ഹോമ ദരാബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹോമ ദരാബി
പ്രമാണം:Homa Darabi.jpg
ജനനം1940
മരണം22 ഫെബ്രുവരി 1994(1994-02-22) (പ്രായം 54)
മരണ കാരണംസ്വയം കത്തിക്കൽ
ദേശീയതഇറാനിയൻ
കലാലയംടെഹ്‌റാൻ സർവകലാശാല
രാഷ്ട്രീയ കക്ഷിഇറാൻ നാഷണൽ പാർട്ടി[1]
പ്രസ്ഥാനംസ്ത്രീ സമത്വവാദം[2]
ബന്ധുക്കൾപർവിൻ ദരാബി (സഹോദരി)

ഹോമ ദരാബി (പേർഷ്യൻ: هما دارابی; 1940-1994) ഒരു ഇറാനിയൻ ശിശുരോഗ വിദഗ്ധയും പണ്ഡിതയും, നേഷൻ പാർട്ടി ഓഫ് ഇറാനുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രവർത്തകയുമായിരുന്നു. അവളുടെ മരണത്തിലേക്ക് നയിച്ച നിർബന്ധിത ഹിജാബിനെതിരെ പ്രതിഷേധിച്ച് സ്വയം തീകൊളുത്തിയതിൻറെ പേരില് അവർ അറിയപ്പെടുന്നു. നിർബന്ധിത ഹിജാബിനെതിരെയുള്ള പ്രതിഷേധത്തിൽ സ്വയം തീകൊളുത്തിയ അവർ പൊള്ളലേറ്റതിനെത്തുടർന്ന് അടുത്ത ദിവസം ആശുപത്രിയിൽ മരിച്ചു.

ജീവിതരേഖ[തിരുത്തുക]

1940ൽ[3] ടെഹ്‌റാനിലാണ് ദാരാബി ജനിച്ചത്. ഹൈസ്കൂൾ പഠനം അവസാനിച്ചതിനെത്തുടർന്ന്, 1959-ൽ അവർ ടെഹ്‌റാൻ സർവകലാശാലയിലെ വൈദ്യശാസ്ത്ര വിദ്യാലയത്തിൽ ചേർന്നു.[4] 1960-ൽ, നാഷണൽ ഫ്രണ്ടിന് അനുകൂലമായി ഒരു വിദ്യാർത്ഥി പ്രകടനം സംഘടിപ്പിച്ചതിന് അവൾ തടവിലാക്കപ്പെട്ടു.[5] 1963-ൽ തന്റെ സഹപാഠിയായിരുന്ന മനോചെഹർ കെയ്ഹാനിയെ വിവാഹം കഴിച്ചു.[6] വൈദ്യശാസ്ത്ര പഠനം പൂർത്തിയാക്കിയ ശേഷം അവൾ വടക്കൻ ഇറാനിലെ ബഹ്മാനിയഹ് ഗ്രാമത്തിൽ പ്രാക്ടീസ് ആരംഭിച്ചു.[7] ഉപരി പഠനത്തിനായി ദരാബി അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് പോകുകയും മനഃശാസ്ത്രത്തിൽ പീഡിയാട്രിക്സ് സ്പെഷ്യലിസ്റ്റ് ബിരുദം നേടുകയും ചെയ്തു.[8] 1976-ൽ ഇറാനിലേക്ക് മടങ്ങിയ അവർ ടെഹ്‌റാൻ യൂണിവേഴ്‌സിറ്റിയിൽ ചൈൽഡ് സൈക്യാട്രി പ്രൊഫസറായി ജോലി ചെയ്തുകൊണ്ട് പഹ്‌ലവി രാജവംശത്തിനെതിരെ വീണ്ടും രാഷ്ട്രീയമായി സജീവമായി.[9] നാഷണൽ യൂണിവേഴ്‌സിറ്റിയിലും (പിന്നീട് ഷാഹിദ് ബെഹേഷ്തി യൂണിവേഴ്‌സിറ്റി എന്നറിയപ്പെട്ടു) അവർ പഠിപ്പിച്ചു.[10]

1991 ഡിസംബറിൽ "ഹിജാബ് നിയമം പാലിക്കാത്തതിന്" അവളെ സ്ഥാനത്തുനിന്ന് പുറത്താക്കി. 1993 മെയ് മാസത്തിൽ ഒരു ട്രൈബ്യൂണൽ ഈ തീരുമാനം അസാധുവാക്കിയെങ്കിലും അവളുടെ സ്ഥാനം പുനഃസ്ഥാപിക്കാൻ സർവകലാശാല വിസമ്മതിച്ചു.[11]

മരണം[തിരുത്തുക]

നിർബന്ധിത ഹിജാബിനെതിരേയുള്ള പ്രതിഷേധ സൂചകമായി, 1994 ഫെബ്രുവരി 21 ന്, തജ്രിഷിന് സമീപമുള്ള പൊതുവഴിയിൽ ഹിജാബ് അഴിച്ചതിന് ശേഷം, ഹോമ ദാരാബി തലയിൽ പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തി.[2][12] പൊള്ളലേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അവൾ തൊട്ടുടുത്ത ദിവസം ആശുപത്രിയിൽ മരിച്ചു.

അവലംബം[തിരുത്തുക]

  1. "Iranian woman in suicide protest", The Independent, 24 February 1994, retrieved 20 March 2020, A prominent Iranian female academic, Homa Darabi, poured petrol over herself and set herself on fire to protest at the plight of her countrywomen, according to the Iranian Nation Party to which she belonged, writes Safa Haeri. She died of severe burns in a Tehran hospital on Tuesday.
  2. 2.0 2.1 Afshar, Haleh (1998), "'Disempowerment' and the Politics of Civil Liberties for Iranian Women", in Afshar, Haleh (ed.), Women and Empowerment: Illustrations from the Third World, Springer, pp. 121–122, doi:10.1007/978-1-349-26265-6, ISBN 978-0-333-71974-9
  3. Button, John (1995), The Radicalism Handbook: Radical Activists, Groups and Movements of the Twentieth Century, ABC-CLIO, p. 134, ISBN 9780874368383
  4. The Middle East: Abstracts and index, vol. 21, Northumberland Press, 1998, p. 169
  5. Afshar, Haleh (1998), "'Disempowerment' and the Politics of Civil Liberties for Iranian Women", in Afshar, Haleh (ed.), Women and Empowerment: Illustrations from the Third World, Springer, pp. 121–122, doi:10.1007/978-1-349-26265-6, ISBN 978-0-333-71974-9
  6. The Middle East: Abstracts and index, vol. 21, Northumberland Press, 1998, p. 169
  7. Afshar, Haleh (1998), "'Disempowerment' and the Politics of Civil Liberties for Iranian Women", in Afshar, Haleh (ed.), Women and Empowerment: Illustrations from the Third World, Springer, pp. 121–122, doi:10.1007/978-1-349-26265-6, ISBN 978-0-333-71974-9
  8. The Middle East: Abstracts and index, vol. 21, Northumberland Press, 1998, p. 169
  9. Afshar, Haleh (1998), "'Disempowerment' and the Politics of Civil Liberties for Iranian Women", in Afshar, Haleh (ed.), Women and Empowerment: Illustrations from the Third World, Springer, pp. 121–122, doi:10.1007/978-1-349-26265-6, ISBN 978-0-333-71974-9
  10. Wiles, Ellen (2007), "Headscarves, Human Rights, and Harmonious Multicultural Society: Implications of the French Ban for Interpretations of Equality", Law & Society Review, 41 (3): 699–736, doi:10.1111/j.1540-5893.2007.00318.x, JSTOR 4623399
  11. Afshar, Haleh (1998), "'Disempowerment' and the Politics of Civil Liberties for Iranian Women", in Afshar, Haleh (ed.), Women and Empowerment: Illustrations from the Third World, Springer, pp. 121–122, doi:10.1007/978-1-349-26265-6, ISBN 978-0-333-71974-9
  12. Wiles, Ellen (2007), "Headscarves, Human Rights, and Harmonious Multicultural Society: Implications of the French Ban for Interpretations of Equality", Law & Society Review, 41 (3): 699–736, doi:10.1111/j.1540-5893.2007.00318.x, JSTOR 4623399
"https://ml.wikipedia.org/w/index.php?title=ഹോമ_ദരാബി&oldid=3850963" എന്ന താളിൽനിന്ന് ശേഖരിച്ചത്