ഹോമർ, അലാസ്ക
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(July 2016) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഹോമർ പട്ടണം അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ കെനായി പെനിൻസുല ബറോയിലുള്ള ഒരു പട്ടണമാണ്. ആങ്കറേജ് നഗരത്തിന് ഏകദേശം 218 മൈൽ തെക്കുപടിഞ്ഞാറായി ഈ പട്ടണം സ്ഥിതി ചെയ്യുന്നു. 2010 ലെ യു.എസ്. സെൻസസനുസരിച്ച് പട്ടണത്തിൽ 5,003 പേർ താമസിക്കുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]ഹോമർ സ്ഥിതിചെയ്യുന്ന അക്ഷാംശരേഖാംശങ്ങൾ 59°38'35 "വടക്ക്, 151°31'33" പടിഞ്ഞാറ് (59.643059, −151.525900) എന്നിങ്ങനെയാണ്.[3] ഹോമർ പട്ടണത്തിലേയക്കുള്ള ഒരേയൊരു റോഡ് സ്റ്റെർലിംഗ് ഹൈവേ ആണ്.[4] കെനായി പെനിൻസുലയുടെ തെക്കുപടിഞ്ഞാറു ഭാഗത്തുള്ള കചെമാക് ബേ തീരത്താണ് ഹോമർ സ്ഥിതിചെയ്യുന്നത്. തീരത്തിന്റെയും ജലാശയത്തിലേക്ക് ഉന്തിനിൽക്കുന്ന കരഭാഗത്തിന്റെയും കുറേയേറെ ഭാഗം 1964 ലുണ്ടായ ഗുഡ് ഫ്രൈഡേ ഭൂകമ്പത്തിൽ കടലെടുത്തുപോയി. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് പട്ടണത്തിന്റെ ആകെ വ്യാസം 22.4 ചതുരശ്ര മൈലാണ് (58 ചതുരശ്ര കിലോമീറ്റർ). അതിൽ 10.6 ചതുരശ്ര മൈൽ (58 ചതുരശ്ര കിലോമീറ്റർ), കരഭാഗവും 11.9 ചതുരശ്ര മൈൽ (31 ചതുരശ്ര കിലോമീറ്റർ) ജലഭാഗവുമാണ്.1890 കളിൽ ഈ പ്രദേശത്ത് കൽക്കരിയുടെ നിക്ഷേപം കണ്ടുപിടിച്ചു. കുക്ക് ഇൻലറ്റ് കോൾ കമ്പനി ഇവിടെ ഒരു ചെറുപട്ടണം നിർമ്മിക്കുകയും ഒരു റെയിൽ റോഡ് നിർമ്മിക്കുകയും ചെയ്തു. കൽക്കരി ഖനനം രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയം വരെ തുടർന്നിരുന്നു. ഇപ്പോഴും 400 മില്ല്യൺ ടൺ കൽക്കരിയുടെ നിക്ഷേപം ഈ മേഖലയിലുള്ളതായി കണക്കാക്കിയിരിക്കുന്നു.
ഹോമർ പട്ടണത്തിന് ഈ പേരു ലഭിച്ചത് ഹോമർ പെന്നോക്ക് (Homer Pennock) എന്ന സ്വർണ്ണ ഖനന കമ്പനിയുടെ ഉദ്യോഗസ്ഥനിൽ നിന്നായിരുന്നു. ഇദ്ദേഹം 1896 കാലഘട്ടത്തിൽ ഈ മേഖലയിൽ ഏകദേശം 50 പേരടങ്ങുന്ന ഒരു സംഘവുമായി എത്തി താമസമുറപ്പിച്ചു. എന്നിരുന്നാലും സ്വർണ്ണ ഖനനം ഈ മേഖലയിൽ ഒരിക്കലും ലാഭകരമായിരുന്നില്ല. ഹോമർ പട്ടണം 2006 ലെ ആർട്ടിക് വിന്റർ ഗെയിംസിന് സഹ ആതിഥേയത്വമരുളിയിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 65.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 71.
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
- ↑ "From Ketchikan to Barrow". Alaska Magazine. 81 (5): 19. June 2015.