ഹോജ്കിൻ-ഹക്സ്ലി ന്യൂറോൺ മാതൃക
ദൃശ്യരൂപം
ന്യൂറോണുകളുടെ(നാഡീകോശങ്ങൾ) പ്രവർത്തനം വിശദീകരിക്കുന്ന ഗണിത മാതൃകകളിൽ ഒന്നാണ് ഹോജ്കിൻ - ഹക്സ്ലി മാതൃക. ന്യൂറോണുകൾ, കാർഡിയാക് മയോസൈറ്റുകൾ എന്നിവ പോലുള്ള ഉത്തേജിപ്പിക്കാൻ പറ്റുന്ന കോശങ്ങളുടെ വൈദ്യുത പ്രവർത്തനങ്ങളെ ഏകദേശമായി (approximate) കുറിക്കുന്ന അരേഘീയ, കലന സമവാക്യങ്ങളുടെ ഒരു ഗണമാണ് ഇത്. 1952 ൽ അലൻ ലോയിഡ് ഹോഡ്ജ് കിൻ, ആൻഡ്രൂ ഫീൽഡിങ് ഹക്സ്ലി എന്നീ ശാസ്ത്രജ്ഞരാണ്, ഈ മാതൃക രൂപപ്പെടുത്തിയത്. 1963 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഇവർക്കു ലഭിച്ചു.