ഹെൻറീറ്റ സ്വാൻ ലീവിറ്റ്
ഹെൻറീറ്റ സ്വാൻ ലീവിറ്റ് | |
---|---|
![]() Henrietta Swan Leavitt | |
ജനനം | ജൂലൈ 4, 1868 മസാച്ചുസെറ്റ്സിലെ ലാൻക്സ്റ്റർ, അമേരിക്ക |
മരണം | ഡിസംബർ 12, 1921 | (പ്രായം 53)
ദേശീയത | അമേരിക്കൻ |
പൗരത്വം | അമേരിക്ക |
കലാലയം | റാഡ്ക്ലിഫ് കോളേജ്, ഓബേരിൻ കോളേജ് |
അറിയപ്പെടുന്നത് | Leavitt's Law: the period–luminosity relationship of Cepheid stars |
Scientific career | |
Fields | ജ്യോതിഃശാസ്ത്രം |
Institutions | ഹാർവാർഡ് സർവകലാശാല |
ഒരു അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞയാണ് ഹെൻറീറ്റ സ്വാൻ ലീവിറ്റ് (ജനനം: ജൂലൈ 4, 1868 - മരണം: ഡിസംബർ 12, 1921). ലുമിനോസിറ്റിയും (luminosity) സെഫീഡ് വേരിയബിൾ നക്ഷത്രങ്ങളുടെ കാലവും തമ്മിലുള്ള ബന്ധം ഇവർ കണ്ടെത്തി. റാഡ്ക്ലിഫ് കോളേജിലെ ബിരുദധാരിയാണിവർ. 1893 ൽ ഹാർവാർഡ് കോളേജ് ഒബ്സെർവേറ്ററിയിൽ "കമ്പ്യൂട്ടർ" ആയി പ്രവർത്തിച്ചു തുടങ്ങിയിരുന്നു. നക്ഷത്രങ്ങളുടെ തെളിച്ചം അളക്കാനും കാറ്റലോഗ് ചെയ്യാനും ഫോട്ടോഗ്രാഫിക് പ്ലേറ്റുകൾ പരിശോധിക്കുകയുമായിരുന്നു ലെവിറ്റ് അപ്പോൾ ചെയ്തിരുന്നത്.
തന്റെ ജീവിതകാലത്ത് അവൾക്ക് വളരെ അംഗീകാരം ലഭിച്ചിരുന്നു എങ്കിൽ കൂടിയും, ഭൂമിയെയും മറ്റ് ഗ്യാലക്സികൾ തമ്മിലുള്ള ദൂരത്തിന്റെ അളവ് അളക്കാൻ ആദ്യമായി ജ്യോതിശാസ്ത്രജ്ഞന്മാർക്ക് കഴിഞ്ഞത് ഇവരുടെ പ്രവർത്തനഫലമായിട്ടാണ് എന്നുള്ളത് വലിയൊരു നേട്ടമായി കരുതുന്നു.[1] തന്റെ കണ്ടുപിടിത്തം അവൾ ഇങ്ങനെ വിശദീകരിക്കുന്നു: "മാക്സിമയ്ക്കും മിനിമിനുമായുള്ള ഓരോ സീരീസ് പോയിന്റിലും ഓരോന്നിനും കൃത്യമായ വരയ്ക്കാൻ കഴിയും, അതിലൂടെ വേരിയബിളുകളും അവരുടെ കാലഘട്ടങ്ങളും തമ്മിലുള്ള ലളിത ബന്ധം കാണിക്കുന്നു.[2]
ലീവിറ്റിന്റെ മരണശേഷം, സെഫീഡ്സിന്റെ പ്രകാശമാനത-കാല ബന്ധം കണ്ടെത്താനായി എഡ്വിൻ ഹബിൾ ഉപയോഗിച്ചത് ഇതുതന്നെയായിരുന്നു. ലോവെൽ നിരീക്ഷണശാലയിലെ തന്റെ സഹ ജ്യോതിശാസ്ത്രജ്ഞനായ വെസ്റ്റോ സൈഫറും മറ്റും ആവർത്തിച്ചതും സ്പെക്ട്രൽ ഷിഫ്റ്റുകൾ ഉപയോഗിച്ച് പ്രപഞ്ചം വികസിക്കുന്നുണ്ട് എന്നായിരുന്നു.
ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]മസാച്ചുസെറ്റ്സിലെ ലാൻക്സ്റ്ററിലാണ് ഹെൻറിയേറ്റ സ്വാൻ ലീവിറ്റ് ജനിച്ചത്.[3] അവരുടെ പിതാവ് കോൺഗ്രിഗേഷണൽ പള്ളിയിലെ പ്രധാനിയായിരുന്ന ജോർജ് റോസ്വെൽ ലേവിറ്റ് ആയിരുന്നു[3]. ഹെൻറിയേറ്റ സ്വാൻ കണ്ട്രിക് ആയിരുന്നു മാതാവ്. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മസാച്യുസെറ്റ്സ് ബേ കോളനിയിൽ താമസമാക്കിയ ഡീക്കൺ ജോൺ ലീവിറ്റ് എന്ന ഇംഗ്ലീഷ് പ്യൂരിട്ടൻ തയ്യൽക്കാരന്റെ പിൻഗാമിയായിരുന്നു ഇവർ.[4]
ഓബേരിൻ കോളേജിൽ പഠനത്തിനുശേഷം 1892-ൽ റാഡ്ക്ലിഫ് കോളേജിൽ നിന്ന് ബിരുദം നേടി. പിന്നീട് സൊസൈറ്റി ഫോർ ദ കൊലിജിയേറ്റ് ഇൻസ്ട്രക്ഷൻ ഓഫ് വുമൺ ഓഫ് ബിരുദവും നേടീയിരുന്നു. ക്ലാസിക്കൽ ഗ്രീക്ക്, ഫൈൻ ആർട്ട്സ്, ഫിലോസഫി, അനലിറ്റിക് ജ്യാമിതി, കാൽക്കുലസ് തുടങ്ങി പല തരത്തിലുള്ള പാഠ്യപദ്ധതികൾ അവർ പഠിച്ചിരുന്നു.[5] ആദ്യത്തെ നാലു വർഷം വരെ കോളേജിൽ ബിരുദം നടത്തിയിരുന്ന സമയത്ത് ലീവിറ്റ് ജ്യോതിശാസ്ത്രത്തിൽ പഠനം നടത്തിയിരുന്നില്ല.[6] അമേരിക്കയിലും യൂറോപ്പിലും ആ സമയത്ത് അവർ യാത്ര ചെയ്തിരുന്നു. ഇതേ സമയത്ത് അവൾക്ക് കേൾവി ശക്തി നഷ്ടപ്പെട്ടുപോയി.[7]
പ്രവർത്തനങ്ങൾ
[തിരുത്തുക]
1892-ൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ റാഡ്ക്ലിഫ് കോളേജിൽ നിന്ന് ബിരുദം നേടി. പിന്നീട് ഈ കോളേജ് സൊസൈറ്റി ഫോർ ദ് കോളേജിയേറ്റ് ഇൻസ്ട്രക്ഷൻ ഓഫ് വുമെൻ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. [8] 1893-ൽ ഹാർവാർഡ് കോളേജ് ഒബ്സർവേറ്ററിയിൽ നിന്നും ജ്യോതിശാസ്ത്രത്തിൽ ബിരുദം നേടി കൂടെ ചെയ്യ്തു വന്നിരുന്ന ജോലിയുടെ പൂർത്തീകരണവും നടന്നിരുന്നു. എങ്കിലും അവൾ ഒരിക്കലും ബിരുദം പൂർത്തിയാക്കിയിരുന്നില്ല.[9]
ഹാർവാർഡ് കോളേജ് ഒബ്സെർവേറ്ററിയിൽ ആയിരുന്നു, എഡ്വേർഡ് ചാൾസ് പിക്കിങറിനോടൊപ്പം ചേർന്ന് ലേവിവിറ്റ് പ്രവർത്തിച്ചു തുടങ്ങിയത്, നക്ഷത്രങ്ങളുടെ തെളിച്ചത്തിന്റെ അളവെടുപ്പ്, നിരീക്ഷണശാലയുടെ ഫോട്ടോഗ്രാഫി പ്ലേറ്റ് ശേഖരത്തിലേക്ക് എത്തിയൊതൊക്കെയും ഈ പ്രവർത്തന ഫലമായിട്ടായിരുന്നു. എന്നാൽ 1900 -കളുടെ ആരംഭത്തിൽ ഒന്നും തന്നെ സ്ത്രീകളെ ടെലസ്ക്കോപ്പുകൾ നിയന്ത്രിക്കാൻ അനുവദിക്കപ്പെട്ടിരുന്നില്ല.[9] ആ സമയത്താണ് ഇവർക്ക് അതിനനുമതി ലഭിച്ചത്. ഹാർവാർഡ് ഒബ്സർവേറ്ററിയിൽ ലെവിറ്റിന്റെ കൂടെ പ്രവർത്തിച്ചിട്ടുള്ള സ്ത്രീകളിൽ ഒരാൾ ആനി ജിൽ കാനൺ ആയിരുന്നു. അദ്ദേഹം ബധിരരായ ഒരു സ്ത്രിയോടൊപ്പമുള്ള തന്റെ അനുഭവങ്ങൾ പങ്കിട്ടിരുന്നു.[10] ലീവിറ്റിന് സ്വതന്ത്രമായ വരുമാന മാർഗ്ഗമുണ്ടായിരുന്നതിനാൽ, തുടക്കത്തിൽ പിക്കറിങിനു അവൾക്ക് വേദനം നൽകേണ്ടിയിരുന്നില്ല. പിന്നീട്, തന്റെ പ്രവർത്തിക്ക് ഒരു മണിക്കൂറിന് 0.30 ഡോളർ വെച്ച് ലഭിച്ചു[6] ഇങ്ങനെ ആഴ്ചയിൽ വെറും 10.50 ഡോളർ മാത്രമാണ് ലഭിച്ചത്. കഠിനാധ്വാനനിയും ഗൗരവബോധത്തോടെയുള്ള നിരീക്ഷണവുമായിരുന്നു ഇവരുടെ മുഖമുദ്ര.[5]