Jump to content

ഹെമിസ് ആശ്രമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെമിസ് ആശ്രമത്തിലെ ഗുരു റിമ്പോച്ചെയുടെ (പദ്മസംഭവ) പ്രതിമ

ഹെമിസ് ആശ്രമം ബുദ്ധ മതക്കാരിലെ ദ്രുഗ്പ വംശക്കാരുടെ ഒരു തിബെത്ത് ബുദ്ധ ആശ്രമം (ഗൊമ്പ) ആണ്. ലേയിൽ നിന്നും 45 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ആശ്രമം 1672ൽ അന്നത്തെ ലഡാക്കി രാജാവായ സെൻഗേ നംഗ്യൽ പുനരുദ്ധാരണം നടത്തി. വാർഷിക ഉത്സവമായ ഹെമിസ് ഉത്സവം എല്ലാ കൊല്ലവും ജൂലൈ ആദ്യ വാരം കൊണ്ടാടുന്നു. ദ്രുഗ്‌പാ വംശത്തിന്റെയും ഹെമിസ് ആശ്രമത്തിന്റെയും ചരിത്രങ്ങൾ ഉൾക്കൊള്ളുന്ന ഒരു മ്യൂസിയം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴും ഹെമിസ് വാർഷിക ഉത്സവങ്ങൾക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.

ചരിത്രം

[തിരുത്തുക]

ഹെമിസ് ആശ്രമം 11ആം നൂറ്റാണ്ടു മുതൽ നിലവിലുണ്ട്. യോഗി ടിലോപയുടെ ശിഷ്യനായ നാരോപയുമായി ഈ ആശ്രമത്തെ ബന്ധപെടുത്താം. നാരോപയുടെ ആത്മകഥയുടെ ഒരു പരിഭാഷ (എ. ഗ്രൻവെടൽ ചെയ്തത്) ഈ ആശ്രമത്തിൽ കാണാം.

ഈ പുസ്തകത്തിൽ അദ്ദേഹം തന്റെ ഗുരു ആയ ടിലോപയെ കണ്ടുമുട്ടിയതിനെ കുറിച്ച് വിവരിക്കുന്നുണ്ട്. ടിലോപ നരോപയ്ക്കു ആദ്ധ്യാത്മിക നിർവാണം ഗ്രഹിക്കുന്നതിനായി 12 വലിയ കർത്തവ്യങ്ങളും 12 ചെറിയ കർത്തവ്യങ്ങളും കൊടുക്കുകയുണ്ടായി. പുരാതന ബിഹാറിലെ നളന്ദ സർവകലാശാലയുടെ മഠാധിപതി ആയിരുന്നു നരോപ എന്ന് കരുതിപ്പോരുന്നു. ടർക്കിഷ് അഫ്ഘാൻ മുസ്ലിം ശക്തികളുടെ ആക്രമണത്തിൽ സർവകലാശാല നശിച്ചപ്പോ അദ്ദേഹം ഹിമാലയത്തിലേക്ക് പലായനം ചെയ്തതാവണം. നരോപയും തിലോപയും ഹെമിസിൽ വച്ച് കണ്ടുമുട്ടിയതിനു ശേഷം ഇന്ന് നിലവിലില്ലാത്ത മഗധയിലുള്ള ഒതന്ത്ര എന്ന ആശ്രമത്തിലേക്കു യാത്ര തിരിച്ചു. ഇന്ന് ഒതന്ത്ര ഓടാന്റപുരി എന്നറിയപ്പെടുന്നു. ഹിമാലയൻ ബുദ്ധിസത്തിലെ (Esoteric) കഗ്യു കുലത്തിന്റെ സ്ഥാപകൻ എന്ന് അറിയപ്പെടുന്നത് നരോപ ആണ്. അതുകൊണ്ടു തന്നെ ഹെമിസ് ആശ്രമം കഗ്യു വംശത്തിന്റെ പ്രധാന കേന്ദ്രം ആയി കണക്കാക്കാം. ദ്രുഗ്പ വംശം കഗ്യു വംശത്തിന്റെ ഒരു ഉപവംശം ആണ്.

 1894ൽ റഷ്യൻ ജേര്ണലിസ്റ് ആയ നിക്കോളാസ് നോടോവിച് യേശുവിന്റെ അജ്ഞാത വർഷങ്ങളിൽ ഇവിടെ വന്നിട്ടുണ്ടെന്നും അതിന്റെ തെളിവുകൾ താൻ ആശ്രമത്തിൽ കാലൊടിഞ്ഞു ചികിത്സയ്ക്ക് കിടക്കുന്ന സമയത്തു കണ്ടിട്ടുണ്ടെന്നും അവകാശപ്പെട്ടു.[1] പക്ഷെ പിന്നീട് ചരിത്രകാരന്മാർ ഈ കഥ പുനഃ:പരിശോധിക്കുകയും അത് ശരിയല്ല എന്ന് തെളിയിക്കുകയും ചെയ്തു. പിന്നീട് നോടോവിച് തന്നെ താൻ കളവു പറഞ്ഞതാണെന്ന് സമ്മതിച്ചു.[2][3] ഈ തട്ടിപ്പ് വഴി അന്ന് നോടോവിച് ധാരാളം കാശ് സമ്പാദിക്കുക ഉണ്ടായി[4]

ഹെമിസ് ഉത്സവം

[തിരുത്തുക]

എല്ലാ കൊല്ലവും ഹെമിസ് ആശ്രമത്തിൽ ഉത്സവം നടക്കുന്നു. ഗുരു റിംപോച്ചെയെ (പദ്മസംഭവ) ആദരിച്ചു കൊണ്ടാണ് ഈ നൃത്യ ഉല്സവം കൊണ്ടാടുന്നത്.  ബുദ്ധ ശാക്യമുനി പ്രവചിച്ച പ്രകാരം വാനര വർഷത്തിലെ അഞ്ചാം മാസത്തിൽ പത്താം ദിവസമാണ് ഗുരു റിംപോച്ചെ ജനിക്കുന്നത്. ചരാചരങ്ങളുടെ ആദ്ധ്യാത്മിക ബോധം വളർത്തുന്നതിനായാണ് ഗുരു ജന്മം കൊണ്ടതെന്നു വിശ്വസിച്ചു പോരുന്നു. പന്ത്രണ്ടു കൊല്ലം കൂടുമ്പോ ഒരു മഹാ ഉത്സവവും നടക്കാറുണ്ട്. നാരോപ എന്നാണു അതിനു പേര്. 2016ൽ ഈയടുത്ത് നാരോപ ഉത്സവം കഴിഞ്ഞത്.

ഉത്സവ ചടങ്ങുകളിൽ ഏറ്റവും നിഗൂഢമായതും വിചിത്രമായതുമായ ചടങ്ങാണ് പൊയ്മുഖ നൃത്തം. ലഡാക്കിലെ വിവിധ തരത്തിലുള്ള പൊയ്മുഖ നൃത്തങ്ങളെ മൊത്തത്തിൽ ചാംസ് അനുഷ്ഠാനങ്ങൾ എന്ന് വിളിക്കപ്പെടുന്നു.. ചാംസ് അനുഷ്ഠാനങ്ങൾ താന്ത്രിക നിഷ്ഠകളുടെ ഭാഗമായുള്ള ചിട്ടകളാണ്. താന്ത്രിക വജ്രയാന അദ്ധ്യാപനം നടത്തുന്ന ആശ്രമങ്ങളിൽ ആണ് ഇവ കാണപ്പെടുന്നത്.

  1. The Unknown Life Of Jesus Christ: By The Discoverer Of The Manuscript by Nicolas Notovitch (Oct 15, 2007) ISBN 1434812839
  2. New Testament Apocrypha, Vol. 1: Gospels and Related Writings by Wilhelm Schneemelcher and R. Mcl.
  3. Indology, Indomania, and Orientalism by Douglas T. McGetchin (Jan 1, 2010) Fairleigh Dickinson University Press ISBN 083864208X page 133 "Faced with this cross-examination, Notovich confessed to fabricating his evidence."
  4. Ehrman, Bart D. (February 2011). "8. Archived 2012-02-15 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ഹെമിസ്_ആശ്രമം&oldid=3658029" എന്ന താളിൽനിന്ന് ശേഖരിച്ചത്