ഹൈക്ക്യു!!

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹറുയിച്ചി ഫുറുദാത്തെ എഴുതുകയും, ചിത്രീകരിക്കുകയും ചെയ്ത ഒരു ജാപ്പനീസ് ഷോനെൻ മാങ്ക സീരീസാണ് ഹൈക്ക്യൂ!! (ハイキュー!!, Haikyū!!, കാൻജി യിൽ നിന്ന് 排球 "വോളീബാൾ"). 2012 ഫെബ്രുവരി മുതലാണ് ഇതിന്റെ ചാപ്റ്ററുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്, ഷുയിഷ എന്ന ജാപ്പനീസ് പ്രസിദ്ധീകരണശാലയാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. വൺ-ഷോട്ട് രീതിയിലായിരുന്നു ഹൈക്ക്യൂ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിച്ചിരുന്നത്. 2018 ഡിസംബർ ആയതോടെ മുപ്പത്തി അഞ്ച് വാള്യങ്ങൾ ജപ്പാനിൽ പ്രസിദ്ധകരിച്ചു. വടക്കേ അമേരിക്കയിൽ വിസ് മീഡിയ ആണ് ഈ മാങ്ക യെ ലൈസൻസ് ചെയ്തിരിക്കുന്നത്. 2018 ജനുവരിയിൽ ഹൈക്ക്യു!! യുടെ ഏകദേശം 28 മില്ല്യൺ പകർപ്പുകൾ വിറ്റഴിഞ്ഞു.

പ്രൊഡക്ഷൻ ഐ.ജി യുടെ ഒരു അനിമെ ടെലിവിഷൻ സീരീസ് അഡാപ്റ്റേഷൻ 2014 ഏപ്രിൽ മുതൽ 2014 സെപ്തംബർ വരെ പ്രസിദ്ധീകരിച്ചിരുന്നു. വടക്കേ അമേരിക്കയിൽ ഇതിന് സെന്റായ് ഫിലിംവർക്ക്സാണ് ലൈസൻസ് ചെയ്തിരിക്കുന്നത്. അനിമെ യുടെ രണ്ടാമത്തെ സീസൺ 2015 ഒക്ടോബർ മുതൽ 2016 മാർച്ച് വരെ പ്രസിദ്ധീകരിച്ചു. മൂന്നാമത്തെ സീസൺ 2016 ഒക്ടോബർ മുതൽ 2016 ഡിസംബർ വരെ പ്രസിദ്ധീകരിച്ചു. നാലാമത്തെ സീസൺ 2019 ജംപ് ഫെസ്റ്റ യിൽ വരുന്നുണ്ടെന്ന് അറിയിപ്പ് നൽകി.
  1. "Haikyu!!". Sentai Filmworks. ശേഖരിച്ചത് August 13, 2018.
  2. "The Official Website for Haikyu!!". Viz Media. ശേഖരിച്ചത് October 28, 2017.
ഹൈക്ക്യൂ!!
ハイキュー!!
((Haikyuu!!))
GenreComedy,[1] sports[2]
"https://ml.wikipedia.org/w/index.php?title=ഹൈക്ക്യു!!&oldid=3106419" എന്ന താളിൽനിന്ന് ശേഖരിച്ചത്