ഹെഡിയോട്ടിസ് ഇന്ദിരെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹെഡിയോട്ടിസ് ഇന്ദിരെ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
H indirae
Binomial name
Hedyotis indirae

റൂബിയേസി സസ്യകുടുംബത്തിലെ ഹിഡിയോട്ടിസ് ജനുസ്സിൽപെട്ട ഒരു സസ്യമാണ് ഹെഡിയോട്ടിസ് ഇന്ദിരെ. ഔഷധസസ്യങ്ങളെ തിരിച്ചറിയാനും അവയുടെ വർഗീകരണത്തിലും പ്രധാന പങ്കുവഹിച്ച ഔഷധസസ്യ ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ.ഇന്ദിര ബാലചന്ദ്രനോടുള്ള ബഹുമാനമായി ഈ സസ്യത്തിന് ഹിഡിയോട്ടിസ് ഇന്ദിരെ’ എന്ന് നാമകരണം ചെയ്തു.

ഗവേഷണകേന്ദ്രം സസ്യവർഗീകരണ വിഭാഗം സീനിയർ സയന്റിസ്റ്റ് ഡോ. കെ.എം.പ്രഭുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ സസ്യത്തിനെ ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തിയത്. പശ്ചിമഘട്ടത്തിലെ ഉയർന്ന പുൽമേടുകളിൽ കാണുന്ന അപൂർവ സസ്യങ്ങളെക്കുറിച്ച് പഠിക്കുമ്പോഴാണ് പാലക്കാട് മുത്തിക്കുളം കാട്ടിലെ എലിവാൽമലയിൽനിന്ന് ഗവേഷകസംഘം സസ്യം കണ്ടെത്തിയത്. പർപ്പടകപ്പുല്ല് ഈ വിഭാഗത്തിൽപെടുന്നതാണ്. മറ്റു സസ്യങ്ങളുമായി ചെറിയ സാദൃശ്യം കാണപ്പെടുന്നുണ്ടെങ്കിലും ഇതിന്റെ ബാഹ്യ, ആന്തരിക ഘടനകൾ വിഭിന്നമാണ്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 6,300 അടി ഉയരത്തിൽ കാണുന്ന ഈ സസ്യത്തിൽ വെള്ളനിറത്തിലുള്ള പൂങ്കുലകളാണ് കാണപ്പെടുന്നത്.[1]

അവലംബം[തിരുത്തുക]

  1. "പശ്ചിമഘട്ടത്തിൽ പുതിയ ഔഷധച്ചെടി; 'ഹിഡിയോട്ടിസ് ഇന്ദിരെ'". ManoramaOnline. Retrieved 2019-08-03.
"https://ml.wikipedia.org/w/index.php?title=ഹെഡിയോട്ടിസ്_ഇന്ദിരെ&oldid=3205997" എന്ന താളിൽനിന്ന് ശേഖരിച്ചത്