ഹൈപ്പോകോൺ‌ഡ്രിയാസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൈപ്പോകോൺ‌ഡ്രിയാസിസ്
മറ്റ് പേരുകൾHypochondria, health anxiety (HA), illness anxiety disorder, somatic symptom disorder
സ്പെഷ്യാലിറ്റിസൈക്യാട്രി, മനഃശാസ്ത്രം Edit this on Wikidata
ലക്ഷണങ്ങൾExcessive and persistent fear of, or preoccupation with, having or developing a severe illness
സാധാരണ തുടക്കംAnytime from early childhood
ഡിഫറൻഷ്യൽ ഡയഗ്നോസിസ്Actual serious medical condition, panic disorder, obsessive-compulsive disorder, generalized anxiety disorder
TreatmentCognitive behavioral therapy (CBT)
മരുന്ന്SSRI, antidepressants
രോഗനിദാനം~50% meet criteria after ~1-5 yrs
ആവൃത്തി~5%

ഗുരുതരമായ ഒരു രോഗത്തെക്കുറിച്ച് ആലോചിച്ച്, അത് തനിക്കുണ്ടോ എന്ന്, ഒരു വ്യക്തി അമിതമായും അനാവശ്യമായും വിഷമിക്കുന്ന ഒരു അവസ്ഥയാണ് ഹൈപ്പോകോൺ‌ഡ്രിയാസിസ് അല്ലെങ്കിൽ ഹൈപ്പോകോൺ‌ഡ്രിയ .[1] ഒരു യഥാർത്ഥ മെഡിക്കൽ രോഗനിർണയം ഇല്ലെങ്കിലും, ശരീരത്തിൻറെയോ മനസ്സിന്റെയോ അവസ്ഥയെക്കുറിച്ചുള്ള തെറ്റായ ധാരണയിൽ നിന്നാണ് ഈ ദുർബലപ്പെടുത്തുന്ന അവസ്ഥ ഉണ്ടാകുന്നത്. [2] ഹൈപ്പോകോൺ‌ഡ്രിയാസിസ് ഉള്ള ഒരു വ്യക്തിയെ ഹൈപ്പോകോൺ‌ഡ്രിയാക് എന്ന് വിളിക്കുന്നു. ലക്ഷണങ്ങൾ എത്ര ചെറുതാണെങ്കിലും, അവർ കണ്ടെത്തുന്ന ശാരീരികമോ മാനസികമോ ആയ ലക്ഷണങ്ങളെക്കുറിച്ച് ഹൈപ്പോകോൺ‌ഡ്രിയാക്ക് അനാവശ്യമായി ആശങ്കാകുലരാകുന്നു, മാത്രമല്ല അവർക്കോ മറ്റുള്ളവർക്കോ ഗുരുതരമായ ഒരു രോഗമുണ്ടെന്ന് സ്വയം ബോധ്യപ്പെടുകയും ചെയ്യുന്നു.

മിക്കപ്പോഴും, ഒരു വൈദ്യശാസ്ത്രവിദഗ്ദൻ ഒരു വ്യക്തിയെ വിലയിരുത്തി, രോഗലക്ഷണങ്ങളെക്കുറിച്ചുള്ള അവരുടെ ഉത്കണ്ഠയ്ക്ക് അടിസ്ഥാനപരമായ മെഡിക്കൽ അടിസ്ഥാനമില്ലെന്ന് ഉറപ്പുനൽകിയ ശേഷവും ഇത്തരക്കാരുടെ രോഗഭയം തീരുന്നില്ല എന്നും കാണാം. ഈ അവസ്ഥയാണ് അക്യൂട്ട് ഹൈപ്പോകോൺ‌ഡ്രിയയിസം (acute hypochondriaism).[3]

ചെറിയ ശാരീരികമോ മാനസികമോ ആയ ലക്ഷണങ്ങൾപോലും ഗുരുതരമായ രോഗമാണെന്ന് ധരിച്ച്, നിരന്തരമായ സ്വയം പരിശോധന, സ്വയം രോഗനിർണയം എന്നിവ സൂചിപ്പിക്കുമെന്നതാണ് ഹൈപ്പോകോൺ‌ഡ്രിയയുടെ സവിശേഷത. ഹൈപ്പോകോൺ‌ഡ്രിയാസിസ് ഉള്ള പല വ്യക്തികളും ഡോക്ടർമാരുടെ രോഗനിർണയത്തിൽ സംശയവും അവിശ്വാസവും പ്രകടിപ്പിക്കുന്നു. കൂടാതെ, പല ഹൈപ്പോകോൺ‌ഡ്രിയാക്കുകളും ഡോക്ടർമാരുടെ സാന്നിധ്യത്തിൽ അല്ലെങ്കിൽ ഒരു മെഡിക്കൽ പരിശോധനയിൽ ഏർപ്പെടുമ്പോൾ ഉയർന്ന രക്തസമ്മർദ്ദം, മാനസിക സമ്മർദ്ദം, ഉത്കണ്ഠ എന്നിവ അനുഭവിക്കുന്നു. " വൈറ്റ് കോട്ട് സിൻഡ്രോം " എന്നാണ് ഇത് അറിയപ്പെടുന്നത്. പല ഹൈപ്പോകോൺ‌ഡ്രിയാക്കുകൾക്കും ഡോക്ടർമാരിൽ നിന്നോ കുടുംബത്തിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ നിരന്തരമായ ഉറപ്പ് ആവശ്യമാണ്. ഈ തകരാറ് ഹൈപ്പോകോൺ‌ഡ്രിയസിസ് ഉള്ള വ്യക്തിക്കും അവരുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒരു വെല്ലുവിളിയായി മാറും. [4] ചില ഹൈപ്പോകോൺ‌ഡ്രിയക്കൽ‌ വ്യക്തികൾ‌ രോഗത്തിൻറെ ഓർമ്മപ്പെടുത്തൽ‌ പൂർണ്ണമായും ഒഴിവാക്കുന്നു. മറ്റുള്ളവർ‌ വൈദ്യസഹായങ്ങൾ‌ സ്വീകരിക്കുന്നു. ചില ദുരിതബാധിതർ ഇതിനെക്കുറിച്ച് ഒരിക്കലും സംസാരിക്കാനിടയില്ല.

അടയാളങ്ങളും ലക്ഷണങ്ങളും[തിരുത്തുക]

ഹൈപ്പോകോൺ‌ഡ്രിയാസിസിനെ ഒരു 'സോമാറ്റിക് ആംപ്ലിഫിക്കേഷൻ ഡിസോർഡർ' എന്ന് പറയാം. [2] ഇതിൽ ശരീരത്തിന്റെയോ മനസ്സിന്റെയോ അവസ്ഥയുടെ അമിത ജാഗ്രതയും പ്രാഥമിക ധാരണകളോട് പ്രതികൂലമായ രീതിയിൽ പ്രതികരിക്കുന്ന പ്രവണതയും ഉൾപ്പെടുന്നു. ഹൈപ്പോകോൺ‌ഡ്രിയാസിസ് പല തരത്തിൽ പ്രകടമാകുന്നു. ചില ആളുകളിൽ അനാവശ്യമായ ചിന്തകളും ശാരീരിക സംവേദനങ്ങളും കാണാം. അത് കുടുംബം, സുഹൃത്തുക്കൾ, വൈദ്യന്മാർ എന്നിവരുമായി പങ്കുവെക്കുകയും പരിശോധിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ചെറിയ ചുമയുള്ള ഒരാൾ ക്ഷയരോഗമുണ്ടെന്ന് കരുതുന്നു. [5] അല്ലെങ്കിൽ ശരീരത്തിലെ കുടൽ പോലുള്ള അവയവങ്ങൾ ഉൽ‌പാദിപ്പിക്കുന്ന ശബ്ദങ്ങൾ, ഹൈപ്പോകോൺ‌ഡ്രിയാസിസ് ഉള്ളവർ, വളരെ ഗുരുതരമായ രോഗത്തിൻറെ ലക്ഷണമായി കരുതുന്നു. [ അവലംബം ആവശ്യമാണ് ] മറ്റ് ആളുകൾ‌ രോഗത്തിന്റെ ഏതെങ്കിലും ഓർമ്മപ്പെടുത്തലിനെ ഭയപ്പെടുന്നു. അവർ‌ ഒരു ചെറിയ പ്രശ്‌നത്തിന് മെഡിക്കൽ‌ പ്രൊഫഷണലുകളെ ഒഴിവാക്കുകയും, രോഗനിർണയം നടത്താതിരിക്കുകയും അവരുടെ ആരോഗ്യത്തെ അവഗണിക്കുകയും ചിലപ്പോൾ ഗുരുതരമായ ഒരു അവസ്ഥയിലെത്തുകയും ചെയ്യുന്നു. മറ്റുചിലർ നിരാശയിലും വിഷാദത്തിലും കഴിയുന്നു. അവർക്ക് ജീവൻ അപകടപ്പെടുത്തുന്ന രോഗമുണ്ടെന്നും ഒരു വൈദ്യനും അവരെ സഹായിക്കില്ലെന്നും സ്വയം കണ്ടെത്തുന്നു. മുൻകാല തെറ്റുകൾക്കുള്ള ശിക്ഷയായി ചിലർ ഈ രോഗത്തെ കണക്കാക്കുന്നവരുമുണ്ട്. [6]

ഹൈപ്പോകോൺ‌ഡ്രിയാസിസ് പലപ്പോഴും മറ്റ് മാനസിക വൈകല്യങ്ങൾക്കൊപ്പവുമുണ്ടാകാം. ബൈപോളാർ ഡിസോർഡർ, വിഷാദരോഗം, ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ (ഒസിഡി), അകാരണഭീതി, സോമാറ്റൈസേഷൻ ഡിസോർഡർ എന്നിവയാണ് ഹൈപ്പോകോൺട്രിയാസിസ് ബാധിച്ചവരിൽ ഉണ്ടാകുന്ന ഏറ്റവും സാധാരണമായ അവസ്ഥകൾ. [7]

ഹൈപ്പോകോൺ‌ഡ്രിയാസിസ് ഉള്ള പലരും മറ്റുള്ളവരിലേക്ക് രോഗം പകരുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നു.[6][8]

വിഷാദരോഗവും ഉത്കണ്ഠയും അവരിൽ ശാരീരിക ലക്ഷണങ്ങളുണ്ടാക്കുന്നുവെന്ന് ഹൈപ്പോകോൺ‌ഡ്രിയാസിസ് രോഗികൾക്ക് പലപ്പോഴും അറിയില്ല. മാത്രമല്ല മറ്റൊരു മാനസിക - ശാരീരിക അസ്വാസ്ഥ്യത്തിൻറെയോ രോഗത്തിൻറെയോ പ്രകടനമായി ഈ ലക്ഷണങ്ങളെ തെറ്റിദ്ധരിക്കുന്നു. ഉദാഹരണത്തിന്, വിഷാദരോഗമുള്ള ആളുകൾ പലപ്പോഴും വിശപ്പ്, ഭാരം ഏറ്റക്കുറച്ചിൽ, ക്ഷീണം, ലൈംഗികതയോടുള്ള താൽപര്യം കുറയുക, ജീവിതത്തിലെ മൊത്തത്തിലുള്ള വിരക്തി എന്നിവ അനുഭവിക്കുന്നു. [9] ഉത്കണ്ഠയിൽനിന്ന് ഹൃദയമിടിപ്പ്, വിയർക്കൽ, പേശികളുടെ പിരിമുറുക്കം, വയറ്റിലെ അസ്വസ്ഥത, തലകറക്കം, ശ്വാസതടസ്സം, ശരീരത്തിന്റെ ചില ഭാഗങ്ങളിൽ (കൈകൾ, നെറ്റി മുതലായവ) മരവിപ്പ് അല്ലെങ്കിൽ ഇക്കിളി എന്നിവയുണ്ടാക്കുന്നു. [10]

പ്രമേഹം അല്ലെങ്കിൽ ആർത്രൈറ്റിസ് പോലുള്ള രോഗം ബാധിച്ച ഒരാൾക്ക് പലപ്പോഴും വിഷാദം പോലുള്ള മാനസിക പ്രത്യാഘാതങ്ങൾ ഉണ്ടാകും. ചിലരിൽ ആത്മഹത്യ ചെയ്യാനുള്ള പ്രവണത കാണാം. [11] സാധാരണ ലക്ഷണങ്ങളിൽ തലവേദന, വയറുവേദന, പുറംവേദന, സന്ധിവേദന, മലാശയവേദന, മൂത്രക്കുഴലിലെ വേദന, ഓക്കാനം തൂടങ്ങിയവ ഊണ്ടാവാം. വൈദ്യശാസ്ത്രപരമായി വിശദീകരിക്കാനാകാത്ത ലക്ഷണങ്ങൾ വിവരിക്കുന്ന ഹൈപ്പോകോൺ‌ഡ്രിയസിസ് ഉള്ള പലരും ഡോക്ടർമാർക്ക് തങ്ങളുടെ രോഗം മനസ്സിലാകുന്നില്ലെന്ന് കരുതുന്നു. രോഗലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നതിൽ ഡോക്ടർമാർ പരാജയപ്പെടുന്നതായി കരുതി അവർ നിരാശരാവുന്നു.  

കാരണം[തിരുത്തുക]

ഹൈപ്പോകോൺ‌ഡ്രിയാസിസിനുള്ള ജനിതക സംഭാവന വളരെ കുറവാണ്. പൈതൃക കണക്കനുസരിച്ച് 10-37% വരെ മാത്രം. രോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ അമിതമായി പ്രചരിക്കുന്നത് പോലുള്ള ചില ഘടകങ്ങൾ ആരോഗ്യ ഉത്കണ്ഠയിൽ വർദ്ധനവിന് കാരണമാകുമെന്നും വ്യക്തിഗത കേസുകളിൽ ഹൈപ്പോകോൺ‌ഡ്രിയാസിസിന് കാരണമാകുമെന്നും കരുതുന്നു അമിതമായ ആരോഗ്യസംരക്ഷണ പരിപാലനപ്രവണതയും ചെറിയ ആരോഗ്യ പ്രശ്നങ്ങളിൽ അമിതമായ ശ്രദ്ധയും ഹൈപ്പോകോൺ‌ഡ്രിയാസിസിന്റെ കാരണങ്ങളായി സൂചിപ്പിക്കുന്നു.

മാധ്യമങ്ങളിലും ഇൻറർനെറ്റിലും പ്രചരിക്കുന്ന കാൻസർ, മൾട്ടിപ്പിൾ സ്ക്ലിറോസിസ് പോലുള്ള ഗുരുതരമായ രോഗങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ, ടിവി ഷോകൾ, പരസ്യങ്ങൾ എന്നിവ പലപ്പോഴും ഹൈപ്പോകോൺ‌ഡ്രിയാസിസിന് കാരണമാകാം. സാംക്രമികരോഗങ്ങളുടെ വ്യാപനവും പ്രവചനങ്ങളും സമാനമായ ഫലങ്ങൾ ഉണ്ടാക്കാം.

ഗുരുതരമായ രോഗങ്ങളോടെയുള്ള കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ മരണത്തോടെ ചില വ്യക്തികളിൽ ഹൈപ്പോകോൺ‌ഡ്രിയ ആരംഭിക്കുന്നത് സാധാരണമാണ്. മാതാപിതാക്കളുടെ അകാലമരണത്തിന്റെ പ്രായം അടുക്കുമ്പോൾ, ആരോഗ്യമുള്ള പലരും ഹൈപ്പോകോൺ‌ഡ്രിയയ്ക്ക് ഇരയാകുന്നു. മാതാപിതാക്കളുടെ മരണത്തിന് കാരണമായ അതേ രോഗം തങ്ങൾ അനുഭവിക്കുന്നുവെന്ന് ഈ വ്യക്തികൾ വിശ്വസിക്കുന്നു.  

സദ്ദാം ഹുസൈൻ കടുത്ത ഹൈപ്പോകോൺഡ്രിക്കായിരുന്നു. രണ്ടോ മൂന്നോ ദിവസത്തിലൊരിക്കൽ ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിക്കുമായിരുന്നു. ചെറിയ മുറിവുകളോ പോറലുകളോ മൂലം മരിക്കും എന്ന മട്ടിൽ അദ്ദേഹം പ്രതികരിക്കുമായിരുന്നു.

ചികിത്സ[തിരുത്തുക]

മിക്ക ഗവേഷണങ്ങളും സൂചിപ്പിക്കുന്നത് കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (സിബിടി) ഹൈപ്പോകോൺട്രിയാസിസിന് ഫലപ്രദമായ ചികിത്സയാണ് എന്നാണ് [12] ഈ ഗവേഷണത്തിന്റെ ഭൂരിഭാഗവും രീതിശാസ്ത്രപരമായ പ്രശ്നങ്ങളാൽ പരിമിതപ്പെടുത്തിയിരിക്കുന്നു. [13] സെലക്ടീവ് സെറോടോണിൻ റീഅപ് ടേക്ക് ഇൻഹിബിറ്ററുകൾക്കും രോഗലക്ഷണങ്ങൾ കുറയ്ക്കാൻ കഴിയുമെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു, പക്ഷേ കൂടുതൽ ഗവേഷണം ആവശ്യമാണ്. [14] ചില സന്ദർഭങ്ങളിൽ, ഹൈപ്പോകോൺട്രിയാസിസ് ആന്റി സൈക്കോട്ടിക്സ് മരുന്നുകളോട് നന്നായി പ്രതികരിക്കുന്നു.[15] [16]

ഇതും കാണുക[തിരുത്തുക]

പരാമർശങ്ങൾ[തിരുത്തുക]

 1. Berrios GE (2001) Hypochondriasis. History of the Concept. In Starcevic V & Lipsitt DR (eds). Hypochondriasis. Oxford, Oxford University Press, pp3-20.
 2. 2.0 2.1 "Recommendations for the Treatment of Hypochondriac Patients". Journal of Contemporary Psychotherapy. 35 (3): 301–13. 2005. doi:10.1007/s10879-005-4322-3.
 3. Shan-Tilly
 4. "The effects of safety behaviors on health anxiety: an experimental investigation". Behaviour Research and Therapy. 49 (11): 719–28. November 2011. doi:10.1016/j.brat.2011.07.008. PMID 21839987.
 5. Schacter, Daniel L.; Gilbert, Daniel T.; Wegner, Daniel M. (2011). "Generalized Anxiety Disorder". Psychology (second ed.). {{cite book}}: Unknown parameter |name-list-format= ignored (|name-list-style= suggested) (help)
 6. 6.0 6.1 "Hypochondriasis and its relationship to obsessive-compulsive disorder". The Psychiatric Clinics of North America. 23 (3): 605–16. September 2000. doi:10.1016/S0193-953X(05)70183-0. PMID 10986730.
 7. "Hypochondriasis and obsessive compulsive disorder". The Psychiatric Clinics of North America. 15 (4): 791–801. December 1992. doi:10.1016/S0193-953X(18)30209-0. PMID 1461796.
 8. Fallon, B. A.; Qureshi, A. I.; Laje, G.; Klein, B. (September 2000). "Hypochondriasis and its relationship to obsessive-compulsive disorder". The Psychiatric Clinics of North America. 23 (3): 605–616. doi:10.1016/s0193-953x(05)70183-0. ISSN 0193-953X. PMID 10986730.
 9. "NIMH » Depression Basics". www.nimh.nih.gov. Retrieved 2019-11-20.
 10. "NIMH » Anxiety Disorders". www.nimh.nih.gov. Retrieved 2019-11-20.
 11. "Mental Health | ADA". www.diabetes.org. Archived from the original on 2019-09-15. Retrieved 2019-10-10.
 12. "Cognitive-behavioral therapy for hypochondriasis/health anxiety: a meta-analysis of treatment outcome and moderators". Behaviour Research and Therapy. 58: 65–74. July 2014. doi:10.1016/j.brat.2014.05.002. PMID 24954212.
 13. Bouman, Theo K. (February 2014). "Psychological Treatments for Hypochondriasis: A Narrative Review". Current Psychiatry Reviews. 10 (1): 58–69. doi:10.2174/1573400509666131119010612.
 14. Louw, Kerry-Ann; Hoare, Jacqueline; Stein, Dan J (February 2014). "Pharmacological Treatments for Hypochondriasis: A Review". Current Psychiatry Reviews. 10 (1): 70–4. doi:10.2174/1573400509666131119004750.
 15. "Genetic and environmental origins of health anxiety: a twin study". World Psychiatry. 5 (1): 47–50. 2006. PMC 1472263. PMID 16757996.
 16. Harth, Wolfgang; Gieler, Uwe; Kusnir, Daniel; Tausk, Francisco A. (2008). "Hypochondriacal Delusions". Clinical Management in Psychodermatology. Springer. p. 36. ISBN 978-3-540-34718-7. {{cite book}}: Unknown parameter |name-list-format= ignored (|name-list-style= suggested) (help)

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

Classification
External resources
"https://ml.wikipedia.org/w/index.php?title=ഹൈപ്പോകോൺ‌ഡ്രിയാസിസ്&oldid=3985254" എന്ന താളിൽനിന്ന് ശേഖരിച്ചത്