ഹോയി ആൻ
Hội An Thành Phố Hội An | ||
---|---|---|
Hội An City | ||
A view of the old town - UNESCO World Heritage Site | ||
| ||
Country | Vietnam | |
Province | Quảng Nam Province | |
• ആകെ | 60 ച.കി.മീ.(20 ച മൈ) | |
• ആകെ | 1,21,719 | |
• ജനസാന്ദ്രത | 2,000/ച.കി.മീ.(5,300/ച മൈ) | |
Climate | Am | |
Official name | Hoi An Ancient Town | |
Criteria | Cultural: (ii), (v) | |
Reference | 948 | |
Inscription | 1999 (23-ആം Session) | |
Area | 30 ഹെ (74 ഏക്കർ) | |
Buffer zone | 280 ഹെ (690 ഏക്കർ) |
വിയറ്റ്നാമിലെ ക്വാംഗ് നാഗ് പ്രവിശ്യയിൽ ഏകദേശം 120,000 ജനസംഖ്യയുള്ള ഒരു നഗരമാണ് ഫൈ—ഫോ, ഫൈഫു എന്നും അറിയപ്പെട്ടിരുന്ന ഹോയി ആൻ നഗരം (വിയറ്റ്നാമീസ്: [hôjˀ aːn] . 1999 മുതൽ യുനെസ്കോ വേൾഡ് ഹെറിസ്റ്റൻറ സൈറ്റായി തിരഞ്ഞെടുത്തു.
15 മുതൽ 19 നൂറ്റാണ്ടുകൾ വരെ നിർമ്മിക്കപ്പെട്ട തെക്കുകിഴക്കൻ ഏഷ്യൻ വ്യാപാര തുറമുഖത്തിന്റെ ഉത്തമോദാഹരണമാണ് ചരിത്രപരമായ ഈ നഗരപ്രദേശം. [1][2] പതിനാറാം നൂറ്റാണ്ടിന്റെ പഴക്കമുള്ള പ്രാചീനമായ പട്ടണത്തിൽ പ്രധാനം"ജാപ്പനീസ് ബ്രിഡ്ജ്" ആണ്.
വാക്കിന്റെ അർത്ഥം
[തിരുത്തുക]ഹോയി ആൻ(会 安) എന്ന് പരിഭാഷപ്പെടുത്തുമ്പോൾ "സമാധാനപരമായ മീറ്റിംഗ് സ്ഥലം" എന്നാണ് അർത്ഥം. ഇംഗ്ലീഷിലും മറ്റ് യൂറോപ്യൻ ഭാഷകളിലും ചരിത്രത്തിൽ ഫൈഫോ എന്ന് അറിയപ്പെട്ടിരുന്നു. വിയറ്റ്നാമീസിലെഹോയി ആൻ ഫോ എന്ന വാക്കിൽ നിന്നാണ് ഈ വാക്ക് ഉത്ഭവിച്ചത് (ഹോയ് അൻ നഗരം), പിന്നേട് "ഹോയി -ഫോ" എന്നും, പിന്നെ "ഫൈഫോ" എന്നും ചുരുക്കി.[3]
പൈതൃകവും ടൂറിസവും
[തിരുത്തുക]15-ആം നൂറ്റാണ്ട് മുതൽ പത്തൊൻപതാം നൂറ്റാണ്ടുവരെ പ്രവർത്തിച്ച തെക്കു കിഴക്കൻ ഏഷ്യൻ തുറമുഖം 1999 ൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായി സംരക്ഷണമാരംഭിച്ചു. തദ്ദേശീയ, വിദേശ സ്വാധീനങ്ങളുടെ ഒരു കൂട്ടിച്ചേർക്കൽ ഇവിടത്തെ കെട്ടിടങ്ങൾക്കുണ്ട്.
ഹോയി സന്ദർശിക്കുന്ന സഞ്ചാരികളുടെ എണ്ണം കൂടുന്നതിനാലാണ് പലതരം പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഇത് മോട്ടോർ ബൈക്ക്, സൈക്കിൾ, കയാക്ക്, മോട്ടോ ബോട്ട് എന്നിവയിലൂടെ ഗതാഗതം ആഘോഷിക്കാൻ അവസരമുണ്ട്. അന്റോണിയോ ഡി ഫരിയയുടെ ആദ്യത്തെ ഗതാഗതമാർഗ്ഗത്തിെന്റെ 500 വർഷത്തിനു ശേഷവും ഈ പ്രദേശത്തിന് തു ബൻ നദി ഇപ്പോഴും ആവശ്യമാണ്. അത്തരത്തിലുള്ള കയാക്കും മോട്ടോർബോട്ട് സവാരികളും വർദ്ധിച്ചുവരുന്ന വിനോദ സഞ്ചാര പ്രവർത്തനങ്ങളായി മാറുന്നു. [4]
ഈ ദീർഘകാല വ്യാപാര തുറമുഖ നഗരം കിഴക്ക്, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന സാംസ്കാരിക സ്വാധീനങ്ങളെ കൂട്ടിയിണക്കി വ്യത്യസ്തമായ ഒരു പ്രാദേശിക പാചകരീതി നൽകുന്നു. ഹോയി ടൂറിസ്റ്റുകൾക്ക് ഇവിടെ പാചകവിഭവങ്ങൾ ഉണ്ടാക്കാം. ഇവിടെ സഞ്ചാരികൾ cao lầu അല്ലെങ്കിൽ braised spiced pork noodle ഉണ്ടാക്കാൻ പഠിക്കാം. സന്ദർശകർക്ക് ഈ പാചകാനുഭവം കൂടുതലായി പ്രചാരം നേടിയിട്ടുണ്ട്.[5]
1990-കളുടെ മധ്യത്തോടെ- പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നടന്ന കപ്പൽ ദുരന്ത അവശിഷ്ടം നദി തീരപ്രദേശത്ത് നിന്ന് കണ്ടെത്തി. ഏതാനും വർഷങ്ങൾക്കു ശേഷം അത് ഖനനം ചെയ്തു; ആയിരക്കണക്കിന് സെറാമിക് ആർട്ടിഫാക്ടുകൾ കണ്ടുപിടിക്കപ്പെട്ടു.
പൂർണ്ണ ചന്ദ്രോപരിക്രമണം നടക്കുന്ന ഓരോ വർഷവും ഹോയി ആൻ ലാറ്റേൺ ഫുൺ മൂൺ ഫെസ്റ്റിവൽ [6]ഇവിടെ നടക്കാറുണ്ട്. ആഘോഷങ്ങൾക്കിടയിൽ പൂർവികരെ ബഹുമാനിക്കുന്നു. പുഷ്പങ്ങൾ, വിളക്കുകൾ, മെഴുകുതിരികൾ, പഴങ്ങൾ എന്നിവ സമൃദ്ധിക്കും നല്ല ഭാഗ്യത്തിനും കൈമാറുന്നു.[7]
കാലാവസ്ഥ
[തിരുത്തുക]ശാന്തമായ കാലാവസ്ഥ മെയ് / ജൂൺ സീസണിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു - ആഗസ്ത് അവസാനത്തോടെ സീസൺ തുടരും, കടൽ ശാന്തവും, തെക്കൻ ഭാഗത്ത് നിന്ന് കാറ്റും വരുന്നു.
മ്യൂസിയം
[തിരുത്തുക]ഈ പ്രദേശത്തിന്റെ ചരിത്രത്തെ രേഖപ്പെടുത്തിയിട്ടുള്ള നാല് മ്യൂസിയങ്ങളും ഇവിടെയുണ്ട്. ഈ മ്യൂസിയങ്ങൾ കൈകാര്യം ചെയ്യുന്നത് ഹോളി ആൻ സെന്റർ ഫോർ കൾച്ചറൽ ഹെറിറ്റേജ് മാനേജ്മെന്റ് ആൻഡ് കൺസർവേഷൻ ആണ്. മ്യൂസിയത്തിന്റെ പ്രവേശനകവാടത്തിൽ ഒരു ഹോയി എൻട്രൻസ് ടിക്കറ്റ് അനുവദിച്ചിട്ടുണ്ട്. [8]
ചരിത്രവും സാംസ്കാരികവുമായ മ്യൂസിയം പതിനേഴാം നൂറ്റാണ്ടിൽ നിർമിച്ച പഗോഡയാണ് ഇത്. ഗ്വാൺ യു ക്ഷേത്രത്തിന് സമീപം ഗ്വാനിനെ ( Guanyin ) ആരാധിക്കുന്നതിനായി മിൻ ഹൂങ്ങ് ഗ്രാമീണർ നിർമിച്ചതാണ് ഈ പഗോഡ. സ ഹുയിൻഹ്, ചമ്പ, ഡായ് വൈറ്റ്, ഡായ് നം കാലഘട്ടങ്ങളിലെ ആദ്യകാല അവശിഷ്ടങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ആദ്യകാല കുടിയേറ്റക്കാരുടെ കാലഘട്ടത്തിലെ ഫ്രഞ്ച് കൊളോണിയലിസത്തിന്റെ കാലത്തായിരുന്നു ഇത് കണ്ടെത്തിയത്.[9]
പഴയനഗരത്തിലെ ഏറ്റവും വലിയ രണ്ടുനില കെട്ടിട സമുച്ചയം, 57 മീറ്റർ നീളവും 9 മീറ്റർ വീതിയും ഉള്ള ഹോഗി ആൻ ഫോക്ലോർ മ്യൂസിയം, 33 എൻഗൂയിൻ തായ് ഹക് സ്ട്രീറ്റിൽ നിർമ്മിച്ചതാണ്. രണ്ടാം നിലയെ നാലായി തരം തിരിച്ചിരിക്കന്നു. പ്ലാസ്റ്റിക് നാടൻ കലകൾ, നാടോടി കലകൾ, പരമ്പരാഗത തൊഴിലുകൾ, ഹൊയി നിത്യവാസജീവിതവുമായി ബന്ധമുള്ള പുരാവസ്തുക്കൾ എന്നിവയാണ് രണ്ടാം നിലയിലുള്ളത്.[10]
80 ട്രാൻ ഫൂ സ്ട്രീറ്റിൽ സ്ഥിതിചെയ്യുന്ന മ്യൂസിയം ഓഫ് ട്രേഡ് സെറാമിക്സ് 1995 ൽ സ്ഥാപിതമായ ഒരു തടി കെട്ടിടം പുനർ നിർമ്മിച്ചു. 1858 ലാണ് ഇത് ആദ്യമായി നിർമ്മിച്ചത്. പേർഷ്യ, ചൈന, തായ്ലൻഡ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഉത്ഭവിച്ച വസ്തുക്കളുടെ തെളിവുകൾ കൊണ്ട് ഹോംഗ് തെക്കുകിഴക്കൻ ഏഷ്യയിലെ ഒരു വലിയ വ്യാപാര തുറമുഖമായിരുന്നെന്ന് മനസ്സിലാക്കാം [11]
149 ട്രാൻ ഫൂ സ്ട്രീറ്റിലാണ് സ ഹൂം കൾച്ചർ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. 1994 ൽ സ്ഥാപിതമായ ഈ മ്യൂസിയത്തിൽ 200 ഹൌസുകളിലായി സായി ഹൂൺ കൾച്ചർ മ്യൂസിയത്തിൽ നിന്നുള്ള ശേഖരമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. 2000 വർഷങ്ങൾക്ക് മുൻപത്തെ ഒരു പ്രദേശമായാണ് ഈ മ്യൂസിയം അറിയപ്പെടുന്നത്. വിയറ്റ്നാമിലെ സ ഹുഹാൻ (Sa Huỳnh )കലകളുടെ അസാധാരണമായ ശേഖരമായിട്ടാണ് ഈ മ്യൂസിയം കണക്കാക്കപ്പെടുന്നത്. [12]
പ്രീഷ്യസ് ഹെറിറ്റേജ് മ്യൂസിയം ,26 ഫാൻ ബോ ചായിലാണ് സ്ഥിതി ചെയ്യുന്നത്. വിയറ്റ്നാമിലെ ഫ്രഞ്ച് ഫോട്ടോഗ്രാഫറുടെ പര്യവേഷകരുടെ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ റെഹാൻ ശേഖരിച്ച ഫോട്ടോകളും ആർട്ട്ഫോക്റ്റുകളും 250m2 ഡിസ്പ്ലേയിൽ പ്രദർശിപ്പിക്കുന്നു.[13]
അവലംബം
[തിരുത്തുക]- ↑ http://whc.unesco.org/en/list/948
- ↑ Laurent Bourdeau (dir.) et Sonia Chassé - Actes du colloque sites du patrimoine et tourisme - Page 452 "In Việt Nam, for example, the imperial capital of Huế, the sanctuary of the minority Cham people of Mỹ Sơn, and the "ancient town" of Hội An have all been designated through years of politicking between local leaders (who often solicit help ..
- ↑ Chen, Chingho. Historical Notes on Hội-An (Faifo). Carbondale, Illinois: Center for Vietnamese Studies, Southern Illinois University at Carbondale, 1974. p 10.
- ↑ Hoiankayak.com
- ↑ "Traveling, Eating, and Cooking in Hoi An, Vietnam - Bon Appétit" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2016-08-13.
- ↑ "Hoi An Lantern Full Moon Festival".
- ↑ "Festivals in Hoi An". Archived from the original on 2018-07-30. Retrieved 2018-11-10.
- ↑ "Entrance Ticket in Hoi An Ancient Town". The Centre for Culture and Sports of Hoi An city. Retrieved 20 November 2013.
- ↑ "Museum of History and Culture". The Centre for Culture and Sports of Hoi An city. Retrieved 20 November 2013.
- ↑ "Hoi An Museum of Folk Culture". The Centre for Culture and Sports of Hoi An city. Retrieved 20 November 2013.
- ↑ "Museum of Trade Ceramics". The Centre for Culture and Sports of Hoi An city. Retrieved 20 November 2013.
- ↑ "Sa Huynh Culture Museum". The Centre for Culture and Sports of Hoi An city. Retrieved 20 November 2013.
- ↑ "Precious Heritage Museum". Réhahn Photography. Retrieved 20 November 2013.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Hoi An Ancient Town from UNESCO
- Hoi An World Heritage - Government website with tourist information.
- Hội An എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)