ഹുസൈൻസാഗർ എക്സ്പ്രസ്സ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹുസൈൻസാഗർ എക്സ്പ്രസ്സ്‌
Hussainsagar Express
പൊതുവിവരങ്ങൾ
തരംInter-city rail
നിലവിലെ സ്ഥിതിOperating
സഞ്ചരിക്കുന്ന സ്ഥലങ്ങൾTelangana, Maharastra
നിലവിൽ നിയന്ത്രിക്കുന്നത്South Central Railway, Indian Railways
യാത്രയുടെ വിവരങ്ങൾ
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻHyderabad Deccan
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം17
യാത്ര അവസാനിക്കുന്ന സ്റ്റേഷൻMumbai CST
സഞ്ചരിക്കുന്ന ദൂരം790 km (490 mi)
ശരാശരി യാത്രാ ദൈർഘ്യം13 hours 45 minutes
സർവ്വീസ് നടത്തുന്ന രീതിDaily
സൗകര്യങ്ങൾ
ലഭ്യമായ ക്ലാസ്സുകൾSleeper, Air-conditioned and Unreserved
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യംIndian Rail standard
ഭക്ഷണ സൗകര്യംPantry
സ്ഥല നിരീക്ഷണ സൗകര്യംLarge windows in all carriages
യാത്രാസാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യംBelow the seats
സാങ്കേതികം
റോളിംഗ് സ്റ്റോക്ക്Two
ട്രാക്ക് ഗ്വേജ്Broad
വേഗത58.7 km/h
യാത്രാ ഭൂപടം

സൗത്ത് സെൻട്രൽ റെയിൽവേയുടെ, ഹൈദരാബാദിനും മുംബൈയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന പ്രശസ്തമായ ഒരു തീവണ്ടി ആണ് ഹുസൈൻസാഗർ എക്സ്പ്രസ്സ്‌. 1993 മധ്യത്തിൽ ട്രെയിൻ നമ്പർ 7001 / 7002-ആയി ആഴ്ച്ചയിൽ രണ്ട് ദിവസം ദാദറിനും ഹൈദരാബാദിനും ഇടയിൽ സർവീസ് ആരംഭിച്ച ട്രെയിൻ, 1994-ൽ ബോംബെ വിടിക്കും സെക്കന്ദരാബാദ് ട്രെയിൻ നമ്പർ 2101 / 2102 മിനാർ എക്സ്പ്രസ്സിനു പകരമായി ക്രമീകരിച്ചു. ഇപ്പോൾ ട്രെയിൻ നമ്പർ 12701 / 12702 ഹുസൈൻസാഗർ എക്സ്പ്രസ്സ്‌ ദിവസേനയുള്ള സൂപ്പർഫാസ്റ്റ് ട്രെയിനാണ്. 18 കോച്ചുകളാണ് സാധാരണയായി ഈ ട്രെയിനിൽ ഉണ്ടായിരിക്കുക. ഇതിൽ 10 സ്ലീപ്പർ കോച്ചുകളും ഉൾപ്പെടുന്നു. ഇന്ത്യൻ റെയിൽവേയിൽ സ്ഥിരമായി ചെയ്യുന്നത്പോലെ ആവശ്യാനുസരണം അധിക കോച്ചുകൾ കൂട്ടിച്ചേർക്കുകയോ ഒഴിവാക്കുകയോ ചെയ്യാറുണ്ട്.

പേര്[തിരുത്തുക]

1562-ൽ ഇബ്രാഹിം ഖുലി ഖുത്ബ് ഷാ ഭരിച്ചിരുന്ന കാലത്ത് ഹസ്രെത് ഹുസൈൻ ഷാ വാലി നിർമിച്ച, ഹൈദരാബാദിലെ ഹുസ്സൈൻ സാഗർ തടാകത്തിൻറെ പേരാണ് ട്രെയിനിനു നൽകിയിരിക്കുന്നത്. [1]

സെക്കന്ദരാബാദിനും മുംബൈയ്ക്കും ഇടയിൽ സേവനം നടത്തിയിരുന്ന മിനാർ എക്സ്പ്രസ്സിനു പകരമായിട്ടാണ് ഹുസൈൻസാഗർ എക്സ്പ്രസ്സ്‌ ട്രെയിൻ കൊണ്ടുവന്നത്. [2]

സമയക്രമപട്ടിക[തിരുത്തുക]

ട്രെയിൻ നമ്പർ 12701 ദിവസവും മുംബൈ സിഎസ്ടിയിൽ നിന്നും പുറപ്പെട്ടു ഹൈദരാബാദ് ഡെക്കാൻ വരെ സർവീസ് നടത്തുന്നു.

ട്രെയിൻ നമ്പർ 12701-നു മുംബൈ സിഎസ്ടിക്കു ശേഷം കല്യാൺ ജങ്ഷൻ (കെവൈഎൻ) (5 മിനിറ്റ്), പൂനെ ജങ്ഷൻ (പിയുഎൻഇ) (5 മിനിറ്റ്), കുർദുവടി (കെഡബ്ല്യുവി) (2 മിനിറ്റ്), സോലാപൂർ ജങ്ഷൻ (എസ് യുആർ) (10 മിനിറ്റ്), ഗാനഗപുർ റോഡ്‌ (ജിയുആർ) (2 മിനിറ്റ്), ഗുൽബർഗ (ജിആർ) (3 മിനിറ്റ്), ശഹബാദ് (എസ്ഡിബി) (2 മിനിറ്റ്), വാടി (ഡബ്ല്യുഎഡിഐ) (5 മിനിറ്റ്), ചിറ്റപുർ (സിടി) (2 മിനിറ്റ്), മാലഖിദ് റോഡ്‌ (എംക്യുആർ) (2 മിനിറ്റ്), സേരം (എസ്ഇഎം) (2 മിനിറ്റ്), ടാണ്ടുർ (ടിഡിയു) (2 മിനിറ്റ്), വികരബാദ് ജങ്ഷൻ (വികെബി) (2 മിനിറ്റ്), ബീഗംപേട്ട് (ബിഎംടി) (2 മിനിറ്റ്), ഹൈദരാബാദ് ഡെക്കാൻ (എച് വൈബി) എന്നീ സ്റ്റോപ്പുകളാണ് ഉള്ളത്.

ട്രെയിൻ നമ്പർ 12702 ദിവസവും ഹൈദരാബാദ് ഡെക്കാനിൽനിന്നും പുറപ്പെട്ടു മുംബൈ സിഎസ്ടി വരെ സർവീസ് നടത്തുന്നു. [3]

ട്രെയിൻ നമ്പർ 12702-നു ഹൈദരാബാദ് ഡെക്കാനിനു ശേഷം ബീഗംപേട്ട് (ബിഎംടി) (2 മിനിറ്റ്), വികരബാദ് ജങ്ഷൻ (വികെബി) (2 മിനിറ്റ്), ടാണ്ടുർ (ടിഡിയു) (1 മിനിറ്റ്), സേരം (എസ്ഇഎം) (1 മിനിറ്റ്), മാലഖിദ് റോഡ്‌ (എംക്യുആർ) (1 മിനിറ്റ്), ചിറ്റപുർ (സിടി) (1 മിനിറ്റ്), വാടി (ഡബ്ല്യുഎഡിഐ) (5 മിനിറ്റ്), ശഹബാദ് (എസ്ഡിബി) (2 മിനിറ്റ്), ഗുൽബർഗ (ജിആർ) (3 മിനിറ്റ്), ഗാനഗപുർ റോഡ്‌ (ജിയുആർ) (2 മിനിറ്റ്), സോലാപൂർ ജങ്ഷൻ (എസ് യുആർ) (10 മിനിറ്റ്), കുർദുവടി (കെഡബ്ല്യുവി) (2 മിനിറ്റ്), പൂനെ ജങ്ഷൻ (പിയുഎൻഇ) (5 മിനിറ്റ്), കല്യാൺ ജങ്ഷൻ (കെവൈഎൻ) (2 മിനിറ്റ്), ദാദർ (ഡിആർ) (5 മിനിറ്റ്), മുംബൈ സിഎസ്ടിക്കു (സിഎസ്ടിഎം) എന്നീ സ്റ്റോപ്പുകളാണ് ഉള്ളത്.

നമ്പർ സ്റ്റേഷൻ സ്റ്റേഷൻ

കോഡ്

1 ഹൈദരാബാദ്

ഡെക്കാൻ

എച്

വൈബി

2 ബീഗംപേട്ട് ബിഎംടി
3 വികരബാദ്

ജങ്ഷൻ

വികെബി
4 ടാണ്ടുർ ടിഡിയു
5 സേരം എസ്ഇഎം
6 മാലഖിദ്

റോഡ്‌

എംക്യുആർ
7 ചിറ്റപുർ സിടി
8 വാടി ഡബ്ല്യുഎഡിഐ
9 ശഹബാദ് എസ്ഡിബി
10 ഗുൽബർഗ ജിആർ
11 ഗാനഗപുർ

റോഡ്‌

ജിയുആർ
12 സോലാപൂർ

ജങ്ഷൻ

എസ്

യുആർ

13 കുർദുവാടി കെഡബ്ല്യുവി
14 പൂനെ

ജങ്ഷൻ

പിയുഎൻഇ
15 കല്യാൺ

ജങ്ഷൻ

കെവൈഎൻ
16 ദാദർ ഡിആർ
17 മുംബൈ സിഎസ്ടിഎം

അവലംബം[തിരുത്തുക]

  1. Indian Railways Fan Club Association (April 16, 2007). "Train Nomenclature". Indian Railways Fan Club Association. Retrieved 2015-10-14.
  2. "Husainsagar Express Time Table". cleartrip.com. Archived from the original on 2015-03-30. Retrieved 2015-10-14.
  3. India Rail Info (December 29, 2006). "Trains between Mumbai and Hyderabad". India Railway Information. Retrieved 2015-10-14.