ഉള്ളടക്കത്തിലേക്ക് പോവുക

ഹെൻഡ്രിക്ക് ലോറൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെൻഡ്രിക്ക് ലോറൻസ്
ലോറന്റ്സ് 1902-ൽ
ജനനം
ഹെൻഡ്രിക് ആന്റൂൺ ലോറൻസ്

(1853-07-18)18 ജൂലൈ 1853
ആർനെം, ഗെൽഡർലാൻഡ്, നെതർലാൻഡ്സ്
മരണം4 ഫെബ്രുവരി 1928(1928-02-04) (74 വയസ്സ്)
കലാലയംലൈഡൻ യൂണിവേഴ്സിറ്റി(BSc, PhD)
അറിയപ്പെടുന്നത്
ജീവിതപങ്കാളി
അലെറ്റ കൈസർ
(m. 1881)
കുട്ടികൾ3, including Geertruida
ബന്ധുക്കൾവാണ്ടർ ഡി ഹാസ് (മരുമകൻ)
അവാർഡുകൾ
Scientific career
Fields
Institutions
തീസിസ്Over de theorie der terugkaatsing en breking van het licht (1875)
Doctoral advisorപീറ്റർ റിജ്‌കെ
Other academic advisorsഫ്രെഡറിക് കൈസർ
ഗവേഷണ വിദ്യാർത്ഥികൾ
മറ്റ് ശ്രദ്ധേയരായ വിദ്യാർത്ഥികൾ

ഹെൻഡ്രിക്ക് ആൻടൂൺ ലോറൻസ് (ഇംഗ്ലീഷ്: Hendrik Antoon Lorentz (18 ജൂലൈ 1853 – 4 ഫെബ്രുവരി 1928) ഒരു ഡച്ച് ഭൗതികശാസ്ത്രജ്ഞനാണ്‌. സീമാൻ പ്രതിഭാസത്തിന്റെ കണ്ടുപിടിത്തത്തിനും ശാസ്ത്രീയ വിശദീകരണത്തിനും പീറ്റർ സീമാനുമൊത്ത് 1902-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലോറൻസ് പങ്കുവെച്ചു.

ആദ്യകാല ജീവിതം

[തിരുത്തുക]

1853 ജൂലൈ 18 ന് നെതർലാൻഡ്‌സിലെ ആർനെം നഗരത്തിൽ ഗെറിറ്റ് ഫ്രെഡറിക് ലോറന്റ്‌സിന്റെയും (1822–1893) ഗീർട്രൂഡ വാൻ ജിങ്കലിന്റെയും (1826–1861) മകനായി ഹെൻഡ്രിക് ആന്റൂൺ ലോറന്റ്‌സ് ജനിച്ചു. 1862 ൽ, അമ്മയുടെ മരണശേഷം, പിതാവ് ലുബർട്ട ഹപ്‌കെസിനെ വിവാഹം കഴിച്ചു. പ്രൊട്ടസ്റ്റന്റ് ആയി വളർന്നെങ്കിലും, മതപരമായ കാര്യങ്ങളിൽ അദ്ദേഹം ഒരു സ്വതന്ത്രചിന്തകനായിരുന്നു, കൂടാതെ തന്റെ പ്രാദേശിക ഫ്രഞ്ച് പള്ളിയിൽ പതിവായി കത്തോലിക്കാ കുർബാനയിലും പങ്കെടുത്തിരുന്നു.[3] 1866 മുതൽ 1869 വരെ, ജോഹാൻ തോർബെക്ക് ആയിടെ സ്ഥാപിച്ച ഒരു പുതിയ തരം പബ്ലിക് ഹൈസ്കൂളായ ആർനെമിലെ ഹൊഗെരെ ബർഗർസ്കൂളിൽ അദ്ദേഹം പഠനം നടത്തി. സ്കൂളിലെ അദ്ദേഹത്തിന്റെ പഠന ഫലങ്ങൾ മാതൃകാപരമായിരുന്നു; ഭൗതിക ശാസ്ത്രത്തിലും ഗണിതത്തിലും മാത്രമല്ല, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ ഭാഷകളിലും അദ്ദേഹം മികവ് പുലർത്തിയിരുന്നു. 1870-ൽ, സർവകലാശാലാ പ്രവേശനത്തിന് ആവശ്യമായിരുന്ന ക്ലാസിക്കൽ ഭാഷകളിലെ പരീക്ഷകളിൽ അദ്ദേഹം വിജയിച്ചു.[4]

ലൈഡൻ സർവകലാശാലയിൽ ഭൗതികശാസ്ത്രവും ഗണിതവും പഠിച്ച ലോറന്റ്സിെ, അവിടെ ജ്യോതിശാസ്ത്ര പ്രൊഫസർ ഫ്രെഡറിക് കൈസറിന്റെ അദ്ധ്യാപനം വളരെയധികം സ്വാധീനിച്ചു. അദ്ദേഹത്തിന്റെ സ്വാധീനമാണ് അദ്ദേഹത്തെ ഒരു ഭൗതികശാസ്ത്രജ്ഞനാകാൻ പ്രേരിപ്പിച്ചത്. ബാച്ചിലർ ബിരുദം നേടിയ ശേഷം, 1871-ൽ അദ്ദേഹം ഗണിതശാസ്ത്രത്തിൽ രാത്രി സ്കൂൾ ക്ലാസുകളിൽ പഠിപ്പിക്കാൻ ആർനെമിലേക്ക് മടങ്ങി, പക്ഷേ അധ്യാപന സ്ഥാനത്തിന് പുറമേ ലൈഡനിലെ തന്റെ പഠനം തുടർന്നു. 1875-ൽ, പീറ്റർ റിജ്കെയുടെ കീഴിൽ, "ഓവർ ഡി തിയറി ഡെർ ടെറുഗ്കാറ്റ്സിങ് എൻ ബ്രേക്കിംഗ് വാൻ ഹെറ്റ് ലിച്ച്" (പ്രകാശത്തിന്റെ പ്രതിഫലനത്തിന്റെയും അപവർത്തനത്തിന്റെയും സിദ്ധാന്തം) എന്ന പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് ഡോക്ടറൽ ബിരുദം നേടിയ അദ്ദേഹം തന്റെ പ്രബന്ധത്തിൽ ജെയിംസ് ക്ലർക്ക് മാക്സ്വെല്ലിന്റെ വൈദ്യുതകാന്തിക സിദ്ധാന്തം പരിഷ്കരിച്ചു.[5][6]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
  • ഹെൻഡ്രിക്ക് ലോറൻസ് in libraries (WorldCat catalog)
  • H.A. Lorentz എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
  • Karl Grandin, ed. (1902). "Hendrik A. Lorentz Biography". Les Prix Nobel. The Nobel Foundation. Retrieved 2008-07-29. {{cite web}}: |author= has generic name (help)


  1. 1.0 1.1 1.2 "Hendrik Lorentz - The Mathematics Genealogy Project". genealogy.math.ndsu.nodak.edu. Retrieved 2025-05-30.
  2. "Hendrik Antoon Lorentz - Physics Tree". academictree.org. Retrieved 2025-08-24.
  3. Russell McCormmach. "Lorentz, Hendrik Antoon". Complete Dictionary of Scientific Biography. Retrieved 25 April 2012. Although he grew up in Protestant circles, he was a freethinker in religious matters; he regularly attended the local French church to improve his French.
  4. Kox, Anne J. (2011). "Hendrik Antoon Lorentz (in Dutch)". Nederlands Tijdschirft voor Natuurkunde. 77 (12): 441.
  5. Kox, Anne J. (2011). "Hendrik Antoon Lorentz (in Dutch)". Nederlands Tijdschirft voor Natuurkunde. 77 (12): 441.
  6. Hendrik Lorentz (1875). "Over de theorie der terugkaatsing en breking van het licht" (PDF). Archived (PDF) from the original on 2022-10-09.
"https://ml.wikipedia.org/w/index.php?title=ഹെൻഡ്രിക്ക്_ലോറൻസ്&oldid=4561187" എന്ന താളിൽനിന്ന് ശേഖരിച്ചത്