Jump to content

ഹുവായി ഖ ഖായെങ് വന്യമൃഗസംരക്ഷണ കേന്ദ്രം, തായ്‌ലാന്റ്

Coordinates: 15°25′05″N 99°13′57″E / 15.41806°N 99.23250°E / 15.41806; 99.23250[1]
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹുവായി ഖ ഖായെങ് വന്യമൃഗസംരക്ഷണ കേന്ദ്രം
เขตรักษาพันธุ์สัตว์ป่าห้วยขาแข้ง
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area)
Map showing the location of ഹുവായി ഖ ഖായെങ് വന്യമൃഗസംരക്ഷണ കേന്ദ്രം
Map showing the location of ഹുവായി ഖ ഖായെങ് വന്യമൃഗസംരക്ഷണ കേന്ദ്രം
Location in Thailand
LocationKanchanaburi, Tak and Uthai Thani Provinces, Thailand
Nearest cityTak
Coordinates15°25′05″N 99°13′57″E / 15.41806°N 99.23250°E / 15.41806; 99.23250[1]
Area2574.64 km²
Established1972
Governing bodyWildlife Conservation Office
Official nameThungyai-Huai Kha Khaeng Wildlife Sanctuaries
TypeNatural
Criteriavii, ix, x
Designated1991 (15th session)
Reference no.591
RegionAsia-Pacific

ഹുവായി ഖ ഖായെങ്, തായ്‍ലാൻറിലെ ഉതായി താനി, ടാക് പ്രോവിൻസുകളിലുൾപ്പെട്ട് ഒരു വന്യമൃഗസംരക്ഷണ കേന്ദ്രമാണ്. സമീപസ്ഥമായ തുങ് യായി വന്യമൃഗസംരക്ഷണ കേന്ദ്രത്തോടൊപ്പം 1974 ലാണ് ഈ വന്യമൃഗ സംരക്ഷണ കേന്ദ്രം രൂപീകൃതമായത്. ഈ കേന്ദ്രങ്ങൾ രണ്ടും ചേർന്ന് തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ വന്യമൃഗ സംരക്ഷണ കേന്ദ്രമായിരിക്കുന്നു. തായ്‍ലാൻറിൻറെ വടക്കുപടിഞ്ഞാറ്, ഡാവ്ന മലനിരകൾക്കു സമീപമാണിതു സ്ഥിതി ചെയ്യുന്നത്.  ഈ വന്യമൃഗസംരക്ഷണ കേന്ദ്രം 2780 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉൾക്കൊള്ളുന്നു. പ്രധാനഭാഗങ്ങൾ ഉതായി താനി പ്രോവിൻസിലും ബാക്കി കാഞ്ചനബുരി, ടാക് പ്രോവിൻസുകളിലുമായി വ്യാപിച്ചു കിടക്കുന്നു. ഈ വന്യമൃഗസംരക്ഷണ കേന്ദ്രത്തിന് അതിരായി പടിഞ്ഞാറേ ദിക്കിൽ തുങ് യായി നരേസ്വാൻ വന്യമൃഗസംരക്ഷണ കേന്ദ്രവും സ്ഥിതി ചെയ്യുന്നു. ഈ രണ്ടു വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളും ചേർത്ത് 1991 ൽ യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയുണ്ടായി.[2] ഈ രണ്ടു സംരക്ഷണ കേന്ദങ്ങളും ഒന്നായി 622,200 ഹെക്ടർ പ്രദേശം ഉൾക്കൊള്ളുന്നു. 2014 കണക്കുകൾ പ്രകാരം വലിയ സസ്തനങ്ങളായ കരടികൾ ആനകൾ, മനുഷ്യക്കുരങ്ങുകൾ എന്നിവ ഈ കേന്ദത്തിൽ വസിക്കുന്നു.കാണ്ടാമൃഗം പോലുള്ള ചില വർഗ്ഗം ജന്തുക്കൾ ഇവിടെ നിന്ന് പൂർണ്ണമായി അപ്രത്യക്ഷമായിട്ടുണ്ട് [3]

ഹുവായി ഖ ഖായെങ് വന്യമൃഗ സംരക്ഷണ കേന്ദ്രം, തായ്‍ലാൻറിൽ വന്യമൃഗങ്ങളെ നിരീക്ഷിക്കുവാൻ ഏറ്റവും ഉത്തമമായ സ്ഥലമാണ്. തായ്‍ലാൻറിൽ കടുവകളുടെ ഏറ്റവും കുടുതൽ എണ്ണത്തെ സംരക്ഷിക്കപ്പെട്ടിരിക്കുന്നത് ഇവിടെയാണ്. ഈ വന്യമൃഗസംരക്ഷണ കേന്ദ്രത്തിൽ കാണപ്പെടുന്ന മറ്റു ജന്തുവർഗ്ഗങ്ങൾ ബാൻടെങ്, ആനകൾ, പുള്ളിപ്പുലികൾ എന്നിവയാണ്. പക്ഷി നിരീക്ഷണത്തിന് വളരെ അനുയോജ്യമായ സാഹചര്യാമാണ് ഈ വന്യമൃഗസംരക്ഷണ കേന്ദ്രത്തിലുള്ളത്. 

ഭൂപ്രകൃതി

[തിരുത്തുക]

ഹുവായി ഖ ഖായെങ് സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ1 5°25′05″N 99°13′57″E[1] ആണ്. ഹുവായി ഖ ഖായെങ് പ്രധാനമായി കുന്നുകൾ നിറഞ്ഞ പ്രദേശമാകുന്നു. നിത്യഹരിത സസ്യങ്ങളും, അർദ്ധ നിത്യഹരിത സസ്യങ്ങളും ഇലപൊഴിയും കാടുകളും മുളങ്കാടുകളും പുൽമേടുകളും ചേർന്നാണ് ഈ വനമേഖല രൂപപ്പെട്ടിരിക്കുന്നത്. പുൽമടുകളെ ചുറ്റിയൊഴുകുന്ന അനേകം വലിയ നദികൾ വന്യമൃഗസംരക്ഷണകേന്ദ്രത്തിനുള്ളിലായിട്ടുണ്ട്.

ജന്തുജാലങ്ങൾ

[തിരുത്തുക]

ഇവിടെ കാണപ്പെടുന്ന ജീവി വർഗ്ഗങ്ങൾ, ഇൻഡോ-ബർമീസ്, ഇൻഡോ-ചൈനീസ്‍, സൺഡെയ്ക്, സൈനോ-ഹിമാലയൻ എന്നിങ്ങനെ നാലു വിഭാഗത്തിൽപ്പെടുന്നവയാണ്. ഇവിടെ കാണപ്പെടുന്ന ജീവജാലങ്ങളിൽ പലതും അപൂർവ്വ ജനുസ്സിലുള്ളതുമാണ്. തെക്കുകിഴക്കൻ ഏഷ്യയിലെ അറിയപ്പെടുന്ന സസ്തനികളിലെ മൂന്നിലൊന്നു വിഭാഗങ്ങളും ഈ വന്യമൃഗസംരക്ഷണ കേന്ദ്രത്തിൽ കാണപ്പെടുന്നു. പലതിനേയും ഇവിടെ മാത്രം കണ്ടുവരുന്നതോ വംശം കുറ്റയറ്റു പോകാൻ സാദ്ധ്യതയുള്ളതോ ആണ്.

മാൻ വർഗ്ഗങ്ങളുടെ നാലു വർഗ്ഗങ്ങളെ ഈ വന്യമൃഗസംരക്ഷണ കേന്ദ്രത്തിൽ കാണാവുന്നതാണ്. സാംബാർ മാനുകൾ, കുരയക്കും മാനുകൾ, ഇന്ത്യൻ ഹോഗ് മാനുകൾ, എൽഡ്സ് മാനുകൾ എന്നിവയാണവ. നീളൻ വാലൻ കുരങ്ങൻ, എഷ്യൻ പനവെരുക്, കാട്ടുപന്നി, ആന എന്നിവയെ ഇവിടെ ധാരാളമായിട്ടുണ്ട്. പുള്ളിപ്പുലികളും കടുവകളും ഉണ്ടെങ്കിലും അപൂർവ്വമായിട്ടേ അവയെ കാണാൻ സാധിക്കുകയുള്ളു.  

വളരെയധികം പക്ഷിവർഗ്ഗങ്ങൾ ഈ സംരക്ഷണ കേന്ദ്രത്തിൽ വന്നു പോകുകയും കൂടു കൂട്ടുകയും ചെയ്യുന്നു. പക്ഷി നിരീക്ഷണത്തിനു പറ്റിയ സാഹചര്യങ്ങൾ വേണ്ടുവോളമുണ്ട് ഇവിടെ.

ഹുവായി ഖ ഖായെങ്ങിലെ ആകർഷണങ്ങൾ

[തിരുത്തുക]
മുഖ്യ കാര്യാലയം
[തിരുത്തുക]

ഈ വന്യമൃഗസംരക്ഷണ കേന്ദ്രത്തിൻറെ മുഖ്യകാര്യാലയം വന്യൃഗസംരക്ഷണകേന്ദ്രത്തിൻറെ വടക്കുകിഴക്കു ദിക്കിലായിട്ടാണ്. ഹൈവേ നമ്പർ 3438 വഴി ഇവിടേയ്ക്ക് എത്തിച്ചേരാന് സാധിക്കുന്നതാണ്. ഈ സ്ഥലത്ത് സപ് നഖാസാതിയാൻ മെമ്മോറിയൽ, സംരക്ഷണകേന്ദ്രത്തിൻറെ ഭരണ നിർവ്വഹണ കെട്ടിടങ്ങൾ, ഉദ്യോഗസ്ഥരുടെ താമസസ്ഥലം, കാമ്പ്സൈറ്റ്, സന്ദർശക കേന്ദ്രം, കാൻറീന് എന്നിവയാണുള്ളത്.

ഹുവായി ഖ ഖായെങ് പ്രകൃതി, വന്യജീവി പഠന കേന്ദ്രം
[തിരുത്തുക]

വന്യമൃഗസംരക്ഷണ കേന്ദ്രത്തിൻറെ മുഖ്യ കാര്യാലയത്തിനു തെക്കായി 40 മിനിട്ട് യാത്ര ചെയ്ത് സൈബർ റേഞ്ചർ സ്റ്റേഷനു സമീപമുള്ള ഈ പഠനകേന്ദ്രത്തിലെത്തിച്ചേരാം.

സൈബർ വെള്ളച്ചാട്ടം
[തിരുത്തുക]

വന്യമൃഗസംരക്ഷണ കേന്ദ്രത്തിൻറെ കിഴക്കു വശത്തായി, ഹൈവേ നമ്പർ 3282 ൽ നിന്ന് ഏകദേശം 700 – 800 മീറ്റർ ദൂരത്തിൽ, ഖോക് ഖ്വയി നദിയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

അവലംബം

[തിരുത്തുക]
  1. Huay Kha Khaeng Wildlife Sanctuary
  2. "Thungyai-Huai Kha Khaeng Wildlife Sanctuaries". UNESCO. Retrieved 11 February 2016.
  3. Caughlin, T Trevor; et al. (12 November 2014). "Loss of animal seed dispersal increases extinction risk in a tropical tree species due to pervasive negative density dependence across life stages". Proceedings of the Royal Society B Biological Sciences. doi:10.1098/rspb.2014.2095. Retrieved 8 October 2016. {{cite journal}}: Explicit use of et al. in: |last2= (help)