ഹെൻറി ഫോക്സ് താൽബോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Henry Fox Talbot
William Henry Fox Talbot, by John Moffat, 1864.jpg
Henry Fox Talbot, by John Moffat, 1864.
ജനനം(1800-02-11)11 ഫെബ്രുവരി 1800
Melbury, Dorset, England
മരണം17 സെപ്റ്റംബർ 1877(1877-09-17) (പ്രായം 77)
തൊഴിൽInventor
അറിയപ്പെടുന്നത്Inventing of the calotype process
ജീവിതപങ്കാളി(കൾ)Constance Talbot
കുട്ടികൾEla (1836-1893)
Rosamond (1837-1906)
Charles Henry (1846-1916)
മാതാപിതാക്ക(ൾ)William Davenport Talbot
Elisabeth Fox Strangways

ഫോട്ടോഗ്രാഫിയുടെ സങ്കേതം വികസിപ്പിച്ചെടുത്ത ബ്രിട്ടിഷ് ശാസ്ത്രജ്ഞൻ ആണ് വില്യം ഹെൻറി ഫോക്സ് താൽബോട്ട് (11 February 1800–17 September 1877) .

ജീവിത രേഖ[തിരുത്തുക]

ഹാരോവിലും കേംബ്രിജിലും കണക്കും സാഹിത്യവും പഠിച്ചു. പ്രഗദ്ഭനായ വിദ്യാർഥിയായിരുന്നു. കുറച്ചുനാൾ പാർലമെന്റിൽ അംഗമായി. സിൽവർ ലവണങ്ങളുപയോഗിച്ച് സാധാരണ കടലാസിൽ പരീക്ഷണങ്ങൾ നടത്തി. 1835-ൽ സ്വന്തം വീട്ടിലുള്ള വായനമുറിയിലെ ഒരു ജനാലയുടെ രൂപം കടലാസ്സിൽ തെളിഞ്ഞു. ഇന്ന് ലോകത്തുള്ളതിൽവച്ച് ഏറ്റവും പഴയ രാമത്തെ ഫോട്ടോ ആണത് (ആദ്യത്തേത് NIEPCE എടുത്ത ചിത്രമാണ്. അതും ഒരു ജനാലയുടേതുതന്നെ). ചൂടുള്ള ഗാലിക് ആസിഡ് ഉപയോഗിച്ച് ചിത്രം `ഡെവലപ്പു ചെയ്യാനും' `ഹൈപോ' കൊ് ആവശ്യമില്ലാത്ത സിൽവർ കഴുകിക്കളയാനുമുള്ള സംവിധാനവും കുപിടിച്ചു. മെഴുകുപയോഗിച്ച് സുതാര്യമാക്കിയ ചിത്രത്തിന്റെ പ്രിന്റുകളെടുക്കാനും താൽബോട്ടിനു സാധിച്ചു. ക്യാമറാ ഫോട്ടോഗ്രാഫുകളുള്ള ലോകത്തിലെ ആദ്യത്തെ പുസ്തകം ദി പെൻസിൽ ഒഫ് നേച്ചർ. 1844-ൽ താൽബോട്ട് പ്രസിദ്ധപ്പെടുത്തി. 1851-ൽ ഇലക്ട്രിക് ഫ്‌ളാഷ് ഫോട്ടോഗ്രഫിക്കും തുടക്കം കുറിച്ചു.[1]

അവലംബം[തിരുത്തുക]

  1. BBC - History - Historic Figures: William Henry Fox Talbot (1800 - 1877) BBC

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹെൻറി_ഫോക്സ്_താൽബോട്ട്&oldid=3658031" എന്ന താളിൽനിന്ന് ശേഖരിച്ചത്