ഹെലെ എവറസ്
ദൃശ്യരൂപം
ഹെലെ എവറസ് | |
---|---|
തൊഴിൽ(s) | കുട്ടികളുടെ ക്ലിനിക്ക് ഹെമറ്റോളജിക്കൽ ഇന്റൻസീവ് കെയർ യൂണിറ്റിന്റെ തലവൻ,ഹെമറ്റോളജി ആൻഡ് ഓങ്കോളജി ക്ലിനിക്കിന്റെ തലവൻ, ഭിഷഗ്വര,രാഷ്ട്രീയക്കാരി |
അറിയപ്പെടുന്നത് | ടാർട്ടു സിറ്റി കൗൺസിൽ അംഗം, എസ്റ്റോണിയൻ റിഫോം പാർട്ടി അംഗം |
Academic background | |
Education | ടാർട്ടു സർവകലാശാല |
Academic work |

ഒരു എസ്റ്റോണിയൻ വൈദ്യശാസ്ത്രജ്ഞയും ഭിഷഗ്വരയും രാഷ്ട്രീയക്കാരിയുമാണ് ഹെലെ എവറസ് (ജനനം 5 ജനുവരി 1953 ടാർട്ടുവിൽ). അവർ XIV റിഗികോഗിലെ അംഗമാണ്.[1]
1977-ൽ അവർ ടാർട്ടു സർവകലാശാലയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി (കം ലൗഡ്). 2000 മുതൽ, അവർ ടാർട്ടു സർവകലാശാലയിൽ ഓങ്കോളജി-ഹെമറ്റോളജി പ്രൊഫസറാണ്. 2017 മുതൽ, ഒരു കൺസൾട്ടന്റും പ്രൊഫസർ എമറിറ്റസും ആണ്.[1]
1993-2000 കുട്ടികളുടെ ക്ലിനിക്ക് ഹെമറ്റോളജിക്കൽ ഇന്റൻസീവ് കെയർ യൂണിറ്റിന്റെ തലവനായിരുന്നു. 2000-2016 അവർ ഹെമറ്റോളജി ആൻഡ് ഓങ്കോളജി ക്ലിനിക്കിന്റെ തലവനായിരുന്നു.[1]
1996-2019 അവർ ടാർട്ടു സിറ്റി കൗൺസിൽ അംഗമായിരുന്നു.[1]
1994 മുതൽ അവർ എസ്റ്റോണിയൻ റിഫോം പാർട്ടി അംഗമാണ്.[1]