ഹോസ്റ്റ്നെയിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹോസ്റ്റ്നെയിം എന്നത് ഒരു ഡൊമൈനിൽ അംഗമായ അല്ലെങ്കിൽ കമ്പ്യൂട്ടർ ശൃംഖലയിലെ ഒരു കമ്പ്യൂട്ടറിനെ തിരിച്ചറിയാനുള്ള നാമകരണം ആണ് .

ഹോസ്റ്റ്നെയിം ഇന്റർനെറ്റിൽ[തിരുത്തുക]

അംഗത്വമുള്ള കമ്പ്യൂട്ടറിന്റെ പൂർണ്ണരൂപം താഴെ കൊടുത്തിരിക്കുന്നു.

- ഹോസ്റ്റ്നെയിം.ഡൊമൈൻ നെയിം

ഉദാ: www.wikipedia.org

ഇതിൽ www എന്നത് ഒരു കമ്പ്യൂട്ടറിന്റെ പേര് ആണ്. wikipedia.org എന്നത് ഒരു ഡൊമൈൻ നെയിം ആണ്. ഇതിൽ നിന്നും മനസ്സിലാക്കുന്നത് www എന്ന ഫിസിക്കൽ കമ്പ്യൂട്ടർ wikipedia.org എന്ന് പേരായിട്ടുള്ള ഒരു ഡൊമൈനിലെ അംഗമാണ്.www എന്നത് വേൾഡ് വൈഡ് വെബ് അല്ലെങ്കിൽ വെബ് സർവ്വീസ് ഇടപാട് നടത്താനുള്ള നാമകരണമാണ്. www ഒരു ഫിസിക്കൽ കമ്പ്യൂട്ടർ ആകാം അല്ലെങ്കിൽ വെബ് സർവ്വീസ് കൊടുക്കുന്ന കമ്പ്യൂട്ടറിന്റെ കൂട്ടം ആകാം.

പ്രവർത്തന രീതി[തിരുത്തുക]

നമ്മൾ www.wikipedia.org എന്ന് അപേക്ഷ കൊടുക്കുമ്പോൾ ആ അപേക്ഷ wikipedia.org ഡൊമൈനിലെ DNS സെർവ്വറിൽ പോയി വിശകലനം ചെയ്യപ്പെടുന്നു. ഇവിടെ wikipedia ൽ ഒരു പക്ഷേ ഒരു കമ്പ്യൂട്ടർ മാത്രമായിരിക്കില്ല സർവ്വീസ് കൊടുക്കുന്നത്, മിക്കപ്പോഴും ഒരു കൂട്ടം കമ്പ്യൂട്ടർ ആണ്. ആ കൂട്ടം കമ്പ്യൂട്ടറുകളെ നാമകരണം ചെയ്യുവാൻ വേണ്ടി wikipedia.org ലെ DNS സെർവ്വറിൽ www എന്ന നാമകരണം ഉപയോഗിക്കുന്നു.

ഇവിടെ നിലവിൽ ലഭ്യമായ അല്ലെങ്കിൽ നിലവിൽ ട്രാഫിക് കുറഞ്ഞ ഒരു കമ്പ്യൂട്ടർ (കൂട്ടത്തിൽ ഉള്ള ഒരു കമ്പ്യൂട്ടർ ) വഴി വെബ് സർവ്വീസ് നമുക്ക് ലഭിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഹോസ്റ്റ്നെയിം&oldid=1698623" എന്ന താളിൽനിന്ന് ശേഖരിച്ചത്