ഹെല്ലസ് പ്ലാനിറ്റിയ
Planet | Mars |
---|---|
Region | Hellas quadrangle, south of Iapygia |
Coordinates | 42°24′S 70°30′E / 42.4°S 70.5°E |
Diameter | 2,300 km (1,400 mi) |
Depth | 7,152 m (23,465 ft) |
ചൊവ്വയുടെ തെക്കേ അർദ്ധഗോളത്തിൽ ഏകദേശം വൃത്താകൃതിയിലുള്ള ഒരു വൻ ഗർത്തമാണ് ഹെല്ലസ് പ്ലാനിറ്റിയ.ചൊവ്വയിൽ ഉൽക്കാ പതനം കൊണ്ടുണ്ടായ ഏറ്റവും വലിയ രണ്ടാമത്തെ ഗർത്തമാണ് ഇത്, കൂടാതെ വിദൂരതയിൽ നിന്ന് കാണാൻ സാധ്യമായ സൗരയൂഥത്തിലെ ഏറ്റവും വലിയ ഗർത്തവും ഇത് തന്നെ. ഈ ഗർത്തത്തിന്റെ അടിത്തട്ടിന് ചൊവ്വയുടെ ഉപരിതലത്തിൽ നിന്നും 7152 മീറ്റർ താഴ്ചയുണ്ട്. ഇത് ചന്ദ്രൻറെ തെക്കേ ധ്രുവത്തിൽ ഉള്ള അയ്ത്കെൻ ബേസിനേക്കാൾ 3 കിലോമീറ്റർ കൂടുതലാണ്. ഹെല്ലസ് പ്ലാനിറ്റിയക്ക് ഏകദേശം 2300 കിലോമീറ്റർ വ്യാസവുമുണ്ട്[1] . ഇതിന്റെ സ്ഥാനം 42.7° തെക്ക് 70°കിഴക്ക് ആണ്[2].
വിവരണം
[തിരുത്തുക]സൗരയൂഥത്തിലെ വൻ ഉൽക്കാ പതന കാലത്ത് രൂപീകരിക്കപ്പെട്ടൂ എന്ന് കരുതുന്ന ഹെല്ലസ് പ്ലാനിറ്റിയക്ക് ഏകദേശം 410 മുതൽ 380 കോടി വർഷം വരെ പഴക്കമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.[3] ചുറ്റുമുള്ള റിം മുതൽ അടിതട്ടുവരെയുള്ള ഉയര വ്യതാസം ഏകദേശം 9 കിലോമീറ്റർ(30,000 അടി) ആണ്. അടിത്തട്ടിൽ അനുഭവപ്പെടുന്ന 1,55 പാസ്കൽ[4] അന്തരീക്ഷമർദ്ദം ഈ ഗർത്തത്തിന്റെ 7152 മീറ്റർ[4] (23,000 അടി) താഴ്ച്ചയുടെ ഫലമാണ്. ഈ മർദ്ദം ജലത്തിൻറെ ത്രിക ബിന്ദുവിനെക്കാൾ ഉയരെയാണ്. അതിനാൽ തന്നെ അന്തരീക്ഷ ഊഷ്മാവ് 0° സെൽഷ്യസിൽ(32 °F) നിന്നും ഉയർന്നാൽ ജലം നീരാവിയായി മാറുന്നു[5].
-
ഹെല്ലസിലെ അടിത്തട്ട്, HiRISE പേടകം എടുത്ത ചിത്രം.
-
ഹെല്ലസിലെ വികൃതമായ അടിത്തട്ട്. നോവക്കിസ് ചതുർഭുജം' എന്ന പ്രദേശത്തുനിന്നും.
കണ്ടെത്തലും നാമകരണവും
[തിരുത്തുക]ഹെല്ലസ് പ്ലാനിറ്റിയയുടെ വലിപ്പവും ഇരുണ്ട നിറവും ഇതിനെ പെട്ടെന്ന് കണ്ടെത്തുവാൻ സഹായിക്കുന്നു. ഇതിനാൽ തന്നെ ചൊവ്വയിൽ മനുഷ്യർ ദൂരദർശിനി ഉപയോഗിച്ച് ആദ്യമായി കണ്ടെത്തിയ ഗർത്തവും ഹെല്ലസ് പ്ലാനിറ്റിയ തന്നെ. ഗിയോവന്നി സ്കിയാപരെല്ലി എന്ന ജ്യോതിശാസ്ത്രജ്ഞൻ ഇതിനു 'ഹെല്ലസ്' എന്ന് പേര് നൽകുന്നതിന് മുൻപ് ഇത് ലോക്യർ ലാൻഡ് എന്നാണ് അറിയപ്പെട്ടിരുന്നത്. പ്രശസ്ത ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനായ സർ ജോസഫ് നോർമൻ ലോക്യറുടെ ഓർമ്മക്കായി റിച്ചാർഡ് ആൻറണി പ്രോക്ടർ 1867ൽ നൽകിയ പേരാണ് ഇത്. ചൊവ്വയുടെ ആധികാരികവും സമഗ്രവുമായ ചിത്രം ആദ്യമായി വരച്ചു തയ്യാറാക്കിയത് സർ ജോസഫ് നോർമൻ ലോക്യർ ആണ്.[6]
ഹിമാനികളുടെ സാധ്യത
[തിരുത്തുക]മാർസ് റിക്കോണസ്സൻസ് ഓർബിറ്റർ എന്ന പേടകം പകർത്തിയ റഡാർ ചിത്രങ്ങൾ അനുസരിച്ച് ഹെല്ലസ് പ്ലാനിറ്റിയയുടെ കിഴക്കൻ മേഖലകളിൽ മണ്ണിനും പാറകൾക്കും അടിയിൽ മൂടപ്പെട്ട അവസ്ഥയിൽ ഹിമാനികൾ ഉണ്ടെന്ന വിവരം ലഭിച്ചു.[7]
ഈ പേടകം ശേഖരിച്ച വിവരങ്ങൾ അനുസരിച്ച് മൂടിക്കിടക്കുന്ന ഹിമാനികൾക്ക് ഏകദേശം 250 മീറ്റർ മുതൽ 450 മീറ്റർ വരെ കട്ടി ഉണ്ടാകും.
വർഷങ്ങളായി അടിഞ്ഞുകൂടിയ മഞ്ഞു കട്ടയായി, ഉരുകി പോകാൻ നിവൃത്തിയില്ലാതെ മണ്ണിനടിയിൽ ഉറച്ചു പോയതാകാം എന്ന് ശാസ്തജ്ഞർ കരുതുന്നു. ഗർത്തത്തിന്റെ അടിതട്ടിലും മറ്റുമുള്ള വിടവുകളും മറ്റും ഈ ഹിമാനികൾ മൂലം ഉണ്ടാകുന്നതാണ്.
അവലംബം
[തിരുത്തുക]- ↑ Remote Sensing Tutorial Page 19-12 Archived 2011-09-27 at the Wayback Machine., NASA
- ↑ USGS Gazeteer of Planetary Nomenclature: ഹെല്ലസ് പ്ലാനിറ്റിയ
- ↑ Acuña, M. H. (1999). "Global Distribution of Crustal Magnetization Discovered by the Mars Global Surveyor MAG/ER Experiment". Science. 284 (5415): 790–793. Bibcode:1999Sci...284..790A. doi:10.1126/science.284.5415.790. PMID 10221908.
{{cite journal}}
: Cite has empty unknown parameter:|month=
(help); Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ 4.0 4.1 Martian Weather Observation Archived 2008-05-31 at the Wayback Machine. MGS radio science measured 11.50 mbar at 34.4° S 59.6° E -7152 meters
- ↑ Making a Splash on Mars Archived 2009-08-27 at the Wayback Machine., NASA, 29 June 2000
- ↑ William Sheehan. "The Planet Mars: A History of Observation and Discovery". Archived from the original on 2017-07-01. Retrieved 2007-08-20.
- ↑ NASA. "PIA11433: Three Craters". Retrieved 2008-11-24.