ഹെയിൽ-ബോപ് ധൂമകേതു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെയിൽ-ബോപ്

ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ ആളുകൾ ഏറ്റവും കൂടുതൽ ദിവസം കണ്ട ധൂമകേതു ഹെയിൽ-ബോപ് ആയിരിക്കും. പതിനെട്ടു മാസത്തോളം ഇതിനെ നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിഞ്ഞിരുന്നു. 1995 ജൂലൈ 23നാണ് ഇതിനെ കണ്ടെത്തുന്നത്. സൂര്യനോട് ഏറ്റവും അടുത്തെത്തിയത്(ഉപസൗരം)1997 ഏപ്രിൽ ഒന്നിനും. ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ ഇതിന് C/1995 O1 എന്ന പേരു നൽകി. അലൻ ഹെയിൽ, തോമസ് ബോപ് എന്നീ അമേരിക്കൻ ശാസ്ത്രജ്ഞരാണ് പരസ്പരം അറിയാതെ തികച്ചും സ്വതന്ത്രമായി ഈ ധൂമകേതുവിനെ കണ്ടെത്തിയത്. അതുകൊണ്ട് ഇതിന് ഹെയിൽ-ബോപ്(Hale–Bopp) എന്നും വിളിച്ചു.[1] വലിയ ധൂളീവാലിന് പുറമെ ചെറിയ ഒരു പ്ലാസ്മാ വാലും ഇതിനുണ്ടായിരുന്നു. C/1995 O1 എന്നാണ് ഇതിന്റെ ശാസ്ത്രനാമം. സ്

സൂര്യനിൽ നിന്നും 7.2അസ്ട്രോണമിക്കൽ യൂണിറ്റ് അകലെ വ്യാഴത്തിനും ശനിക്കും ഇടയിലായിരിക്കുമ്പോൾ തന്നെ ഭൂമിയിൽ നിന്നും നിരീക്ഷിക്കാൻ സാധിച്ചിരുന്നു.[2][3] സാധാരണ ഈ അകലത്തിൽ ധൂമകേതുക്കൾ വളരെ മങ്ങിയതായിരിക്കും. പക്ഷെ ഹെയിൽ-ബോപിന്റെ കോമ ഈ അകലത്തായിരിക്കുമ്പോഴും ഭൂമിയിൽ നിന്നും നിരീക്ഷിക്കാൻ കഴിഞ്ഞിരുന്നു.[4] ഹാലിയുടെ ധൂമകേതു ഇതേ അകലത്തായിരുന്നപ്പോൾ ഹെയിൽ-ബോപിനെക്കാൾ നൂറിലൊന്നു തിളക്കമേ ഉണ്ടായിരുന്നുള്ളു.[5] പിന്നീടുള്ള പഠനങ്ങളിൽ നിന്ന് ഇതിന്റെ ന്യൂക്ലിയസിന് ഏകദേശം അറുപത് കി.മീ വ്യാസമുള്ളതായി കണ്ടെത്തി. ഇത് ഹാലി ധൂമകേതുവിന്റെ വ്യാസത്തിനെക്കാൾ ആറു മടങ്ങ് കൂടുതലായിരുന്നു.[6][7]

അവലംബം[തിരുത്തുക]

  1. Shanklin, Jonathan D. (2000). "The comets of 1995". Journal of the British Astronomical Association 110 (6): 311. ബിബ്‌കോഡ്:2000JBAA..110..311S. 
  2. Marsden, B. G. (1995). "Comet C/1995 O1 (Hale-Bopp)". Minor Planet Electronic Circular. 1995-P05. 
  3. Kidger, M. R.; Serra-Ricart, Miquel; Bellot-Rubio, Luis R.; Casas, Ricard (1996). "Evolution of a Spiral Jet in the Inner Coma of Comet Hale-Bopp (1995 O1)". The Astrophysical Journal Letters 461 (2): L119–L122. ഡി.ഒ.ഐ.:10.1086/310008. ബിബ്‌കോഡ്:1996ApJ...461L.119K. 
  4. Hale, A.; Bopp, T.; Stevens, J. (July 23, 1995). "IAU Circular No. 6187". IAU. ശേഖരിച്ചത് 2011-07-05. 
  5. Biver, N.; Rauer, H; Despois, D; Moreno, R; Paubert, G; Bockelée-Morvan, D; Colom, P; Crovisier, J മറ്റുള്ളവർക്കൊപ്പം. (1996). "Substantial outgassing of CO from Comet Hale–Bopp at large heliocentric distance". Nature 380 (6570): 137–139. PMID 8600385. ഡി.ഒ.ഐ.:10.1038/380137a0. ബിബ്‌കോഡ്:1996Natur.380..137B. 
  6. "JPL Small-Body Database Browser: C/1995 O1 (Hale–Bopp)". 2007-10-22 last obs. ശേഖരിച്ചത് 2008-12-05.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  7. Fernández, Yanga R. (2002). "The Nucleus of Comet Hale-Bopp (C/1995 O1): Size and Activity". Earth, Moon, and Planets 89 (1): 3–25. ഡി.ഒ.ഐ.:10.1023/A:1021545031431. ബിബ്‌കോഡ്:2000EM&P...89....3F. 

"http://ml.wikipedia.org/w/index.php?title=ഹെയിൽ-ബോപ്_ധൂമകേതു&oldid=1852612" എന്ന താളിൽനിന്നു ശേഖരിച്ചത്