ഹെഡി ലമാർ
ഹെഡി ലമാർ | |
---|---|
ജനനം | ഹെഡ്വിഗ് ഈവ മരിയ കീസ്ലർ 9 നവംബർ 1914[a] |
മരണം | 19 ജനുവരി 2000 Casselberry, Florida, U.S. | (പ്രായം 85)
പൗരത്വം | Austria United States (since 1953) |
തൊഴിൽ | Actress, inventor |
സജീവ കാലം | 1930–1958 |
ജീവിതപങ്കാളി(കൾ) | Fritz Mandl (m. 1933–1937; divorced) Gene Markey (m. 1939–1941; divorced; 1 child) John Loder (m. 1943–1947; divorced; 2 children) Teddy Stauffer (m. 1951–1952; divorced) W. Howard Lee (m. 1953–1960; divorced) Lewis J. Boies (m. 1963–1965; divorced) |
ഒരു ഓസ്ട്രിയൻ അമേരിക്കൻ നടിയും ഗവേഷകയുമായിരുന്നു ഹെഡി ലമാർ (9 നവംബർ 1914 – 19 ജനുവരി 2000)[a][1] നഗ്ന സീനുകൾക്ക് വിവാദമാർജ്ജിച്ച എക്സ്റ്റസി (1933) എന്ന ചിത്രത്തിലെ അഭിനയത്തിലെത്തിനിന്ന ജർമനിയിലെ തന്റെ ആദ്യകാല ചലച്ചിത്ര ജീവിതത്തിനുശേഷം ലമാർ ഹോളിവുഡിലേയ്ക്ക് കുടിയേറി. MGM തലവൻ ലൂയിസ് ബി. മേയറിന്റെ ക്ഷണമനുസരിച്ച് ഹോളിവുഡിലെത്തിയ ലമാർ സ്റ്റുഡിയോയുടെ സുവർണ്ണകാലത്ത് ഒരു താരമായി വിളങ്ങി.[2]
ഹോളിവുഡിലെത്തിയ ലമാർ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ശാസ്ത്രത്തിന് ലമാറിന്റെ ഏറ്റവും വലിയ സംഭാവന ഇന്നത്തെ വയർലസ് ആശയവിനിമയത്തിന് അടിസ്ഥാനമായ സ്പ്രെഡ് സ്പെക്ട്രം കമ്മ്യൂണിക്കേഷൻ, ഫ്രീക്വൻസി ഹോപ്പിങ്[3] എന്നീ സാങ്കേതികവിദ്യകൾ കമ്പോസർ ജോർജ്ജ് അന്റെയിലുമൊത്ത് കണ്ടുപിടിച്ചു എന്നതാണ്.[4][5]
അവലംബം
[തിരുത്തുക]- ↑ "Hedy Lamarr: Inventor of more than the 1st theatrical-film orgasm". Los Angeles Times. 28 November 2010. Retrieved 26 July 2012.
- ↑ "Hedy Lamarr: Secrets of a Hollywood Star". Edition Filmmuseum 40. Edition Filmmuseum.com; accessed 3 May 2014.
- ↑ "Movie Legend Hedy Lamarr to be Given Special Award at EFF's Sixth Annual Pioneer Awards" (Press release). Electronic Frontier Foundation. 11 March 1997. Archived from the original on 2007-10-16. Retrieved 1 Feb 2014.
- ↑ "Hollywood star whose invention paved the way for Wi-Fi", New Scientist, 8 December 2011; retrieved 4 February 2014.
- ↑ Craddock, Ashley (11 March 1997). "Privacy Implications of Hedy Lamarr's Idea". Wired. Condé Nast Digital. Retrieved 9 November 2013.
കുറിപ്പുകൾ
[തിരുത്തുക]1 According to Lamarr biographer Stephen Michael Shearer (pp. 8, 339), she was born in 1914, not 1913.