ഹൈഫ സൻഗാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇറാഖി നോവലിസ്റ്റാണ് ഹൈഫ സൻഗാന. കഥാകൃത്ത്, പത്രപ്രവർത്തക, ചിത്രകാരി, ആക്റ്റിവിസ്റ്റ്, മനുഷ്യാവകാശ പ്രവർത്തക, സ്ത്രീപക്ഷ എഴുത്തുകാരി എന്നീ നിലകളിലും പ്രശസ്തയാണ്.

ജീവിത രേഖ[തിരുത്തുക]

1950 ൽ ജനനം. കുർദ്-അറബ് വംശജയാണ്. സദ്ദാം ഹുസൈന്റെ ഭരണകാലത്ത് രാഷ്ട്രീയ തടവുകാരിയായിരുന്നു. വധശിക്ഷയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. പിന്നീട് സിറിയയിലേക്ക് കടന്ന് ഫലസ്തീൻ വിമോചന പോരാട്ടത്തിൽ പങ്കാളിയായി. 1976 ൽ ലണ്ടനിലേക്ക് കടന്നു. 25 വർഷത്തിലേറെക്കാലമം പ്രവാസിയായി കഴിഞ്ഞു. 2004 ൽ വീണ്ടും ഇറാഖ് സന്ദർശിച്ചു. അറബിയിലാണ് രചനകൾ നടത്തിയിരുന്നത്. ഇപ്പോൾ ഇംഗ്ലീഷിലും എഴുതുന്നു. കൊല്ലത്തെ ഗ്രാംഷി ബുക്‌സ് ഹൈഫ സൻഗാനയുടെ ലേഖനങ്ങളുടെ സമാഹാരം 'ഞങ്ങൾ ചോരക്കടൽ നീന്തുന്നു' എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് (2006. വിവർത്തനം: ആർ.കെ.ബിജുരാജ്)

കൃതികൾ[തിരുത്തുക]

ദ ആന്റ്‌സ് നെസ്റ്റ് (1997) ദ പ്രസൻസ് ഓഫ് അതേഴ്‌സ് (1999) ബിയോണ്ട് വാട്ട് ഐയിസ് സീസ് (1997) ത്രൂ ദ വാസ്റ്റ് ഹാൾസ് ഓഫ് മെമ്മറി (1991) ബാഗ്ദാദ് മൈ ബാഗ്ദാദ്, കിയീസ് ടു അ സിറ്റി (2000) വിമൺ ഇൻ എ ജേർണി(2001)

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹൈഫ_സൻഗാന&oldid=2781405" എന്ന താളിൽനിന്ന് ശേഖരിച്ചത്