Jump to content

ഹേമന്ദ്‌ കനിത്‌കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
Hemant Kanitkar
വ്യക്തിഗത വിവരങ്ങൾ
ജനനംbirth date
Amravati, Maharashtra
മരണംdeath date and age
ബാറ്റിംഗ് രീതിRight-hand bat
ബൗളിംഗ് രീതി-
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests First-class
കളികൾ 2 87
നേടിയ റൺസ് 111 5006
ബാറ്റിംഗ് ശരാശരി 27.75 42.78
100-കൾ/50-കൾ -/1 13/-
ഉയർന്ന സ്കോർ 65 250
എറിഞ്ഞ പന്തുകൾ - 82
വിക്കറ്റുകൾ - 1
ബൗളിംഗ് ശരാശരി - 54.00
ഇന്നിംഗ്സിൽ 5 വിക്കറ്റ് - -
മത്സരത്തിൽ 10 വിക്കറ്റ് - -
മികച്ച ബൗളിംഗ് - 1/29
ക്യാച്ചുകൾ/സ്റ്റം‌പിംഗ് -/- 70/20
ഉറവിടം: Cricinfo

ഇന്ത്യയുടെ മുൻ ക്രിക്കറ്റ് ബാറ്റ്സ്മാനാണ് ഹേമന്ദ്‌ കനിത്‌കർ(8 December 1942 - 9 June 2015 )ആഭ്യന്തര ക്രിക്കറ്റിൽ ഒന്നര പതിറ്റാണ്ട് നീണ്ട കരിയറുള്ള കനിത്കർ ഇന്ത്യക്കായി രണ്ട് ടെസ്റ്റും കളിച്ചിട്ടുണ്ട്.ഇന്ത്യൻ താരമായിരുന്ന ഋഷികേശ് കനിത്കർ മകനാണ്[1].

ടെസ്റ്റ് ക്രിക്കറ്റ്

[തിരുത്തുക]

1974ൽ വെസ്‌റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ രണ്ട്‌ ടെസ്‌റ്റുകളിലാണ്‌ അദ്ദേഹം കളിച്ചത്‌. ആൻഡി റോബർട്‌സിന്റെ നേതൃത്വത്തിലുള്ള കരീബിയൻ പടയെ നേരിട്ട ഇന്ത്യയ്‌ക്ക് വേണ്ടി ആദ്യ മത്സരത്തിൽ തന്നെ അദ്ദേഹം 65 റൺസ്‌ നേടി ടോപ്‌ സ്‌കോററായി. തുടർന്നുള്ള മത്സരങ്ങളിൽ 18,8, 20 എന്നിങ്ങനെയാണ്‌ അദ്ദേഹത്തിന്റെ സ്‌കോർ.രണ്ട് ടെസ്റ്റുകളിൽ നിന്ന് ഒരു അർധസെഞ്ച്വറി ഉൾപ്പെടെ 111 റൺസാണ് കനിത്കറുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ സമ്പാദ്യം.എന്നാൽ പിന്നീട്‌ ടീമിൽ നിന്ന്‌ ഒഴിവാക്കപ്പെട്ട അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങി.[2].

ഫസ്റ്റ് ക്ലാസ് ക്രിക്കറ്

[തിരുത്തുക]

ആഭ്യന്തര ക്രിക്കറ്റിൽ 87 മത്സരങ്ങളിൽ നിന്ന്‌ 42.78 ശരാശരിയിൽ അദ്ദേഹം 5006 റൺസ്‌ നേടിയിട്ടുണ്ട്‌. 13 സെഞ്ചുറികളും 23 അർധ സെഞ്ചുറികളും ഉൾപ്പെടെയാണിത്‌.രഞ്‌ജിയിൽ മഹാരാഷ്‌ട്രയുടെ താരമായിരുന്നു. സൗരാഷ്‌ട്രയ്‌ക്കെതിരെ സെഞ്ചുറിയോടെയാണ്‌ അദ്ദേഹത്തിന്റെ രഞ്‌ജി അരങ്ങേറ്റം.ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ വിക്കറ്റ് കീപ്പർ കൂടിയായിരുന്ന കനിത്കറുടെ പേരിൽ 70 ക്യാച്ചുകളും 20 സ്റ്റമ്പിങ്ങുകളും കൂടിയുണ്ട്[3].

ക്രിക്കറ്റിനു ശേഷം

[തിരുത്തുക]

എഴുപതുകളുടെ അവസാനം കളി അവസാനിപ്പിച്ച അദ്ദേഹം പിന്നീട്‌ മഹാരാഷ്‌ട്രയുടെ പരിശീലകനായും സെലക്‌ടറായും പ്രവർത്തിച്ചിട്ടുണ്ട്‌. ജൂണിയർ സെലക്ഷൻ പാനലിലും അംഗമായിരുന്നു.2015 ജൂൺ 9ന്‌ അന്തരിച്ചു[4].

അവലംബം

[തിരുത്തുക]
  1. www.mangalam.com
  2. "kerala.indiaeveryday.in/news". Archived from the original on 2016-03-14. Retrieved 2015-07-27.
  3. "www.mathrubhumi.com". Archived from the original on 2015-06-22. Retrieved 2015-07-27.
  4. .http://mangalam.pc.cdn.bitgravity.com/sports/news/325656
"https://ml.wikipedia.org/w/index.php?title=ഹേമന്ദ്‌_കനിത്‌കർ&oldid=3952264" എന്ന താളിൽനിന്ന് ശേഖരിച്ചത്