ഹെലൻ (അഭിനേത്രി)
ഹെലൻ റിച്ചാഡ്‌സൺ ഖാൻ | |
---|---|
സജീവ കാലം | 1950-ഇതുവരെ |
ജീവിതപങ്കാളി(കൾ) | സലിം ഖാൻ 1980 - ഇതുവരെ |
കുട്ടികൾ | അർപിത |
1960 മുതൽ 1980 വരെ ബോളിവുഡ് ചലച്ചിത്ര രംഗത്ത് തന്റെ നൃത്തത്തിന്റെ മികവിൽ പ്രസിദ്ധി നേടിയ ഒരു നടിയാണ് ഹെലൻ എന്നറിയപ്പെടുന്ന ഹെലൻ ജൈരാഗ് റിച്ചാഡ്സൺ ഖാൻ (ജനനം: ഒക്ടോബർ 21, 1939). അക്കാലത്തെ ഹിന്ദി ചലച്ചിത്രങ്ങളിൽ ഹെലൻ അവതരിപ്പിച്ചിട്ടുള്ള കാബറേ നൃത്തരംഗങ്ങളാണ് പ്രധാനമായും ശ്രദ്ധേയമായത്. ഇന്ത്യയിലെ കാബറേ ക്യൂൻ എന്നാണ് ഹെലൻ അറിയപ്പെട്ടിരുന്നത്. പിന്നണിഗായികയായിരുന്ന ആശ ബോസ്‌ലേ ആയിരുന്നു ഹെലൻ അവതരിപ്പിച്ചിട്ടൂള്ള മിക്ക ഗാനരംഗങ്ങളിലും പാടിയിട്ടുള്ളത്.
ആദ്യ ജീവിതം
[തിരുത്തുക]ഒരു ആംഗ്ലോ ഇന്ത്യൻ കുടുംബത്തിൽ ഒരു ഫ്രഞ്ച് പിതാവിനും ബാമർ മാതാവിനും ലണ്ടനിൽ ജനിച്ചു. ഒരു സഹോദരനും, സഹോദരിയും ഉണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് തന്റെ പിതാവ് മരണമടഞ്ഞു. പിന്നീട് കുടുംബം മുംബൈയിലേക്ക് മാറി.[1]
അഭിനയജീവിതം
[തിരുത്തുക]1951 ലാണ് ഹെലന് അഭിനയിക്കാൻ ഒരു അവസരം ലഭിച്ചത്. അവാരാ, ശബിസ്താൻ എന്നീ ചിത്രങ്ങളിൽ ഒരു നർത്തകിയായി അഭിനയിക്കാൻ അവസരം ലഭിച്ചു. പിന്നീട് 1952 ൽ അലിഫ് ലൈല എന്ന ചിത്രത്തിലും 1953 ൽ ഹൂർ-ഏ-അറബ് എന്ന ചിത്രത്തിലും നൃത്ത രംഗങ്ങളിൽ അഭിനയിച്ചു. ഈ ചിത്രങ്ങളിൽ ഒരു പടിഞ്ഞാറൻ ശൈലിയിൽ നൃത്തം അവതരിപ്പിക്കുന്നതിലാണ് ഹെലൻ ശ്രദ്ധേയയായത്. പക്ഷേ, തന്റെ അഭിനയ ജീവിതത്തിലെ ഒരു പ്രധാൻ ഹിറ്റ് ചിത്രം 1958 ലെ മേരാ നാം ചിൻ ചിൻ ചു എന്ന ചിത്രമായിരുന്നു. ഇതിനു ശേഷം ധാരാളം അവസരങ്ങൾ ഹെലനെ തേടി വന്നു. ഷോലെ എന്ന എക്കാലത്തേയും മികച്ച ചിത്രത്തിലും ഹെലൻ ഒരു നൃത്ത രംഗം അവതരിപ്പിച്ചിട്ടൂണ്ട്. 2000 ൽ അതിഥി താരമായി മോഹബ്ബത്തേൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ, ഹെലൻ അഭിനയരംഗത്ത് നിന്ന് വിടപറഞ്ഞു.
സ്വകാര്യ ജീവിതം
[തിരുത്തുക]ഹെലൻ വിവാഹം ചെയ്തിരിക്കുന്നത് സലിം ഖാനെയാണ്. 1980 ൽ വിവാഹം കഴിഞ്ഞ സലിം ഖാന്റെ രണ്ടാം ഭാര്യയാണ് ഹെലൻ. ഇവർ അർപിത എന്ന കുട്ടിയെ ദത്തെടുത്തിട്ടുണ്ട്. പക്ഷേ, സലിം ഖാന്റെ ആദ്യ ഭാര്യയിൽ ഉണ്ടായ മക്കൾ, സൽമാൻ ഖാൻ, അർബാസ് ഖാൻ, സൊഹേൽ ഖാൻ എന്നിവർ ഇപ്പോൾ ബോളിവുഡിൽ അഭിനേതാക്കളാണ്.
അവലംബം
[തിരുത്തുക]- ↑ "I've no problems with the item no.: Helen Richardson : Star Talk". Archived from the original on 2011-07-16. Retrieved 2009-01-17.
കൂടുതൽ വായനക്ക്
[തിരുത്തുക]- Pinto, Jerry. Helen; The Life and Times of an H Bomb. New Delhi: Penguin Books India, 2006.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]