ഹോങ്കോങ്ങ് അന്താരാഷ്ട്ര വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Hong Kong International Airport
Chek Lap Kok Airport
香港國際機場
赤鱲角機場
HongKongAirportlogo.svg
A bird's eye view of Hong Kong International Airport.JPG
Summary
എയർപോർട്ട് തരംPublic
പ്രവർത്തിപ്പിക്കുന്നവർAirport Authority Hong Kong
ServesHong Kong
സ്ഥലംChek Lap Kok, Hong Kong
തുറന്നത്6 July 1998
Hub for
Focus city for
സമുദ്രോന്നതി28 ft / 9 m
വെബ്സൈറ്റ്www.hongkongairport.com
Map
HKG is located in Hong Kong
HKG
HKG
Location in Hong Kong
റൺവേകൾ
ദിശ Length Surface
ft m
07R/25L 12,467 3,800 Asphalt
07L/25R 12,467 3,800 Asphalt
Statistics (2015)
Passengers68,488,000
Movements406,000
Cargo (metric tonnes)4,380,000
ഹോങ്കോങ്ങ് അന്താരാഷ്ട്ര വിമാനത്താവളം
Traditional Chinese香港國際機場
Simplified Chinese香港国际机场
Chek Lap Kok Airport
Traditional Chinese機場
Simplified Chinese机场

ഹോങ്കൊങ്ങിലെ പ്രധാന വിമാനത്താവളമാണ്‌ ഹോങ്കോങ്ങ് അന്താരാഷ്ട്ര വിമാനത്താവളം (IATA: HKGICAO: VHHH). ചെക് ലാപ് കോക് ദ്വീപിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്. ചെക് ലാപ് കോക് വിമാനത്താവളമെന്നും ഇത് അറിയപ്പെടുന്നു. കായി താക് വിമാനത്താവളമായിരുന്നു ഇതിനു മുൻപ് ഇവിടെ ഉണ്ടായിരുന്നത്. 1998ലാണ്‌ കായി താക് വിമാനത്താവളത്തെ മാറ്റി പകരം ഈ വിമാനത്താവളം ആരംഭിച്ചത്. ഏഷ്യയിലെ 45 സ്ഥലങ്ങളിലേക്കുള്ള പ്രധാന പാതയാണ്‌ ഈ വിമാനതാവളം. ലോകത്തിലെ ഏറ്റവും തിരക്കുള്ള ചരക്ക് ഗതാഗതമുള്ള വിമാനതാവാളം ഇതാണ്‌[3]. ലോകത്ത് ജനതിരക്കുള്ള വിമാനാതാവളങ്ങളിൽ ഒന്നുമാണ്‌ ഈ വിമാനതാവളം[4] .ലോകത്തിലെ ഏറ്റവും വലിയാ പാസഞ്ചർ ടെർമ്മിനലും ഇവിടെയാണ്‌[5]. ഈ വിമാനതാവളത്തിന്റെ നിർവഹിക്കുന്നത് എയർപ്പോർട്ട് അതോറിറ്റി ഹോങ്കോങ്ങ് ആണ്‌.ഏകരാജ്യ സഖ്യത്തിന്റെ (വൺ വേൾഡ് അലൈൻസ്) പ്രധാന ഹബുകള്ളിൽ ഒന്നാണ്‌ ഇവിടെ.ചൈന എയർലൈൻസ്, ചൈന ഈസ്റ്റേൺ എയർലൈൻസ്, സിങ്കപ്പൂർ എയർലൈൻസ്, എത്യോപ്പ്യൻ എയർലൈൻസ്, എയർ ഇന്ത്യ എന്നി എയർലൈൻസുകൾ ഹോങ്കോങ്ങ് വിമാനതാവളം ഉപയോഗിക്കുന്നുണ്ട്. ഹോങ്കോങ്ങിന്റെ സാമ്പത്തിക മേഖലയിൽ ഈ എയർപ്പോർട്ടിനു കാര്യമായ പങ്കുണ്ട്. ഏകദേശം 65,000 പേർ ഈ വിമാനതാവളത്തിൽ ജോലി ചെയ്യുന്നുണ്ട്.100ലധികം എയർലൈൻസുകളിലായി 180 നഗരങ്ങളിൽ ഇവിടെ നിന്നും വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.യാത്രക്കാരുടെ അടിസ്ഥാനത്തിൽ ലോക്കത്തിലെ ഏറ്റവും തിരക്കുള്ള എട്ടാമത്തെ വിമാനത്താവളമാണ്‌ ഇത്.2010 മുതൽ ചരക്ക് ഗതാഗതത്തിൽ ലോകത്തിലെ ഒന്നാം സ്ഥാനവും ഈ വിമാനത്താവളത്തിനാണ്‌.

അവലംബം[തിരുത്തുക]

  1. "UPS Air Operations Facts - UPS Pressroom". ശേഖരിച്ചത് 10 May 2015.
  2. "2012 Passenger Traffic (Preliminary)". 26 March 2013. മൂലതാളിൽ (PDF) നിന്നും 2020-05-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 April 2013.
  3. Denslow, Neil (26 January 2011). "Cathay Pacific, Hong Kong Airport Become Biggest for Freight". Bloomberg BusinessWeek. മൂലതാളിൽ നിന്നും 17 April 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 May 2011.
  4. "About Hong Kong Airport". ശേഖരിച്ചത് 13 March 2016.
  5. "Year to date Passenger Traffic". ACI. 2016-03-13. മൂലതാളിൽ നിന്നും 2018-08-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-03-13.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikivoyage-Logo-v3-icon.svg വിക്കിവൊയേജിൽ നിന്നുള്ള ഹോങ്കോങ്ങ് അന്താരാഷ്ട്ര വിമാനത്താവളം യാത്രാ സഹായി