ഹെൻറിയേറ്റാ ലാക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെൻറിയേറ്റാ ലാക്സ്
പ്രമാണം:Henrietta Lacks (1920-1951).jpg
ഹെൻറിയേറ്റാ ലാക്സും ഭത്താവ് ഡേവിഡ് ലാക്സും.
ജനനം
Loretta Pleasant

(1920-08-01)ഓഗസ്റ്റ് 1, 1920
മരണംഒക്ടോബർ 4, 1951(1951-10-04) (പ്രായം 31)
സ്മാരകങ്ങൾHenrietta Lacks Health and Bioscience High School; historical marker at Clover, Virginia
തൊഴിൽTobacco farmer
ജീവിതപങ്കാളി(കൾ)ഡേവിഡ് ലാക്സ്(1915–2002)
കുട്ടികൾലോറൻസ് ലാക്സ്
എൽസീ ലാക്സ്
David "Sonny" Lacks, Jr.
Deborah (Lacks) Pullum
Zakariyya Bari Abdul Rahman (born Joseph Lacks)
മാതാപിതാക്ക(ൾ)എലിസ(1886–1924) യും ജോൺ റാൻഡാൽ പ്ലെസന്റ് I (1881–1969)

ഹിലാ എന്നറിയപ്പെടുന്ന അസാധാരണവും അമരവുമായ കോശ നിരക്ക് ( Immortal cell line) ജന്മം നല്കിയ ആഫ്രിക്കൻ-അമേരിക്കൻ വനിതയാണ് ഹെൻറിയേറ്റാ ലാക്സ്. വൈദ്യ -ജൈവശാസ്ത്ര രംഗങ്ങളിലെ ഗവേഷണങ്ങൾക്ക് ഹിലാ കോശങ്ങൾ അത്യന്താപേക്ഷിതമാണ്.

ജീവചരിത്രം[തിരുത്തുക]

1920 ആഗസ്റ്റ് 1ന് ഹെൻറിയേറ്റാ ലാക്സ് വർജീനിയയിലെ ദരിദ്ര കുടുംബത്തിൽ ജനിച്ചു. നാലു വയസ്സും വരെ അച്ഛനമ്മമാരോടും മൂത്ത എട്ടു സഹോദരങ്ങളോടുമൊപ്പം താമസിച്ചു. 1924-ൽ പത്താമത്തെ സന്താനത്തിനു ജന്മം നല്കെ അമ്മ എലീസ അന്തരിച്ചു. അതിനു ശേഷം ഹെൻറിയേറ്റയും സഹോദരങ്ങളും പല ബന്ധു വീടുകളിലുമായി വിഭജിക്കപ്പെട്ടു. അങ്ങനെ മുത്തച്ഛന്റെ വീട്ടിൽ താമസമാക്കിയ ഹെൻറിയേറ്റ പതിനാലാമത്തെ വയസ്സിൽ ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ചു. നാലു വയസ്സു മുതൽ മുത്തച്ഛന്റെ വീട്ടിൽ തന്നോടൊപ്പം കളിച്ചു വളന്ന ചാർച്ചയിൽ പെട്ട പത്തൊമ്പതുകാരനായ സഹോദരൻ ഡേ എന്ന ഡേവിഡായിരുന്നു പിതാവ്. വീണ്ടും രണ്ടു കുട്ടികൾ പിറന്ന ശേഷമാണ് ഇരുവരും തമ്മിലുളള വിവാഹം നടന്നത്.

രോഗം, ചികിത്സ, മരണം[തിരുത്തുക]

1951- ജനുവരിയിലാണ് സെർവിക്കൽ കാൻസറാണെന്ന് ഡോക്റ്റർമാർ കണ്ടെത്തിയത് . റേഡിയം സൂചികളുപയോഗിച്ച് ചികിത്സ നടത്തിയെങ്കിലും രോഗം ഭേദമായില്ല. അതിനെ തുടർന്ന് എക്സ്റേ വികിരണത്തിന് വിധേയാക്കപ്പെട്ടു. ചികിത്സാ സമയത്ത് അവരുടെ ശരീരത്തിൽ നിന്നും ശേഖരിക്കപ്പെട്ട രോഗബാധിത കോശങ്ങൾക്ക് അനിതര സാധാരണമായ വളർച്ചയും അതിജീവനശേഷിയുമുണ്ടെന്ന വസ്തുത അവരെ ചികിത്സിച്ചിരുന്ന ഡോക്റ്റർ ജോർജ് ഓട്ടോ ഗെയുടെ ശ്രദ്ധയിൽ പെട്ടു. ഇതാദ്യാമായിരുന്ന മനുഷ്യകോശങ്ങ ശരീരത്തിനു വെളിയിൽ (in vitro) വളർത്തിയെടുക്കാനായത്. 1951- ഒക്റ്റോബർ നാലിന് ആശുപത്രിയിൽ വെച്ച് ഹെൻറിയേറ്റാ അന്തരിച്ചു. അതിനകം ഹിലാ കോശങ്ങളുടെ ഗവേഷണ പ്രാധാന്യം വെളിപ്പെട്ടു കഴിഞ്ഞിരുന്നു.

ഹെൻറിയേറ്റാ ലാക്സ് സ്മാരകം ക്ലോവർ ,വർജീനിയ യു.എസ്.എ

നൈതികത[തിരുത്തുക]

ഹെൻറിയേറ്റായേയോ അവരുടെ ബന്ധുക്കളേയോ അറിയിക്കാതേയും അവരുടെ അനുവാദമില്ലാതേയുമാണ് ഡോക്റ്റർ ജോർജ് ഓട്ടോ ഗെ കോശങ്ങൾ ശേഖരിച്ചതെന്ന ആരോപണം പില്ക്കാലത്ത് ഉയർന്നു വന്നു. പക്ഷേ അക്കാലത്ത് ഇതിനെ സംബന്ധിച്ച നിയമങ്ങളോ ചിട്ടവട്ടങ്ങളോ ന്ലവിലില്ലായിരുന്നു.

അവലംബം[തിരുത്തുക]

The Immortal Life of Henrietta Lacks: Rebecca Skloot, New York City: Random House, ISBN 978-1-4000-5217-2 ഹെൻറിയേറ്റാ ലാക്സ് ഫൌണ്ടേഷൻ

"https://ml.wikipedia.org/w/index.php?title=ഹെൻറിയേറ്റാ_ലാക്സ്&oldid=3065138" എന്ന താളിൽനിന്ന് ശേഖരിച്ചത്