ഹെഡിയോട്ടിസ് സയനാന്ത
ദൃശ്യരൂപം
| ഹെഡിയോട്ടിസ് സയനാന്ത | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | H. cyanantha |
| Binomial name | |
| Hedyotis cyanantha | |
റുബിയേസീ സസ്യകുടുംബത്തിൽപ്പെട്ട വാർഷിക ഓഷധിയാണ് ഹെഡിയോട്ടിസ് സയനാന്ത (ശാസ്ത്രീയ നാമം: Hedyotis cyanantha) ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന ഈ സസ്യം ചെങ്കൽക്കുന്നുകളിലും പുൽമേടുകളിലും വളരുന്നു. 6 മുതൽ 18 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരുന്നു. തണ്ടുകളില്ലാത്ത ലഘുപത്രങ്ങൾ സമ്മുഖമായോ വർത്തുളമായോ വിന്യസിച്ചിരിക്കുന്നു. പത്രകക്ഷത്തിലോ ശാഖകളുടെ അറ്റത്തോ ആണ് പൂക്കൾ കുലകളായി വിരിയുന്നത്. ഒക്ടോബർ മുതൽ ജൂൺ വരെയാണ് പൂവിടുകയും കായകൾ ഉണ്ടാവുകയും ചെയ്യുന്നത്.[1][2]