ഹൈലിബറി കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൈലിബറി കോളേജ് ഇന്ന്

ഇംഗ്ലണ്ടിലെ ഹെർട്ഫോഡ്ഷയറിലെ ഹെർട്ഫോഡ് ഹീത്തിൽ പ്രവർത്തിച്ചിരുന്ന ഒരു കലാലയമാണ് ഈസ്റ്റ് ഇന്ത്യ കോളേജ്. ഹൈലിബറി കോളേജ് എന്നും അറിയപ്പെട്ടിരുന്നു. ഇന്ത്യയിലെ ഭരണരംഗത്തേക്കുള്ള ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിന് 1806-ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് ഈ കോളേജ് സ്ഥാപിച്ചത്. ഇതിന്റെ ഒരു പ്രതിരൂപമെന്നോണം, സൈനികരെ പരിശീലിപ്പിക്കുന്നതിന് അഡിസ്കോമ്പ് എന്ന സൈനിക അക്കാദമിയും കമ്പനിക്കുണ്ടായിരുന്നു.

ചരിത്രം[തിരുത്തുക]

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷ് ഇന്ത്യയിലെ ഗവർണർ ജനറലായിരുന്ന റിച്ചാഡ് വെല്ലസ്ലി, കൽക്കത്തയിൽ ഫോർട്ട് വില്യം കോളേജ് സ്ഥാപിച്ചതിന്റെ ഭാഗമായാണ് കൽക്കത്ത റൈറ്റേഴ്സ്ബിൽഡിങ്ങിൽ ഹൈലീബറി കോളേജും സ്ഥാപിച്ചത്. ഇന്ത്യയിലെ ഭരണരംഗത്തേക്ക് വേണ്ട ഉദ്യേഗസ്ഥരെ വാർത്തെടുക്കലായിരുന്നു ഈ കോളേജിന്റെ ലക്ഷ്യം. കോളേജ് നടത്തുന്നതിന് പറ്റിയ സ്ഥലം ഇംഗ്ലണ്ടാണെന്ന് കണ്ടതിനെത്തുടർന്ന് 1809-ൽ ഹെർട്ഫോഡ്ഷയറിൽ കാമ്പസ് തുറന്നു. അതിന്റെ അര നൂറ്റാണ്ട് പ്രവർത്തനകാലയളവിൽ 2000-ത്തോളം പേരെ, ഉദ്യോഗസ്ഥരായി ഈ കോളേജ് ഇന്ത്യയിലേക്കയച്ചു.[1]

പഠനവിഷയങ്ങൾ[തിരുത്തുക]

യൂറോപ്യൻ, പൗരസ്ത്യം എന്നിങ്ങനെ രണ്ടു വിഭാഗത്തിലുള്ള പഠനരീതികളാണ് ഹൈലീബറിയിൽ ഉണ്ടായിരുന്നത്. യൂറോപ്യൻ രീതിയിൽ സാഹിത്യം, ചരിത്രം, രാഷ്ട്രമീംമാംസ, സാമ്പത്തികശാസ്ത്രം, ഇംഗ്ലീഷ് നിയമം, കണക്ക്, നാച്വറൽ ഫിലോസഫി എന്നിവ വിഷയങ്ങളായിരുന്നു. പൗരസ്ത്യരീതിയിൽ ഹിന്ദുത്വം, ഏഷ്യൻ ചരിത്രം, സംസ്കൃതം, പേർഷ്യൻ, അറബി, ഹിന്ദി, ബംഗാളി, മറ്റ് ഇന്ത്യൻ നാട്ടുഭാഷകൾ എന്നിവയായിരുന്നു പഠനവിഷയങ്ങളായിരുന്നത്. ഏഷ്യൻ ചരിത്രം തർക്കങ്ങളെത്തുടർന്ന് പിൽക്കാലത്ത് ഒഴിവാക്കി.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "1 - ഫാമിലി ആൻഡ് ദ ഏളി യേഴ്സ് (Family and the Early Years) 1809 – 1829". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (ഭാഷ: ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 29. ഐ.എസ്.ബി.എൻ. 019579415 X. ശേഖരിച്ചത് 2012 നവംബർ 17.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
"https://ml.wikipedia.org/w/index.php?title=ഹൈലിബറി_കോളേജ്&oldid=2805183" എന്ന താളിൽനിന്നു ശേഖരിച്ചത്