ഹെറി ഡോനോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെറി ഡോനോ
ദേശീയതഇന്തോനേഷ്യ
തൊഴിൽചിത്രകാരൻ, ഇൻസ്റ്റലേഷൻ കലാകാരൻ

പശ്ചാത്യ ദൃശ്യകലയുമായി ഇന്തോനേഷ്യൻ നാടൻ കലാരൂപങ്ങളെ സമന്വയിപ്പിച്ച് കലാസൃഷ്ടികൾ നടത്തുന്ന കലാകാരനാണ് ഹെറി ഡോനോ(ജനനം. ജൂൺ 12, 1960). [1][2]വെനീസ് ബിനാലെയിൽ ക്ഷണിക്കപ്പെട്ടിട്ടുള്ള ഏക ഇന്തോനേഷ്യൻ കലാകാരനാണ്. മുന്നൂറിലധികം പ്രദർശനങ്ങളിലും മുപ്പതിലധികം ബിനാലെകളിലും പങ്കെടുത്തിട്ടുണ്ട്.[3]

ജീവിതരേഖ[തിരുത്തുക]

ഇന്തോനേഷ്യയിലെ ജക്കാർത്തയിലാണ് ഹെറി ഡോനോ ജനിച്ചത്. ഇന്തോനേഷ്യൻ അക്കാദമി ഓഫ് ആർട്സിൽ ഏഴുവർഷം അദ്ദേഹം പഠനം നടത്തി. 2000ലെ ഷാങ്ഹായ് ബിനാലെയിലെ സൃഷ്ടിക്ക് യുനെസ്കോ പുരസ്ക്കാരം ലഭിച്ചു. ചിത്രകലാ പഠനത്തിനു ശേഷം ഡോനോ, ജാവാനീസ് പാവക്കൂത്ത് കലാകാരൻ കി സിജിത് സുകാസ്മാനോടൊപ്പം പ്രവർത്തിച്ചു. ജാവ ദ്വീപുകളിലെ വയാങ് നിഴൽ പാവക്കൂത്തുമായി സമന്വയിപ്പിച്ച് നിരവധി സൃഷ്ടികളൊരുക്കിയിട്ടുണ്ട്. [4][5]

പുരസ്കാരങ്ങൾ[തിരുത്തുക]

  • യുനെസ്കോ പുരസ്ക്കാരം
  • ഡച്ച് പ്രിൻസ് കൊളോസ് പുരസ്കാരം[3][4][6]

കൊച്ചി മുസിരിസ് ബിനലെ 2018[തിരുത്തുക]

ഹെറി ഡോനോ കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി ഫോർട്ട്‌കൊച്ചി പെപ്പർഹൗസ് വേദിയിൽ ദി ട്രോജൻ ഷിപ്പ് എന്ന പ്രതിഷ്ഠാപനവും സ്‌മൈലിംഗ് ഏയ്ഞ്ജൽസ് ഫ്രം ദി സ്‌കൈ എന്ന പ്രതിഷ്ഠാപനവുമാണ് അവതരിപ്പിച്ചത്.[7]

ഗ്രീക്ക് സാഹിത്യത്തിലെ അനശ്വര കഥയായ ഇല്ലിയഡിലെ ട്രോജൻ കുതിരകളെ അനുസ്മരിപ്പിക്കുന്നതാണ് ദി ട്രോജൻ ഷിപ്പ്. 2015 ലെ വെനീസ് ബിനാലെയിലെ ഏറ്റവും ജനശ്രദ്ധയാകർഷിച്ച പ്രതിഷ്ഠാപനമായിരുന്നു ദി ട്രോജൻ ഷിപ്പ്സ്. മുറിയുടെ വാതിലിന്റെ കട്ടിളയിൽ രണ്ട് സ്വിച്ചുകൾ നൽകിയിട്ടുണ്ട്. ഇതിൽ അമർത്തിയാൽ നിശ്ചിത സമയത്തേക്ക് ഷിപ്പുകളുടെ ചിറകുകൾ വീശുകയും സംഗീതം കേൾക്കുകയും ചെയ്യും. വിമാനങ്ങളുടെ മുഖം പൂർണമായും മാലാഖമാരുടേതാണ്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2019-02-11.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2019-02-11.
  3. 3.0 3.1 Verdens World, biography Archived 2011-09-19 at the Wayback Machine.
  4. 4.0 4.1 Tropical Museum Amsterdam, Critical art from Indonesia Archived 2013-11-03 at the Wayback Machine. (in Dutch)
  5. The Power of CUlture, biography Archived 2016-03-04 at the Wayback Machine.
  6. Prince Claus Fund, profile Archived 2013-04-15 at Archive.is
  7. https://www.deshabhimani.com/art-stage/indonesian-heri-dono-s-biennale-work-dismantles-clich-d-ideas-of-east-and-west/780978
"https://ml.wikipedia.org/w/index.php?title=ഹെറി_ഡോനോ&oldid=3972306" എന്ന താളിൽനിന്ന് ശേഖരിച്ചത്