ഹുറ ക്രെപിറ്റൻസ്
| ഹുറ ക്രെപിറ്റൻസ് | |
|---|---|
| Scientific classification | |
| Kingdom: | Plantae |
| Clade: | Embryophytes |
| Clade: | ട്രക്കിയോഫൈറ്റ് |
| Clade: | Spermatophytes |
| Clade: | സപുഷ്പി |
| Clade: | Eudicots |
| Clade: | Rosids |
| Order: | മാൽപീഗൈൽസ് |
| Family: | Euphorbiaceae |
| Genus: | Hura |
| Species: | H. crepitans |
| Binomial name | |
| Hura crepitans | |
| Synonyms[1] | |
യൂഫോർബിയേസി കുടുംബത്തിലെ ഒരു നിത്യഹരിത വൃക്ഷമാണ് ഹുറ ക്രെപിറ്റൻസ്'. സാൻഡ്ബോക്സ് ട്രീ,[2] പോസംവുഡ്, മങ്കി നോ-ക്ലൈംബ്, ജാബില്ലോ[3] എന്നീ പൊതുനാമങ്ങളിൽ അറിയപ്പെടുന്ന ഹുറ ക്രെപിറ്റൻസ്, ആമസോൺ മഴക്കാടുകൾ ഉൾപ്പെടെയുള്ള വടക്കൻ, തെക്കേ അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സുലഭമായി കാണപ്പെടുന്നു. ടാൻസാനിയയുടെ ചില ഭാഗങ്ങളിലും കാണപ്പെടുന്ന ഹുറ ക്രെപിറ്റൻസ് ഒരു അധിനിവേശ സസ്യയിനമായി അവിടെ കണക്കാക്കപ്പെടുന്നു.[4] ഇതിന്റെ ഫലം പഴുക്കുമ്പോൾ പൊട്ടിത്തെറിക്കുന്നതിനാൽ, ഇതിന് "ഡൈനാമൈറ്റ് ട്രീ" എന്ന വിളിപ്പേരും ലഭിച്ചിട്ടുണ്ട്.[5][6]
വിവരണം
[തിരുത്തുക]സാൻഡ്ബോക്സ് മരത്തിന് 60 മീറ്റർ (200 അടി) ഉയരത്തിലും, [7] നിലത്തുനിന്ന് 13.2 മീറ്റർ (43 അടി) വരെ ചുറ്റളവിൽ 1.8 മീറ്റർ (6 അടി) ഉയരത്തിലും വളരാൻ കഴിയും[8]. അതിന്റെ വലിയ അണ്ഡാകാര ഇലകൾ 60 സെ.മീ (2 അടി) വീതിയിൽ വളരുന്നു. മരങ്ങൾ ചുവന്ന, ഇതളുകളില്ലാത്ത പൂക്കളുള്ള, ഏകജാതി സസ്യങ്ങളാണ്. ആൺപൂക്കൾ നീളമുള്ള കതിരുകളിൽ വളരുന്നു. പെൺപൂക്കൾ ഇലകളുടെ കക്ഷങ്ങളിൽ ഒറ്റയ്ക്ക് വളരുന്നു. വിഷ സ്രവം സ്രവിക്കുന്ന നീളമുള്ള, മൂർച്ചയുള്ള കതിരുകളാൽ തായ്ത്തടി മൂടപ്പെട്ടിരിക്കുന്നു. പഴങ്ങൾ വലുതും മത്തങ്ങാ ആകൃതിയിലുള്ളതുമായ കാപ്സ്യൂളുകളാണ്. 16 കാർപെലുകൾ 3–5 സെ.മീ (1–2 ഇഞ്ച്) നീളത്തിലും, 5–8 സെ.മീ (2–3 ഇഞ്ച്) വ്യാസത്തിലും, റേഡിയലായി ക്രമീകരിച്ചിരിക്കുന്നു. അതിന്റെ വിത്തുകൾ പരന്നതും ഏകദേശം 2 സെ.മീ (3⁄4 ഇഞ്ച്) വ്യാസമുള്ളതുമാണ്. പാകമാകുമ്പോൾ കാപ്സ്യൂളുകൾ പൊട്ടിത്തെറിക്കുകയും വിവിധ ഭാഗങ്ങളായി പിളരുകയും 70 മീ/സെ (250 കി.മീ/മണിക്കൂർ; 160 മൈൽ) വേഗതയിൽ വിത്തുകൾ പൊട്ടിത്തെറിക്കുകയും ചെയ്യുന്നു.[5] പഴുത്ത കാപ്സ്യൂളുകളിലുള്ള വിത്തുകൾ 100 മീറ്റർ (330 അടി) വരെ പൊട്ടിത്തെറിക്കുമെന്ന് ഒരു സ്രോതസ്സ് പറയുന്നു .[9]മറ്റൊരു സ്രോതസ്സ് പറയുന്നത് വിത്തുകൾ ഒരു മരത്തിൽ നിന്ന് സാധാരണയായി 30 മീറ്റർ (100 അടി) വരെ അല്ലെങ്കിൽ 45 മീറ്റർ (150 അടി) വരെ എറിയപ്പെടുന്നു എന്നാണ്. [10]പൊട്ടിത്തെറിക്കുന്ന പഴത്തിന്റെ അതിവേഗ വീഡിയോ വിശകലനത്തിൽ, സാൻഡ്ബോക്സ് വിത്തുകൾ ടോപ്സ്പിന്നിന് വിപരീതമായി ബാക്ക്സ്പിൻ ഉപയോഗിച്ച് പറക്കുന്നുവെന്ന് കണ്ടെത്തി[11]. ഇത് മുമ്പ് തന്നെ അനുമാനിക്കപ്പെട്ടിട്ടുണ്ട്.[7]വിത്തുകൾ പൊട്ടിതെറിക്കുമ്പോൾ അവയുടെ ഡ്രാഗ് ഫോഴ്സ് കുറയ്ക്കുന്നതിന് വിത്തുകളുടെ ബാക്ക്സ്പിൻ സഹായിക്കുന്നു.[12]
ഉപയോഗങ്ങൾ
[തിരുത്തുക]ഇതിന്റെ തടി ഭാരം കുറഞ്ഞതിനാൽ തദ്ദേശീയർ തോണികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു.[13] മത്സ്യത്തൊഴിലാളികൾ ഈ മരത്തിൽ നിന്നുള്ള പാൽ പോലെയുള്ള, ക്ഷാര സ്രവം മത്സ്യങ്ങളെ വിഷലിപ്തമാക്കാൻ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.[14] കരീബുകൾ ഇതിന്റെ സ്രവത്തിൽ നിന്ന് വിഷമയമായ അമ്പുകൾ ഉണ്ടാക്കി.[15]ഈ മരം "ഹുറ" എന്ന പേരിൽ ഫർണിച്ചറുകൾക്കായി ഉപയോഗിക്കുന്നു. മിക്ക എഴുത്ത് പേനകളും നനഞ്ഞ മഷിയിൽ സൂക്ഷിച്ചിരുന്ന ഒരു കാലത്ത്, മരങ്ങളുടെ പഴുക്കാത്ത വിത്ത് കാപ്സ്യൂളുകൾ പകുതിയായി വെട്ടി മഷി ഉണക്കാൻ ഉപയോഗിക്കുന്നതിനായി മണൽ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന അലങ്കാര പെട്ടികൾ (പൗൺസ് പോട്ടുകൾ എന്നും വിളിക്കുന്നു) ഉണ്ടാക്കിയിരുന്നു. അതിനാൽ ഇതിന് "സാൻഡ്ബോക്സ് ട്രീ" എന്ന പേര് ലഭിക്കുകയുണ്ടായി.
ചിത്രശാല
[തിരുത്തുക]- Large sandbox tree in Honolulu
- Hura crepitans in Vietnam
- Hura crepitans in Saint John, U.S. Virgin Islands
- Spiny trunk of Hura crepitans
- Leaf of Hura crepitans
- Hura crepitans fruit carpel
- Hura crepitans fruit carpel, opposite side
- Museum specimen - seeds
അവലംബങ്ങൾ
[തിരുത്തുക]- ↑ "Hura crepitans L." Plants of the World Online. Royal Botanic Gardens, Kew. Retrieved 8 August 2022.
- ↑ ഹുറ ക്രെപിറ്റൻസ് in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service.
- ↑ 'Hura crepitans' at the Encyclopedia of Life
- ↑ "Factsheet – Hura crepitans (Sandbox Tree)".
- 1 2 Vogel, Steven (March 2008). "The Flight of the Seed of Hura crepitans" (PDF). Archived from the original (PDF) on 2013-06-08.
- ↑ Allard, H. A. (1950). "The Sandbox Tree and Its Armament". Bulletin of the Torrey Botanical Club. 77 (6): 509–515. doi:10.2307/2482185. JSTOR 2482185.
- 1 2 Swain, M. D.; Beer, Tom (1977). "Explosive Seed Dispersal in Hura crepitans L. (Euphorbiaceae)". New Phytologist. 78 (3): 695–708. Bibcode:1977NewPh..78..695S. doi:10.1111/j.1469-8137.1977.tb02174.x. JSTOR 2434538.
- ↑ Kingsley, Charles (17 August 1878). "At Last, Christmas in the West Indies". The Garden. 14 (3521): 53.
- ↑ Postlethwait, John H.; Hopson, Janet L. (2006). "Plant Reproduction". Modern Biology. Austin, TX: Holt, Rinehart, and Winston. p. 618. ISBN 0-03-065178-6.
- ↑ Swaine, M. D.; Beer, Tom (May 1977). "Explosive Seed Dispersal in Hura crepitans L. (Euphorbiaceae)". New Phytologist (in ഇംഗ്ലീഷ്). 78 (3): 701–703. Bibcode:1977NewPh..78..695S. doi:10.1111/j.1469-8137.1977.tb02174.x. ISSN 0028-646X.
- ↑ Ribera, Jesse; Desai, Aman; Whitaker, Dwight L (2020-08-17). "Putting a New Spin on the Flight of Jabillo Seeds". Integrative and Comparative Biology. 60 (4): 919–924. doi:10.1093/icb/icaa117. ISSN 1540-7063. PMID 32805037.
- ↑ Cooper, Eric S.; Mosher, Molly A.; Cross, Carolyn M.; Whitaker, Dwight L. (2018-03-07). "Gyroscopic stabilization minimizes drag on Ruellia ciliatiflora seeds". Journal of the Royal Society Interface (in ഇംഗ്ലീഷ്). 15 (140) 20170901. doi:10.1098/rsif.2017.0901. ISSN 1742-5689. PMC 5908531. PMID 29514987.
- ↑ Cruz, Eniel David; Martinez, Gladys Beatriz (December 2018). "Germinação de sementes de espécies amazônicas: assacu (Hura crepitans L.)". Comunicado Técnico (in പോർച്ചുഗീസ്). 302. Brazilian Agricultural Research Corporation: 2–3.
- ↑ Handbook of South American Indians. Vol. 3 (1948). Smithsonian Institution. Retrieved 19 February 2019 – via biodiversitylibrary.org.
- ↑ Jones, David E (2007). Poison Arrows: North American Indian Hunting and Warfare. University of Texas Press. ISBN 978-0-292-71428-1.