ഹോറ്റ്സിൻ
ഹോറ്റ്സിൻ Hoatzin Temporal range: Miocene-recent | |
---|---|
![]() | |
At Manu National Park, Peru | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Kingdom: | ജന്തുലോകം |
Phylum: | Chordata |
Class: | Aves |
Order: | Opisthocomiformes |
Family: | Opisthocomidae |
Genus: | Opisthocomus Illiger, 1811 |
വർഗ്ഗം: | O. hoazin
|
ശാസ്ത്രീയ നാമം | |
Opisthocomus hoazin (Müller, 1776) | |
![]() | |
Range | |
പര്യായങ്ങൾ | |
Phasianus hoazin Müller, 1776 |
തെക്കേ അമേരിക്കയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ മാത്രം കാണപ്പെടുന്ന ഒരിനം പക്ഷിയാണ് ഹോറ്റ്സിൻ (ഇംഗ്ലീഷ്: Hoatzin) (ശാസ്ത്രനാമം: ഒപ്പിസ്തകോമസ് ഹോസിൻ). ഒപ്പിസ്തകോമിഡേ കുടുബത്തിലെ ഒരേയൊരു സ്പീഷീസാണിത്.[2] ഗയാനയുടെ ദേശീയ പക്ഷിയാണിത്.
ലക്ഷണങ്ങൾ[തിരുത്തുക]
കാഴ്ച്ചയിൽ വാൻകോഴി (pheasant) യോട്[3] സാദൃശ്യമുള്ള ഈ പക്ഷിക്ക് ഉദ്ദേശം മുക്കാൽ മീറ്റർ നീളമുണ്ട്. മെലിഞ്ഞ ശരീരത്തിന് തവിട്ടുനിറമാണ്; മാറിൽ വിളറിയ മഞ്ഞനിറത്തിലുള്ള വരകൾ കാണാം. താരതമ്യേന ചെറിയ തല, നീണ്ടുനേർത്ത കഴുത്ത്, കുറുകി തടിച്ച കൊക്ക് എന്നിവ ഇതിന്റെ പ്രത്യേകതകളായിപ്പറയാം. തലയിൽ കട്ടികൂടിയ തൂവലുകളാൽ രൂപംപൂണ്ട ഒരു ശിഖ (crest) കാണാം. ബലമേറിയ കാലുകൾ അധികം വലിപ്പമുള്ളവയല്ല; വിരലുകൾ നീണ്ടതും ബലമുള്ളതുമാണ്; ചിറകുകളും വാലും നീണ്ട് വൃത്താകൃതിയിലിരിക്കുന്നു. വാലിൽ ശരിയായി ഉറച്ചിട്ടില്ല എന്നു കാഴ്ച്ചയിൽ തോന്നുന്ന പത്ത് തൂവലുകൾ കാണാം. പരുഷമായ കരച്ചിലും, വിരസമായ ചിലമ്പലും ഇത് പുറപ്പെടുവിക്കുന്നു.[4]
വാസസ്ഥലങ്ങൾ[തിരുത്തുക]

ആമസോൺ പ്രദേശങ്ങൾ മുതൽ വ്ടക്കൊട്ട് ഗിയാനസ് വെനിസൂല വഴി കിഴക്കൻ കൊളമ്പിയ വരെയുള്ള നദിക്കരകളിലെ ചെറുവൃക്ഷങ്ങളാണ് ഇവയുടെ വാസസ്ഥലങ്ങൾ. പത്തുമുതൽ അമ്പതുവരെ പക്ഷികളുടെ ചെറുസംഘങ്ങളായി ഇവ കഴിയുന്നു. രണ്ടു മുതൽ ഏഴുമീറ്റർ വരെ ഉയരമുള്ള വൃക്ഷശാഖകളിൽ അടുക്കും ചിട്ടയുമില്ലാതെ ചുള്ളികമ്പുകൾ ചേർത്തുവച്ചുണ്ടാക്കുന്ന ചെറിയ തട്ടുകളാണ് ഇവയുടെ കൂടുകൾ. ആണും പെണ്ണും ചേർന്നുണ്ടാക്കുന്ന ഈ കൂടിനുള്ളിൽ പെൺപക്ഷി ഒരു തവണ രണ്ടു മൂന്നു മുട്ടകളിടുന്നു. വെള്ളനിറമുള്ള മുട്ടയിൽ തവിട്ടു പുള്ളികൾ ഉണ്ടാവും.[5]
മുട്ടവിരിയിക്കൽ[തിരുത്തുക]
മുട്ട വിരിയുന്നതിന് 28 ദിവസം വേണ്ടിവരും. അടയിരിക്കൽ മറ്റുചില പക്ഷികളെപ്പോലെ ആണും പെണ്ണും മാറിമാറി ചെയ്യാറുണ്ടോ എന്നവിവരം ഇതുവരെ അറിവായിട്ടില്ല. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ അനേകം പ്രത്യേകതകളുള്ളവയാണ്. തൂവലുകളില്ലാതെ ഏതാണ്ടു നഗ്നമായ ശരീരത്തോടുകൂടിയ കുഞ്ഞുങ്ങൾക്ക്, ഓരോ ചിറകിന്റെയും അറ്റത്തായി ശരിയായി വളർന്ന രണ്ടു നഖങ്ങൾ കാണാം. വിരിഞ്ഞിറങ്ങിയാലുടൻ കുഞ്ഞുങ്ങൾ, ഇഴജന്തുക്കളെപ്പോലെ, കാലും ചിറകും ഉപയോഗിച്ച് ഇഴയാനാരംഭിക്കുന്നു കൂട്ടിൽ നിന്നും ഇഴഞ്ഞു പുറത്തു കടക്കുമ്പോൾ മരക്കൊമ്പുകളിൽ പിടിക്കുന്നതിനാണ് ചിറകിലെ നഖങ്ങൾ. വിരിഞ്ഞിറങ്ങി ആദ്യത്തെ രണ്ടു മൂന്നാഴ്ച്ചക്കുള്ളിൽ ഈ നഖങ്ങൾ അപ്രത്യക്ഷമാകുന്നു. വളർച്ചയെത്തിയ പക്ഷികളിൽ നഖങ്ങളുടെ ലാഞ്ഛനപോലും കാണുകയില്ല. ഖഗപരിണാമത്തിൽ എന്നേ നാമാവശേഷമായിക്കഴിഞ്ഞ ഒരു കണ്ണിയെ ചിറകിൽ നഖമുള്ള ഈ പക്ഷികുഞ്ഞുങ്ങൾ പ്രധിനിദാനം ചെയ്യുന്നതായി ശാസ്ത്രജ്ഞർ വിസ്വസിക്കുന്നു.[6]
പ്രത്യേകതകൾ[തിരുത്തുക]
നീന്തലിലുള്ള വൈദഗ്ദ്ധ്യം ഈ പക്ഷികുഞ്ഞുങ്ങളുടെ മറ്റൊരു പ്രത്യേകതയാണ്. വെള്ളത്തിൽ വീണുപോകുന്നപക്ഷം നീന്തി കരയ്ക്കു കയറി കൂട്ടിൽ തിരിച്ചെത്താൻ ഇവയ്ക്കു കഴിവുണ്ട്. മറ്റുപക്ഷികളിലൊന്നിലും ഈ സവിശേഷത കാണാനില്ല. മുതലയുടേതുപോലുള്ള ഗന്ധവും പക്ഷിയെക്കാളേറെ റെപ്ടൈലുകളോടുള്ള ശബ്ദസാദൃശ്യവും ഹോട്സിനുകളുടെ മറ്റു പ്രത്യേകതകളാകുന്നു.
പറക്കുന്നതുള്ള പേശികൾ ഈ പക്ഷികളിൽ ഒട്ടും വികസിച്ചിട്ടില്ലാത്തതിനാൽ വളരെ കുറച്ചു ദൂരം മാത്രമേ ഇവയ്ക്കു പറക്കാനാവൂ. ഇക്കാരണത്താൽ ഓരോപക്ഷിക്കൂട്ടവും ഓരോസ്ഥലത്തും ഏതാണ്ട് ഒറ്റപ്പെട്ട മാതിരിയാണ് കഴിയുന്നത്. ഇപ്രകാരം തലമുറകളായി ഒരേസ്ഥലത്തു തന്നെ കഴിയുന്ന പല പക്ഷികൂട്ടങ്ങളെയും കണ്ടെത്താവുന്നതാണ്.
സവിശേഷതകൾ[തിരുത്തുക]
പ്രാകൃതങ്ങളും അതേസമയം അങ്ങേയറ്റം സവിശേഷവത്കരിക്കപ്പെട്ടവയുമായ സ്വഭാവങ്ങളുടെ ഏകീകരണം പ്രദർശിപ്പിക്കുന്ന ഹോട്സിനുകളുടെ സ്ഥാനനിർണയം പ്രയാസമുള്ള കാര്യമായിത്തീർന്നിരിക്കുന്നു. ഒരു നിയന്ത്രിതമേഖലയിൽ ശതാബ്ദങ്ങളായി യാതൊരുമാറ്റവും സംഭവിക്കാതെ തുടർന്നുവരുന്ന ഒന്നായാണ് ശസ്ത്രജ്ഞന്മാർ ഇതിനെ കാണുന്നത്. ആധുനിക പക്ഷികളുടെ പ്രപൂർവികരിൽ ദൃശ്യമായിരുന്ന സ്വഭാവസവിശേഷതകളെ ഹോട്സിനുകൾ അനുസ്മരിപ്പിക്കുന്നതായി കരുതപ്പെടുന്നു. ഈ പക്ഷിക്കു ചിറകിൽ നഖങ്ങൾ കാണപ്പെടുന്നു.
അവലംബം[തിരുത്തുക]
- ↑ BirdLife International (2012). "Opisthocomus hoazin". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013. Cite has empty unknown parameter:
|last-author-amp=
(help)CS1 maint: ref=harv (link) - ↑ http://www.absoluteastronomy.com/topics/Hoatzin Hoatzin
- ↑ http://www.absoluteastronomy.com/topics/Pheasant Pheasant
- ↑ http://www.amersol.edu.pe/ms/7th/7block/jungle_research/new_cards/39/report39.html Hoatzin Bird
- ↑ http://www.discoverlife.org/mp/20o?search=Opisthocomidae HOATZIN Opisthocomidae
- ↑ [1] opisthocomidae
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Opisthocomus hoazin എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |