ഹുവാസ്‍കറാൻ ദേശീയോദ്യാനം
Huascarán National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | പെറു Ancash |
Nearest city | Huaraz, Ancash |
Coordinates | 9°20′0″S 77°24′0″W / 9.33333°S 77.40000°W |
Area | 340,000 ha (1,300 sq mi) |
Established | July 1, 1975 |
Governing body | SERNANP |
Website | Parque Nacional Huascarán |
Type | Natural |
Criteria | vii, viii |
Designated | 1985 (9th session) |
Reference no. | 333 |
State Party | Peru |
Region | Latin America and the Caribbean |
ഹുവാസ്‍കറാൻ ദേശീയോദ്യാനം (സ്പാനിഷ്: Parque Nacional Huascarán) പെറുവിലെ ഒരു ദേശായോദ്യാനമാണ്. അൻകാഷ് മേഖലയിൽ സ്ഥിതി ചെയ്യുന്നതും മദ്ധ്യ ആൻഡീസിൻറെ ഭാഗവുമായ, കോർഡില്ലെറ ബ്ലാങ്ക എന്ന പേരിലറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും ഉയർന്ന ഉഷ്ണമേഖലാ മലനിരകളുടെ ഭൂരിപക്ഷം ഭാഗങ്ങളും ഈ ദേശീയോദ്യാനത്തിലുൾക്കൊള്ളുന്നു.[1][2]
ദേശീയോദ്യാനം, 340,000 ഹെക്ടർ (ഏകദേശം 3.400 കിമീ 2) വിസ്തൃതിയുള്ളതാണ്. പെറുവിയൻ നെറ്റ്വർക്ക് ഓഫ് പ്രൊട്ടക്റ്റഡ് നാച്വറൽ ഏരിയാസാണ് SERNANP (Servicio Nacional de Áreas Naturales Protegidas) ദേശീയോദ്യാനത്തിൻറെ ഭരണം കൈകാര്യം ചെയ്യുന്നത്.[3]
1985 ൽ യുനെസ്കോയുടെ ഒരു ലോക പൈതൃക സ്ഥലമായിട്ടാണ് ഇത് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[4] അറിയപ്പെടുന്ന ഒരു പർവ്വതാരോഹണകേന്ദ്രവും അതുല്യ ജൈവവൈവിധ്യം നിറഞ്ഞ കാടുകളുമുള്ള ഇവിടെ ക്യൂൻ ഓഫ് ആൻറീസ് (Puya raimondii) എന്ന അപൂർവ്വ സസ്യവും Polylepis, Buddleja[5] തുടങ്ങിയ വൃക്ഷജാതികളും കണ്ണടക്കരടികൾ (Tremarctos ornatus), കോണ്ടോറുകൾ (ഒരു തരം കഴുകൻ), വികുന (ഒട്ടകവർഗ്ഗത്തിൽപ്പെട്ട ജന്തു), ടറുക്ക (ഒരു തരം മാൻ)[5] എന്നിങ്ങനെയുള്ള ജന്തുക്കളേയും കണ്ടുവരുന്നു.
അവലംബം
[തിരുത്തുക]- ↑ "Huascarán - Servicio Nacional de Áreas Naturales Protegidas por el Estado". SERNANP (in Spanish). Archived from the original on 2017-02-20. Retrieved 2016-05-29.
{{cite web}}
: CS1 maint: unrecognized language (link) - ↑ Smith, David N. (1988). Flora and vegetation of the Huascarán National Park, Ancash, Peru: with preliminary taxonomic studies for a manual of the flora (Ph.D. Thesis). Iowa State University.
- ↑ "Huascarán - Servicio Nacional de Áreas Naturales Protegidas por el Estado". SERNANP (in Spanish). Archived from the original on 2017-02-20. Retrieved 2016-05-29.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Huascarán National Park". unesco.org. UNESCO.
- ↑ 5.0 5.1 "Parque Nacional Huascarán (in spanish)" (PDF). parkswatch.org. Parkswatch.