ഹൈപ്പർ ലൂപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


നിരവിധി സയൻസ് ഫിക്ഷനുകളിൽ കേട്ടിട്ടുള്ള യാത്ര സംവിധാനത്തിന്റെ യാഥാർഥ്യമാകുന്ന രൂപമാണ് ഹൈപ്പർലൂപ്പ്. ഈ ആശയം കൊണ്ടുവന്നത് ടെസ്ലയുടെ തലപ്പത്തുള്ള എലോൺ മസ്ക് ആണ്.

വേഗം കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന ഹൈപ്പർ ലൂപ്പ് എന്ന ക്യാപ്‌സ്യൂൾ ട്രെയിൻ ഇപ്പോൾ ലോകത്തു യാഥാർഥ്യമാകാൻ പോകുന്നത് മനുഷ്യന്റെ സമയക്കുറവിനെ ചിലപ്പോൾ ആസ്ഥാനത്താനത്താക്കിയേക്കാം. പദ്ധതി യാഥാർഥ്യമായാൽ അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ നിന്നും സാൻഫ്രാൻസിസ്‌കോയിലെത്താന്നുള്ള 610 കിലോമീറ്ററിന് വെറും 30 മിനുറ്റ് മതിയാകും. അതായത് മണിക്കൂറിൽ 1200 കിലോമീറ്റർ വേഗതയിൽ നമുക്ക് ലക്ഷ്യ സ്ഥാനത്തു എത്തിച്ചേരാനാകും. ഇതേ ടെക്‌നോളജിയാണ് ദുബായിയും ലോകത്തിനു മുന്നിൽ സമർപ്പിക്കാൻ ഒരുങ്ങുന്നത്. അബുദാബിയിൽ നിന്നും ദുബായിലെത്താൻ ഏകദേശം 150 കിലോമീറ്ററിലധികം ദൂരമുണ്ട്. നിലവിലെ റോഡിലെ തിരക്കിനിടയിൽ ദുബായിലെത്താൻ ഒന്നര മണിക്കൂറെങ്കിലുമെടുക്കുമെന്നാണ് കണക്കുകൾ. എന്നാൽ 2021 ആകുന്നതോടെ അബുദാബിയിൽ നിന്നും ദുബായിലെത്താൻ 10 മിനിറ്റിൽ താഴെ മതിയാകുമെന്നാണ് കണക്കാക്കുന്നത്. ഹൈപ്പർ ലൂപ്പ് എന്ന ഭാവിയുടെ യാത്രാ വാഹനമാണ് ഇതു സാധ്യമാക്കുക.

വൈദ്യുത കാന്തിക തരംഗങ്ങളുടെ ശക്തിയിൽ പ്രവർത്തിക്കുന്ന കാറിന്റെ വലിപ്പമുള്ള വാഹനമാണ് ഹൈപ്പർലൂപ്പ്. ഹൈപ്പർലൂപ്പിന് മണിക്കൂറിൽ 1200 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. വാഹനത്തിന്റെ വിജയകരമായ ആദ്യ പരീക്ഷണം ഏതാനും മാസങ്ങൾക്കു മുൻപ് അമേരിക്കയിൽ നടന്നു കഴിഞ്ഞു.

ഹൈപ്പർ ലൂപ്പിന്റെ പിറവി[തിരുത്തുക]

2013ൽ സ്‌പേസ് എക്‌സ്, ടെസ്‌ല മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികളുടെ സ്ഥാപകനായ ഇലൺ മസ്‌ക് എന്ന അമേരിക്കൻ കോടീശ്വരനാണ് ഹൈപ്പർ ലൂപ്പ് പദ്ധതി ആദ്യമായി അവതരിപ്പിക്കുന്നത്. വിമാനത്തേക്കാൾ ഇരട്ടിയിലേറെ വേഗവും കുറഞ്ഞ യാത്രാനിർമ്മാണ ചെലവും ഉയർന്ന അതി സുരക്ഷയുമാണ് ഇലൺ മസ്‌ക് അവതരിപ്പിച്ച ഹൈപ്പർലൂപ്പിന്റെ പ്രത്യേകത.

അമേരിക്കയിലാണ് മാത്രമല്ല ഹൈപ്പർ ലൂപ്പ് എന്ന പദ്ധതിയെക്കുറിച്ച് ചർച്ചകൾ ആദ്യമായി നടന്നതെങ്കിലും ഏറെ താമസിയാതെ തന്നെ പശ്ചിമേഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലുമെല്ലാം ഹൈപ്പർലൂപ്പ് ചർച്ചാവിഷയമായി മാറുകയായിരുന്നു. ഹൈപ്പർലൂപ്പ് ട്രാൻസ്‌പോർട്ടേഷൻ ടെക്‌നോളജീസ് എന്ന കമ്പനിക്ക് നിലവിൽ 21 രാജ്യങ്ങളിലായി 350 ജീവനക്കാരുണ്ട്.

"https://ml.wikipedia.org/w/index.php?title=ഹൈപ്പർ_ലൂപ്പ്&oldid=3137522" എന്ന താളിൽനിന്ന് ശേഖരിച്ചത്