ഹൈഡ്രജൻ വെള്ളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈഡ്രജൻ വാതകം അലിഞ്ഞു ചെന്നിടുള്ള വെള്ളം ആണ് ഹൈഡ്രജൻ വെള്ളം. ഹൈഡ്രജൻ വാതകം (H2) ദുർഗന്ധമില്ലാത്ത വാതകമായതിനാൽ ഇത് രുചികരമാണ്. മനുഷ്യരിൽ ഹൈഡ്രജൻ ജലത്തിന് എന്തെങ്കിലും ആരോഗ്യഗുണങ്ങളുണ്ടെന്നതിന് പരിമിതമായ ശാസ്ത്രീയ തെളിവുകളുണ്ട്. എന്നിരുന്നാലും ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുക, മെറ്റബോളിക് സിൻഡ്രോം സാധ്യത കുറയ്ക്കുക, വിവിധ രോഗങ്ങൾക്ക് ന്യൂറോപ്രോട്ടക്ഷൻ നൽകുക,കാൻസർ വികിരണ ചികിത്സ ബന്ധപ്പെടുള്ള പാർശ്വഫലങ്ങൾ കുറയ്ക്കുക തുടങ്ങിയ ഗുണങ്ങൾ ഇത് നൽകുന്നുവെന്ന് അതിന്റെ വക്താക്കൾ അവകാശപ്പെടുന്നു.

സംയോജനം[തിരുത്തുക]

ഒരു ലിറ്റർ വെള്ളത്തിന് 7.0 മില്ലിഗ്രാം ഹൈഡ്രജൻ വാതക തന്മാത്ര ഹൈഡ്രജനെ മർദ്ദം പ്രയോഗിച്ചു വെള്ളത്തിൽ ലയിപ്പിച്ചാണ് ഹൈഡ്രജൻ ജലം സാധാരണയായി നിർമ്മിക്കുന്നത്.[1]

ആരോഗ്യ ഗുണങ്ങൾ[തിരുത്തുക]

മനുഷ്യരിൽ ഹൈഡ്രജന് ആരോഗ്യഗുണങ്ങളുണ്ടെന്നതിന്റെ തെളുവുകൾക്ക് ഇതുവരെ ശാസ്ത്രീയമായ അഭിപ്രായ സമന്വയത്തിന് സാധിച്ചിട്ടില്ല. [2]വിഷയത്തിൽ കുറച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്, പക്ഷേ ക്ലിനിക്കൽ റിപ്പോർട്ട് വിരളമാണ്, പ്രസിദ്ധികരിച്ചവയിൽ പല നിബന്ധനകളും ഉൾക്കൊള്ളുന്നു. എന്നിരുന്നാലും ഹൈഡ്രജൻ വാട്ടർ ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുക, മെറ്റബോളിക് സിൻഡ്രോം സാധ്യത കുറയ്ക്കുക, വിവിധ രോഗങ്ങൾക്ക് ന്യൂറോപ്രോട്ടക്ഷൻ നൽകുക,കാൻസർ വികിരണ ചികിത്സ ബന്ധപ്പെടുള്ള പാർശ്വഫലങ്ങൾ കുറയ്ക്കുക തുടങ്ങിയ ഗുണങ്ങൾ ഇത് നൽകുന്നുവെന്ന് ഹൈഡ്രജൻ വാട്ടർ വക്താക്കൾ അവകാശപ്പെടുന്നു.[3] എന്നാൽ ഈ അവകാശവാദങ്ങളെക്കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനങ്ങളൊന്നും വ്യവസ്ഥാപിത അവലോകനങ്ങളോ അതിനപ്പുറത്തേക്കുള്ള പഠനങ്ങളോ നടന്നിട്ടില്ല, മാത്രമല്ല മൃഗങ്ങളിൽ വളരെ കുറച്ച് മാത്രമേ പ്രവർത്തിക്കുന്നുള്ളൂ.

പരാമർശങ്ങൾ[തിരുത്തുക]

  1. "https://pubmed.ncbi.nlm.nih.gov/27777424/". {{cite web}}: External link in |title= (help)
  2. "https://www.self.com/story/hydrogen-water". {{cite web}}: External link in |title= (help)
  3. "https://www.karger.com/Article/FullText/489737". {{cite web}}: External link in |title= (help)
"https://ml.wikipedia.org/w/index.php?title=ഹൈഡ്രജൻ_വെള്ളം&oldid=3382832" എന്ന താളിൽനിന്ന് ശേഖരിച്ചത്