തവിട്ടുപുള്ളിക്കുത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹെൽമിന്തോ‌സ്പോറിയം ഒറൈസ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

തവിട്ടുപുള്ളിക്കുത്ത്
Cochliobolus miyabeanus.jpg
നെല്ലിലെ തവിട്ടുപുള്ളിക്കുത്ത്
Scientific classification
Domain:
Class:
Order:
Family:
Genus:
Species:
C. miyabeanus
Binomial name
Cochliobolus miyabeanus
Synonyms
Helminthosporium oryzae Breda de Haan 1900
Bipolaris oryzae (Breda de Haan) Shoemaker 1959
Drechslera oryzae (Breda de Haan) Subram. & B.L. Jain 1966
Helminthosporium macrocarpum Grev. 1824
Luttrellia oryzae (Breda de Haan) Gornostai 1978
Ophiobolus miyabeanus S. Ito & Kurib. 1927
Spondylocladium macrocarpum (Grev.) G. Arnaud 1954.

നെൽച്ചെടിയെ ബാധിക്കുന്ന കുമിൾ മൂലമുള്ള ഒരു രോഗമാണ് തവിട്ടുപുള്ളിക്കുത്ത് (Brown leaf spot disease).ഹെൽമിന്തോസ്പോറിയം ഒറൈസ (Helminthosporium oryzae[1]) എന്ന കുമിൾമൂലമാണ് ഈ രോഗമുണ്ടാകുന്നത്. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഈ രോഗം മൂലം, കുറഞ്ഞത് 5% മുതൽ 45% വരെ വിളനഷ്ടം സംഭവിക്കുന്നു. [2]

ചരിത്രം[തിരുത്തുക]

ഇന്ത്യയിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് (1943) ബംഗാളിൽ ഉണ്ടായ ഭക്ഷ്യക്ഷാമത്തിനും അതിനെ തുടർന്നുണ്ടായ പട്ടിണിമരണങ്ങൾക്കും പ്രധാനകാരണം ആ സമയത്ത് നെല്ലിനെ ബാധിച്ച ഈ കുമിൾരോഗമാണ്. [3][4] [5]

രണ്ടാം ലോകമഹായുദ്ധ സമയത്ത് ജപ്പാനുമേൽ ഏറെ നശീകരണശേഷിയുള്ള ഈ ഫംഗസ്സിനെ ഒരു ജൈവായുധമായി അമേരിക്കൻ സേന ഉപയോഗിച്ചിട്ടുണ്ട്.[6]

രോഗലക്ഷണം[തിരുത്തുക]

തവിട്ടുനിറത്തിലുള്ള ചെറിയ പുള്ളിക്കുത്തുകൾ ഇലകളിലും തണ്ടിന്റെ മൂട്ടിലും പ്രത്യക്ഷപ്പെടും. രോഗബാധിതമായ നെൽച്ചെടികളിലെ മണിയ്ക്കുള്ളിലെ അരി കറുത്തിരിക്കും. വിത്ത് മുളയ്ക്കുന്ന ഘട്ടം മുതൽ നെല്ലിൽ പാലുറയ്ക്കുന്നതുവരെയുള്ള സമയങ്ങളിൽ ഈ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. ചെറിയ ദീർഘവൃത്താകൃതിയിലുള്ള പുള്ളിക്കുത്തുകളായിട്ടാണ് രോഗലക്ഷണം കണ്ടുതുടങ്ങുക. പുള്ളിക്കൊത്തൊന്നിന് 0.5-2.0 മില്ലീമീറ്റർ വരെ വലിപ്പമുണ്ടാകുമെങ്കിലും ക്രമേണ ഇലകളെ മുഴുവൻ മൂടുന്ന തരത്തിലേയ്ക്ക് വ്യാപിക്കുന്നു. വിത്തുമുളയ്ക്കുന്ന ഘട്ടത്തിൽ വരെ രേഖബാധയുണ്ടായി മുളയെ ബാധിക്കാനുള്ള സാധ്യതകളുമുണ്ട്.

രോഗഘടകം[തിരുത്തുക]

കുമിൾ മൂലമുള്ള ഈ രോഗം രണ്ട് ഘട്ടങ്ങളിലായിട്ടാണ് സംഭവിക്കുന്നത്. അസെക്വൽ ദശയിലും (asexual state) (imperfect/anamorph), സെക്വൽ ദശയിലും (sexual state) (teleomorph/perfect) [7]

അനുകൂല അവസ്ഥകൾ[തിരുത്തുക]

  • താപനില 25-30°C[7]
  • ആപേക്ഷിക ആർദ്രത 80%ന് മുകളിൽ
  • നൈട്രജന്റെ അളവ് കൂടുന്നത് രോഗാവസ്ഥ കൂടുതൽ വഷളാക്കുന്നു.[7]
  • ഇലകൾ 8 മുതൽ 24 മണിക്കൂർ വരെ നനഞ്ഞിരിക്കുന്നത് രോഗം പരക്കുന്നതിന് ഇടയാക്കുന്നു.[7]

നിയന്ത്രണം[തിരുത്തുക]

  • രോഗവിമുക്തമായ വിത്ത് ഉപയോഗിക്കുക
  • രോഗപ്രതിരോധശേഷിയുള്ള വിത്തിനങ്ങൾ ഉപയോഗിക്കുക
  • ശരിയായ അളവിൽ ജലവും പോഷണവും ഉറപ്പാക്കുക
  • വിത്ത് സ്യൂഡോമോണസ് ലായനിയിൽ മുക്കി വെച്ചശേഷം ഉപയോഗിക്കുക.
  • വിത്തിലൂടെ രോഗം ബാധിയ്ക്കുന്നത് തടയാൻ 54ഡിഗ്രി ചൂടുവെള്ളത്തിൽ 10-12 മിനിറ്റ് ഇടുന്നത് നല്ലതാണ്. വിത്ത് ഉപയോഗിക്കുന്നതിനുമുമ്പ് 8 മണിക്കൂർ തണുത്തവെള്ളത്തിൽ കുതിർക്കാനിടുകയും വേണം.
  • രോഗം രൂക്ഷമായാൽ മങ്കൊസെബ് എന്ന കുമിൾനാശിനി ഉപയോഗിക്കാറുണ്ട്.
  • രമ്യ, ഐ.ആർ 36 എന്നീ സങ്കരയിനം വിത്തുകൾ രോഗപ്രതിരോധശേഷി കൂടുതലുള്ളയിനങ്ങളാണ്.[8]

ഗവേഷണം[തിരുത്തുക]

കേരളത്തിലെ പട്ടാമ്പി നെല്ലുഗവേഷണകേന്ദ്രത്തിൽ ഈ കുമിൾ ബാധയെ അതിജീവിയ്ക്കുന്ന തരത്തിലുള്ള നെല്ലുകളെക്കുറിച്ചുള്ള ഗവേഷണങ്ങൾ നടക്കുന്നുണ്ട്.[9]

അവലംബം[തിരുത്തുക]

  1. EC Tullis (1 January 1936). "Histological studies of rice leaves infected with Helminthosporium oryzae". Journal of Agricultural Research. Washington, D. C. 50 (1): 81–90.
  2. ""Brown spot"". Rice Knowledge Bank - International Rice Research Institute ( IRRI ). ശേഖരിച്ചത് 24 July 2014.
  3. Padmanabhan 1973, pp. 11–26; Tauger 2003; Tauger 2009.
  4. Greenough 1982, പുറങ്ങൾ. 93–96.
  5. Famine Inquiry Commission 1945a, പുറം. 32
  6. Suffert, Frédéric; Émilie Latxague; Ivan Sache (11 March 2009). "Plant pathogens as agroterrorist weapons: assessment of the threat for European agriculture and forestry". Food Security. Springer Netherlands. 1 (2): 221–232. doi:10.1007/s12571-009-0014-2. ശേഖരിച്ചത് 14 May 2009.
  7. 7.0 7.1 7.2 7.3 "Brown Spot (Helminthosporium oryzae)". ശേഖരിച്ചത് 7 ഒക്ടോബർ 2016.
  8. വി.ആർ. പ്രകാശ്. സസ്യരോഗ നിർണയം.
  9. "വിളപരിപാലന ഗവേഷണത്തിന് അംഗീകാരവുമായി പട്ടാമ്പി കാർഷിക ഗവേഷണകേന്ദ്രം". www.mathrubhumi.com (ഭാഷ: Malayalam). ശേഖരിച്ചത് 14 ഏപ്രിൽ 2016.CS1 maint: Unrecognized language (link)

പുറത്തേയ്ക്കുള്ള കണ്ണി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തവിട്ടുപുള്ളിക്കുത്ത്&oldid=2428950" എന്ന താളിൽനിന്ന് ശേഖരിച്ചത്