ഹേഡ് ഇമ്യൂണിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജനസംഖ്യയിലെ വലിയൊരു വിഭാഗം വൈറസിനെതിരെ രോഗപ്രതിരോധശേഷി ആർജിക്കുന്നതിനെയാണ് ഹേഡ് ഇമ്യൂണിറ്റി (English:Herd Immunity) എന്നു പറയുന്നത്.ഹേഡ് ഇമ്യൂണിറ്റി ലക്ഷ്യമിടുന്നത് വൈറസ് ബാധിച്ചാൽ മാരകമായേക്കാവുന്ന വിഭാഗങ്ങൾക്ക് (മുതിർന്ന പൗരന്മാർ, ഗർഭിണികൾ, പ്രതിരോധശേഷി കുറവുള്ളവർ) പൂർണസംരക്ഷണം നൽകണം.

ഹേഡ് ഇമ്യൂണിറ്റി കൈവരിക്കാൻ മാസങ്ങളെടുക്കും.വൈറസ് ബാധിക്കുകയും അതിനെ ചെറുത്ത് ആന്റിബോഡികൾ ഉൽപാദിപ്പിക്കുകയും ചെയ്യുന്നതു വഴി ജനസംഖ്യയിൽ 60–70% പേരും കോവിഡിനെ പ്രതിരോധിക്കാൻ ശക്തിയുള്ളവരാകുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ. ഭൂരിഭാഗവും ഇങ്ങനെ കോവിഡ് പ്രതിരോധം നേടുന്നതോടെ, വൈറസ് ചങ്ങല മുറിയുകയും വ്യാപനം ഇല്ലാതാകുകയും ചെയ്യുമെന്നാണു സിദ്ധാന്തം. സ്വീഡൻ നിലവിൽ ഹേഡ് ഇമ്യൂണിറ്റി നയമാണു സ്വീകരിച്ചിരിക്കുന്നത്.[1]

അവലംബം[തിരുത്തുക]

  1. https://www.manoramaonline.com/news/editorial/2020/05/18/monsoon-diseases-and-prevention.html
"https://ml.wikipedia.org/w/index.php?title=ഹേഡ്_ഇമ്യൂണിറ്റി&oldid=3936275" എന്ന താളിൽനിന്ന് ശേഖരിച്ചത്