ഹെൻറിയേറ്റ എഡ്വേർഡ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെൻറിയേറ്റ എഡ്വേർഡ്സ്
ജനനം
ഹെൻറിയേറ്റ ലൂയിസ് മുയർ

(1849-12-18)18 ഡിസംബർ 1849
മരണം10 നവംബർ 1931(1931-11-10) (പ്രായം 81)
ഫോർട്ട് മക്ലിയോഡ്, ആൽബെർട്ട, കാനഡ
തൊഴിൽ
അറിയപ്പെടുന്നത്സ്ത്രീകളുടെ അവകാശ പ്രവർത്തക
ജീവിതപങ്കാളി(കൾ)
Oliver C. Edwards
(m. 1876; died 1915)

ഹെൻറിയേറ്റ മുയർ എഡ്വേർഡ്സ് (ജീവിതകാലം: 18 ഡിസംബർ 1849 - 10 നവംബർ 1931) ഒരു കനേഡിയൻ വനിതാ അവകാശ പ്രവർത്തകയും പരിഷ്കർത്താവുമായിരുന്നു.[1] എമിലി മർഫി, നെല്ലി മക്‌ക്ലംഗ്, ലൂയിസ് മക്കിന്നി, ഐറിൻ പാൾബി എന്നിവരോടൊപ്പം സ്ത്രീകളെ നിയമപ്രകാരം "വ്യക്തികൾ" ആയി അംഗീകരിക്കുന്നതിനും തിരഞ്ഞെടുപ്പിൽ വനിതകളുടെ വോട്ടവകാശത്തിനും വേണ്ടി പോരാടിയ "ദി ഫേമസ് ഫൈവ്" ലെ മൂത്തയാളായിരുന്നു അവർ. മോൺ‌ട്രിയലിൽ ഹെൻ‌റിയേറ്റ ലൂയിസ് മുയിർ എന്ന പേരിൽ ജനിച്ച അവർ മോൺ‌ട്രിയലിലാണ് താമസിച്ചരുന്നത്. സംസ്കാരത്തെയും മതത്തെയും വിലമതിക്കുന്ന ഒരു ഉയർന്ന ഇടത്തരം കുടുംബത്തിലാണ് അവർ വളർന്നത്. പല മത സംഘടനകളിലും സജീവമായി പ്രവർത്തിച്ചിരുന്ന ഹെൻറിയേറ്റ എഡ്വേർഡ്സ് , അവിടെ സ്ത്രീകളെ ഒഴിവാക്കുന്നത് സ്വീകാര്യമായ പഴയ പാരമ്പര്യങ്ങളിൽ മനംമടുത്തു.[2]

അവലംബം[തിരുത്തുക]

  1. Silverman, Eliane Leslau (25 March 2008). "Edwards, Henrietta Louise". The Canadian Encyclopedia (online ed.). Historica Canada. Retrieved 20 October 2011.
  2. Sanderson, Kay (1999). 200 Remarkable Alberta Women. Calgary, Alberta: Famous Five Foundation. p. 3. ISBN 0-9685832-0-2. Archived from the original on 24 September 2015. Retrieved 23 July 2015.
"https://ml.wikipedia.org/w/index.php?title=ഹെൻറിയേറ്റ_എഡ്വേർഡ്സ്&oldid=3898018" എന്ന താളിൽനിന്ന് ശേഖരിച്ചത്