ഹുവാബിസോറസ്
ഹുവാബിസോറസ് | |
---|---|
![]() | |
അസ്ഥികൂടം ജപ്പാനിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Kingdom: | ജന്തുലോകം |
Phylum: | Chordata |
Clade: | Dinosauria |
Clade: | Saurischia |
Clade: | †Sauropodomorpha |
Clade: | †Sauropoda |
Clade: | †Macronaria |
Family: | †Euhelopodidae |
Genus: | †Huabeisaurus Pang & Cheng, 2000 |
Type species | |
Huabeisaurus allocotus Pang & Cheng, 2000
|
മൺ മറഞ്ഞു പോയ ഒരു ദിനോസർ ജെനുസ് ആണ് ഹുവാബിസോറസ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്.[1] ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ചൈനയിൽ നിന്നും ആണ്. സസ്യഭോജികൾ ആയിരുന്നു ഇവ . ടൈപ്പ് സ്പീഷീസ് പേര് Huabeisaurus allocotus നല്കിയത് 2000-ൽ ആണ് .
ശരീര ഘടന[തിരുത്തുക]
ഏകദേശം 20 മീറ്റർ നീളവും 5 മീറ്റർ പൊക്കവും ഉണ്ടായിരുന്ന ഇവ , ഈ കുടുംബത്തിലെ ഇടത്തരം വലിപ്പം ഉള്ള ദിനോസർ ആയിരുന്നു.[2] നീണ്ട കഴുത്തും നീളമേറിയ വാലും ഉണ്ടായിരുന്നു . നാലു കാലുകളും ഉപയോഗിച്ചാണ് ഇവ സഞ്ചരിച്ചിരുന്നത്.
ഫോസിൽ[തിരുത്തുക]
ഫോസിൽ ആയി അനവധി സ്പെസിമെനുകൾ കിട്ടിയിട്ടുണ്ട്. ഹോളോ ടൈപ്പ് ആയിട്ടുള്ള ഫോസിലിന്റെ പ്രധാന ഭാഗങ്ങൾ ഇവയാണ് പല്ലുകൾ , നട്ടെല്ല് , വാരി എല്ലുകൾ, ഇടുപ്പെല്ല് , പൂർണമായ കാലുകളുടെയും കൈയുടെയും അസ്ഥികൾ, തല ഒഴികെ ഉള്ള മിക്ക ഭാഗങ്ങളും പൂർണമാണ് .[3]ഇത്ര പൂർണമായ ഫോസിൽ കിട്ടിയത് കൊണ്ട് തന്നെ മറ്റു പല ജനുസുകളുടെയും ഫോസിൽ പഠനത്തിൽ കാര്യമായ സ്വാധീനം ഇവയുടെ ഫോസിൽ ചെലുത്തിയുട്ടുണ്ട് താരതമ്യ പഠനങ്ങൾ ഒരുപാട് നടന്ന ഒരു ദിനോസർ ആണ് ഇവ.
കുടുംബം[തിരുത്തുക]
സോറാപോഡ് കുടുംബത്തിൽപെട്ട പെട്ട ദിനോസർ ജെനുസ് ആണ് ഹുവാബിസോറസ് .

ചിത്രശാല[തിരുത്തുക]
-
ഹോളോ ടൈപ്പ് ഫോസിൽ
-
പല്ലുകൾ
-
ഇടുപ്പെല്ല്
-
തോൾ പലക
-
Femur
-
അവലംബം[തിരുത്തുക]
- ↑ Pang, Q.; Cheng, Z.; Yang, J.; Xie, M.; Zhu, C.; Luo, J. (1996). "The preliminary report on Late Cretaceous dinosaur fauna expeditions in Tianzhen, Shanxi". Journal of Hebei College of Geology. 19 (3–4): 227–235.
- ↑ Pang, Q. & Cheng, Z. (2000). "A new family of sauropod dinosaur from the Upper Cretaceous of Tianzhen, Shanxi province, China". Acta Geologica Sinica. 74 (2): 117–125. doi:10.1111/j.1755-6724.2000.tb00438.x.
{{cite journal}}
: CS1 maint: uses authors parameter (link) - ↑ D'Emic, M.D.; Mannion, P.D.; Upchurch, P.; Bensos, R.B.J.; Pang, Q.; Cheng, Z. (2013). "Osteology of Huabeisaurus allocotus (Sauropoda: Titanosauriformes) from the Upper Cretaceous of China". PLoS ONE. 8 (8): e69375. doi:10.1371/journal.pone.0069375.