ഹെർമൻ മോഗ്ലിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജർമ്മൻ ബാസൽ മിഷൻ മിഷണറിയായിരുന്നു ഹെർമ്മൻ മോഗ്ലിംഗ്(1811–1881). മംഗലാപുരം കേന്ദ്രീകരിച്ചു ബാസൽ മിഷൻ നടത്തിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം ഇദ്ദേഹത്തിനായിരുന്നു. കന്നട സാഹിത്യത്തിനും ഭാഷയ്ക്കും വിലയേറിയ സംഭാവന നല്കിയ വ്യക്തിയാണ് മൊഗ്ലിങ്ങ്. കന്നട ഭാഷയിലെ ആദ്യത്തെ പത്രമായ മംഗളൂരു സമാചരത്തിന്റെ സ്ഥാപകനായിരുന്നു.[1] കന്നഡയിലെ ലെ സാഹിത്യ ഗവേഷണത്തിന് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചു. ബിബ്ലിയോത്തക്ക കർണാടക എന്നായിരുന്നു ഗവേഷണ പ്രബന്ധത്തിന്റെ പേര്. നിരവധി കന്നഡ കൃതികൾ ജർമ്മനിലേക്ക് മൊഴി മാറ്റം ചെയ്തു.[2] കന്നഡത്തിലെ ആദ്യ ആധുനിക എഴുത്തുകാരനായാണ് മോഗ്ലിംഗ് ആദരിക്കപ്പെടുന്നത്. മുപ്പത്തി ആറോളം കൃതികൾ 20 വർഷ ജീവിത കാലത്ത് പരിചയപ്പെടുത്തി.[3]


ഗുണ്ടർട്ടിന്റെ ആത്മസുഹൃത്തുകൂടിയായിരുന്നു മോഗ്ലിങ്ങ്. ഹെർമൻ ഗുണ്ടർട്ട് ഇദ്ദേഹത്തിൻ്റെ ജീവചരിത്രം രചിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. Shrinivas Havanur. "Herr Kannada". Online Edition of The Deccan Herald 18 January 2004. 1999 The Printers (Mysore) Private Ltd. Archived from the original on 5 ഫെബ്രുവരി 2012. Retrieved 1 മേയ് 2007.
  2. Anderson, Gerald H. (1999). Biographical Dictionary of Christian Missions. Herrmann Friedrich Moegling. p. 464. ISBN 0802846807.
  3. Balasubramanyam, A S (28 July 2015). "Miscellany - Early years of Kannada journalism". No. Bangalore. Deccan Herald. Retrieved 7 August 2015.
"https://ml.wikipedia.org/w/index.php?title=ഹെർമൻ_മോഗ്ലിംഗ്&oldid=3432307" എന്ന താളിൽനിന്ന് ശേഖരിച്ചത്