ഹെപ്പറ്റൈറ്റിസ്-ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Hepatitis D
Virus classification
Group:
Group V ((−)ssRNA)
Order:
Unassigned
Family:
Unassigned
Genus:
Species:
Hepatitis delta virus
ഹെപ്പറ്റൈറ്റിസ്-ഡി
SpecialtyInfectious disease Edit this on Wikidata

ഹെപ്പറ്റൈറ്റിസ്-ഡി വൈറസ് മൂലം കരളിനെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ് ഹെപ്പറ്റൈറ്റിസ്-ഡി. രോഗിയുടെ രക്തം വഴിയാണ് ഈ രോഗം പകരുന്നത്. ഹെപ്പറ്റൈറ്റിസ്-ഡി വൈറസിൻറെ പ്രത്യുല്പാദനത്തിന് ഹെപ്പറ്റൈറ്റിസ്-ബി വൈറസിൻറെ സഹായം ആവശ്യമായതിനാൽ ഹെപ്പറ്റൈറ്റിസ്-ബി അണുബാധയുള്ളവരിൽ മാത്രമേ ഈ അസുഖം ഉണ്ടാവുകയുള്ളൂ.[1] ഈ രണ്ട് അണുബാധകളും ഒരുമിച്ച് വരികയോ (coinfection) ഹെപ്പറ്റൈറ്റിസ്-ബി വന്നതിനു ശേഷം ഹെപ്പറ്റൈറ്റിസ്-ഡി വരികയോ (superinfection) ചെയ്യാം.

രോഗലക്ഷണങ്ങൾ[തിരുത്തുക]

ഹെപ്പറ്റൈറ്റിസ്-ഡി, ഹെപ്പറ്റൈറ്റിസ്-ബിയുടെ ലക്ഷണങ്ങളുടെ തീവ്രത കൂട്ടുന്നു. [2] ഈ രണ്ട് അസുഖങ്ങളും ഉള്ള രോഗിയുടെ കരളിൻറെ പ്രവർത്തനം നിലയ്ക്കുവാനും സിറോസിസ്,അർബുദം എന്നിവയുണ്ടാകുവാനുമുള്ള സാധ്യത വർദ്ധിക്കുന്നു.

രോഗം പകരുന്ന മാർഗ്ഗങ്ങൾ[തിരുത്തുക]

ഹെപ്പറ്റൈറ്റിസ്-ബി പകരുന്ന മാർഗ്ഗങ്ങളിലൂടെ തന്നെയാണ് ഹെപ്പറ്റൈറ്റിസ്-ഡിയും പകരുന്നത്.മയക്കുമരുന്ന് കുത്തിവയ്ക്കുന്നവർ,ക്ലോട്ടിംഗ് ഫാക്റ്റെർസ് സ്വീകരിക്കുന്നവർ, പതിവായി ഡയാലിസിസ് ചെയ്യുന്നവർ എന്നിവരിൽ രോഗം പകരുവാനുള്ള സാധ്യത കൂടുതലാണ്.[3]

പ്രതിരോധ മാർഗ്ഗങ്ങൾ[തിരുത്തുക]

ഹെപ്പറ്റൈറ്റിസ്-ബിയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ് ഹെപ്പറ്റൈറ്റിസ്-ഡിയ്ക്കെതിരെയും സുരക്ഷ നൽകും.എന്നാൽ ഹെപ്പറ്റൈറ്റിസ്-ബി രോഗാണു വാഹകരിൽ ഇതുകൊണ്ട് പ്രയോജനമില്ല.[4]

ചികിത്സ[തിരുത്തുക]

ഫലപ്രദമായ ചികിത്സ ലഭ്യമല്ല.[5]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹെപ്പറ്റൈറ്റിസ്-ഡി&oldid=1995033" എന്ന താളിൽനിന്ന് ശേഖരിച്ചത്