ഉള്ളടക്കത്തിലേക്ക് പോവുക

ഹെർമെനെഗിൽഡ് സാന്തപൗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെർമെനെഗിൽഡ് സാന്തപൗ
ജനനം(1903-12-05)5 ഡിസംബർ 1903
മരണം13 ജനുവരി 1970(1970-01-13) (66 വയസ്സ്)
തൊഴിൽസസ്യ ശാസ്ത്രജ്ഞൻ
അറിയപ്പെടുന്നത്സസ്യശാസ്ത്ര ഗവേഷണം
അവാർഡുകൾപത്മ ഭൂഷൺ
ബീർബൽ സാഹ്നി മെഡൽ

ഹെർമെനെഗിൽഡ് സാന്തപൗ (1903-1970) ഒരു ജെസ്യൂട്ട് പുരോഹിതനും സസ്യശാസ്ത്രജ്ഞനുമായിരുന്നു.[1] ഇന്ത്യൻ സസ്യലതാദികളെക്കുറിച്ചും വിവിധ ജനുസ്സുകളെക്കുറിച്ചും അദ്ദേഹം ഗവേഷണം നടത്തി. [2] [3] നിരവധി ഇന്ത്യൻ സസ്യയിനങ്ങൾക്ക് ലാറ്റിൻ നാമങ്ങൾ നൽകിയത് അദ്ദേഹമാണ്. [4] ഓർഡർ ഓഫ് അൽഫോൻസസ് എക്സ് ദി വൈസ്, ബീർബൽ സാഹ്നി (1967) മെഡൽ എന്നീ ബഹുമതികൾ അദ്ദേഹം നേടി. സമൂഹത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് ഭാരത സർക്കാർ അദ്ദേഹത്തിന് പത്മശ്രീ നൽകി. [5]

Justicia santapaui, സാന്തപൗവിന്റെ പേരിലുള്ള ഒരു ചെടി, പേരിയയിൽ നിന്ന്

ജീവചരിത്രം

[തിരുത്തുക]

നമ്മുടെ സസ്യസമ്പത്തിനെക്കുറിച്ച് അദ്ദേഹത്തിന് വലിയ അറിവും താൽപ്പര്യവുമുണ്ടായിരുന്നു, കൂടാതെ വിദഗ്ധർക്കും സാധാരണക്കാർക്കും വേണ്ടി അദ്ദേഹം മികവോടെ എഴുതി. സസ്യജാലങ്ങളിൽ താൽപ്പര്യമുള്ള എല്ലാവരെയും പ്രചോദിപ്പിക്കാൻ അദ്ദേഹത്തിന്റെ ഓർമ്മകൾ വളരെക്കാലം തുടരട്ടെ എന്ന് സാന്തപൗവിന്റെ മരണവാർത്തയറിഞ്ഞ് ഇന്ദിരാഗാന്ധി പറഞ്ഞു.[6]

സാന്തപൗ സ്പെയിനിലാണ് ജനിച്ചത്. [7] പതിനാറാം വയസ്സിൽ സൊസൈറ്റി ഓഫ് ജീസസിൽ അംഗമായി. [2] [3] 1927-ൽ റോമിലെ പോണ്ടിഫിക്കൽ ഗ്രിഗോറിയൻ സർവകലാശാലയിൽ നിന്ന് ദൈവശാസ്ത്ര ബിരുദം നേടി. റീജൻസി പൂർത്തിയാക്കുന്നതിനായി 1928-ൽ ഇന്ത്യയിലെത്തി. [8] പിന്നീട് ലണ്ടനിലേക്ക് താമസം മാറിയ അദ്ദേഹം ലണ്ടൻ സർവകലാശാലയിൽ നിന്ന് ഓണേഴ്സ് ബിരുദവും (ബിഎസ്‌സി ഓണേഴ്സ്) പിന്നീട് അവിടെനിന്നുതന്നെ ഡോക്ടറേറ്റും (പിഎച്ച്ഡി) നേടി.[9] റോയൽ കോളേജ് ഓഫ് സയൻസിൽ നിന്ന് അസോസിയേറ്റ്ഷിപ്പ് ഡിപ്ലോമയും ലണ്ടനിലെ ഇംപീരിയൽ കോളേജിന്റെ മാതൃസ്ഥാപനത്തിൽ നിന്ന് മറ്റൊരു ഡിപ്ലോമയും അദ്ദേഹം നേടി.

1934 മുതൽ നാലു വർഷം സാന്തപൗ കിഴക്കൻ പിരെനീസിലും ഇറ്റാലിയൻ ആൽപ്സിലും പ്രവർത്തിച്ച് സസ്യമാതൃകകൾ ശേഖരിച്ചു. [7] 1938 മുതൽ രണ്ടു വർഷം റോയൽ ബൊട്ടാണിക്കൽ ഗാർഡൻസിലെ ഹെർബേറിയത്തിൽ ഗവേഷണം നടത്തി. 1940-ൽ മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ സസ്യശാസ്ത്ര വിഭാഗത്തിൽ അധ്യാപകനായി ചേർന്നു.[8] മുംബൈ, പൂനെ, ആഗ്ര, കൊൽക്കത്ത സർവകലാശാലകളിൽ സസ്യശാസ്ത്ര ബിരുദാനന്തര പഠനത്തിനുള്ള അംഗീകൃത ലക്ചററായും അദ്ദേഹം സേവനമനുഷ്ഠിച്ചു. [2] ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയെ പുനരുജ്ജീവിപ്പിക്കാൻ ഭാരത സർക്കാർ തീരുമാനിച്ചപ്പോൾ, 1954-ൽ സാന്തപൗവിനെ മുഖ്യ സസ്യശാസ്ത്രജ്ഞനായി നിയമിച്ചു. [3] 1967 വരെ ബി‌എസ്‌ഐയിൽ സേവനമനുഷ്ഠിച്ച അദ്ദേഹം 1961 മുതൽ ഡയറക്ടർ സ്ഥാനം വഹിച്ചു. 1954-ൽ എഡിൻബർഗിൽ നടന്ന പത്താമത് ഇന്റർനാഷണൽ ബൊട്ടാണിക്കൽ കോൺഗ്രസിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ച അദ്ദേഹം, 1964-ൽ ന്യൂഡൽഹിയിൽ നടന്ന ഇന്റർനാഷണൽ സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷന്റെ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1962-ൽ മൂന്നു മാസം സോവിയറ്റ് യൂണിയനിൽ പര്യടനം നടത്തിയ സസ്യശാസ്ത്രജ്ഞരുടെ സംഘത്തെ നയിച്ചതും അദ്ദേഹമായിരുന്നു.

1967-ൽ ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയിൽ നിന്ന് വിരമിച്ച ശേഷം സാന്തപൗ ബോംബെയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ തിരിച്ചെത്തി[8] 1970-ൽ മരിക്കുന്നതുവരെ അവിടെ റെക്ടറായി സേവനമനുഷ്ഠിച്ചു. 1970 ജനുവരി 13-ന് 66-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. [2] [3]

പാരമ്പര്യവും ബഹുമതികളും

[തിരുത്തുക]

കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച നിരവധി സർക്കാർ കമ്മിറ്റികളിൽ സാന്തപൗ സേവനമനുഷ്ഠിച്ചു. റോയൽ ഏഷ്യാറ്റിക് സൊസൈറ്റി, ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി, ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷൻ, ഇന്ത്യൻ ഫൈറ്റോപാത്തോളജിക്കൽ സൊസൈറ്റി, ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ഫൈറ്റോമോർഫോളജി, ഇന്റർനാഷണൽ അസോസിയേഷൻ ഫോർ പ്ലാന്റ് ടാക്സോണമി, ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ബൊട്ടാണിക്കൽ ഗാർഡൻസ്, റോയൽ അഗ്രികൾച്ചറൽ ആൻഡ് ഹോർട്ടികൾച്ചറൽ സൊസൈറ്റി ഓഫ് ബംഗാൾ എന്നിവയുടെ പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കാളിയായിരുന്നു. [2] [3] ഇന്ത്യൻ ബൊട്ടാണിക്കൽ സൊസൈറ്റി, നാഷണൽ അക്കാദമി ഓഫ് സയൻസസ് (ഇന്ത്യ), ലിനിയൻ സൊസൈറ്റി ഓഫ് ലണ്ടൻ എന്നിവയിൽ അദ്ദേഹം ഫെലോ ആയിരുന്നു. [7]

സാന്തപൗ ഇന്ത്യൻ സസ്യജാലങ്ങളെക്കുറിച്ച് വിപുലമായ ഗവേഷണം നടത്തുകയും[10] നിരവധി ഇന്ത്യൻ സസ്യയിനങ്ങളുടെ ലാറ്റിൻ നാമകരണം നിർവഹിക്കുകയും ചെയ്തു. [2] ഇന്ത്യയിലെ ഔദ്യോഗിക ജീവിതത്തിനിടയിൽ അദ്ദേഹം ഇന്ത്യയുടെ പല ഭാഗങ്ങളും വിദേശരാജ്യങ്ങളും സന്ദർശിച്ച് സസ്യമാതൃകകൾ ശേഖരിച്ചു. [7] 1946 മുതൽ 1967 വരെയുള്ള കാലയളവിൽ ബലൂചിസ്ഥാൻ, കത്തിയവാർ, ഗുജറാത്തിലെ ഡാങ്‌സ് വനം, പശ്ചിമഘട്ടം, പൂർവ്വഘട്ടം, ഗോവ, അസം, ആന്ധ്രാപ്രദേശ്, കിഴക്കൻ ഹിമാലയം, ഡെറാഡൂൺ, മുസ്സൂറി തുടങ്ങിയ സ്ഥലങ്ങൾ അദ്ദേഹം സന്ദർശിച്ചു. ടാക്സോണമിയിലെ അദ്ദേഹത്തിന്റെ ഗവേഷണ കണ്ടെത്തലുകൾ വിദ്യാർത്ഥികൾക്കിടയിൽ സസ്യശാസ്ത്രസംബന്ധിയായ അറിവുകൾ പ്രചരിപ്പിക്കാൻ സഹായിച്ചു. 216 ശാസ്ത്രീയ പ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. [11] [12] [3] അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചില പ്രസിദ്ധീകരണങ്ങൾ ഇവയാണ്:

സ്പെയിൻ സർക്കാരിന്റെ ഓർഡർ ഓഫ് അൽഫോൻസസ് എക്സ് ദി വൈസ് ബഹുമതി അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.[2] [3] 1963-ൽ ഇന്ത്യൻ ബൊട്ടാണിക്കൽ സൊസൈറ്റി അദ്ദേഹത്തെ ബീർബൽ സാഹ്നി മെഡലിനായി തിരഞ്ഞെടുത്തു. [19] 1967-ൽ ഭാരത സർക്കാർ അദ്ദേഹത്തിന് പത്മശ്രീ നൽകി. [5]

അവലംബം

[തിരുത്തുക]
  1. ↑ "International Plant Names Index". International Plant Names Index. 2015. Retrieved May 8, 2015.
  2. 1 2 3 4 5 6 7 "Blatter Herbarium". Blatter Herbarium. 2015. Archived from the original on 2017-02-04. Retrieved May 8, 2015. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Blatter Herbarium" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  3. 1 2 3 4 5 6 7 P. V. Bole (August 1970). "Rev. Fr. Hermenegild Santapau". Taxon. 19 (4): 576–583. doi:10.1002/j.1996-8175.1970.tb03060.x. JSTOR 1218953. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Rev. Fr. Hermenegild Santapau" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  4. ↑ "Botany Sangamner College". Botany Sangamner College. 2015. Retrieved May 8, 2015.
  5. 1 2 "Padma Shri" (PDF). Padma Shri. 2015. Archived from the original (PDF) on November 15, 2014. Retrieved November 11, 2014. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Padma Shri" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  6. ↑ Leo D'Souza (30 April 2009). "Indian Jesuits' Contribution" (PDF). St. Aloysius College. Retrieved May 8, 2015.
  7. 1 2 3 4 "JStor Global Plants". JStor. 2015. Retrieved May 8, 2015. {{cite journal}}: Cite journal requires |journal= (help) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "JStor Global Plants" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  8. 1 2 3 Biodiversity Heritage Library. Biodiversity Heritage Library. 2015. ISBN 9789031302246. Retrieved May 8, 2015. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Biodiversity Heritage Library" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  9. ↑ "Oxford University Index". Oxford University. 2015. doi:10.1093/acref/9780198073857.013.0863 (inactive 2021-01-10). Retrieved May 8, 2015. {{cite journal}}: Cite journal requires |journal= (help)CS1 maint: DOI inactive as of ജനുവരി 2021 (link)
  10. ↑ "Harvard University Index". Harvard University. 2015. Retrieved May 8, 2015.
  11. ↑ "Page on Amazon". Amazon Books. 2015. Retrieved May 8, 2015.
  12. ↑ Worldcat Index. Worldcat. 2015. OCLC 630529271.
  13. ↑ Hermenegild Santapau (1953). "The Flora of Khandala on the Western Ghats of India, etc. With plates". Botanical Survey of India. 16 (1). ASIN B0017WIIV8.
  14. ↑ Hermenegild Santapau (1957). "The Flora of Purandhar; or, an Enumeration of all the phanerogamic plants discovered at Purandhar during the years 1944-1956. With plates, including a portrait". Oxford Books. ASIN B0017WNEE4.
  15. ↑ Hermenegild Santapau, Z. Kapadia (1966). The orchids of Bombay. Manager of Publications. ASIN B0006FF76G.
  16. ↑ H Santapau (1962). The Flora of Saurashtra. Saurashtra Research Society. OCLC 83595.
  17. ↑ H Santapau (1951). The Acacthaceae of Bombay. University of Bombay. p. 104. ASIN B0000CR0RX.
  18. ↑ H Santapau, N A Irani (1960). The Asclepiadaceae and Periplocaceae of Bombay. Chidambaram. p. 118. OCLC 67657165.
  19. ↑ "Indian Botanical Society Medal". Indian Botanical Society. 2015. Archived from the original on 2015-08-14. Retrieved May 8, 2015.
  20. ↑ "Author Query for 'Santapau'". International Plant Names Index.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Hermenegild Santapau, Z. Kapadia (1966). The orchids of Bombay. Manager of Publications. ASIN B0006FF76G.
  • Hermenegild Santapau (1953). "The Flora of Khandala on the Western Ghats of India, etc. With plates". Botanical Survey of India. 16 (1). ASIN B0017WIIV8.
  • Hermenegild Santapau (1957). "The Flora of Purandhar; or, an Enumeration of all the phanerogamic plants discovered at Purandhar during the years 1944-1956. With plates, including a portrait". Oxford Books.
  • H Santapau (1962). The Flora of Saurashtra. Saurashtra Research Society. OCLC 83595.
  • H Santapau (1951). The Acanthaceae of Bombay. University of Bombay. p. 104. ASIN B0000CR0RX.
  • H Santapau, N A Irani (1960). The Asclepiadaceae and Periplocaceae of Bombay. Chidambaram. p. 118. OCLC 67657165.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹെർമെനെഗിൽഡ്_സാന്തപൗ&oldid=4690386" എന്ന താളിൽനിന്ന് ശേഖരിച്ചത്