com/news/2005/feb/02spec3.htm
  5. "Hormis Tharakan proves his mettle in farming - The Hindu" https://www.thehindu.com/news/national/kerala/Hormis-Tharakan-proves-his-mettle-in-farming/article16437257.ece/amp/
  6. "ഒരു ഹരിതസ്വപ്നത്തിനു പിന്നാലെ" https://www.manoramaonline.com/karshakasree/city-farmer/pk-hormis-tharakan-revives-paddy-farming.amp.html
"https://ml.wikipedia.org/w/index.php?title=ഹോർമിസ്_തരകൻ&oldid=3773876" എന്ന താളിൽനിന്ന് ശേഖരിച്ചത്