Jump to content

ഹീരാമാണിക് ജ്വലേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബിഭൂതിഭൂഷൺ ബന്ദോപാധ്യായ് കുട്ടികൾക്കായി രചിച്ച സംഭ്രമജനകമായ സാഹസിക നോവലാണ് ഹീരാമാണിക് ജ്വലേ (হীরা মাণিক জ্বলে ) [1]. 1946-ൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു

കഥാസംഗ്രഹം

[തിരുത്തുക]

സൂശീൽ, സനത്, ജമാത്തുളള എന്നീ മൂന്നു പേർ നിധി തേടി ദക്ഷിണപൂർവ്വ ഏഷ്യയിലെ സുലു സമുദ്രത്തിലെ ഏതോ അജ്ഞാത ദ്വീപിലെ കൊട്ടാരാവശിഷ്ടങ്ങൾ ലക്ഷ്യമാക്കി സമുദ്രയാത്ര നടത്തുന്നു. വർഷങ്ങൾക്കു മുമ്പ്, കപ്പലിൽ ജോലി ചെയ്തിരുന്ന ജമാത്തുളള, ഒരിക്കൽ കപ്പൽ തകർന്ന് ആ ദ്വീപിൽ എത്തുകയും പിന്നീട് സാർവൊയ ദ്വീപിൽ വെച്ച് യാദൃഛികമായി കണ്ടുമുട്ടിയ മരണാസന്നനായ തിരുവിതാംകൂറുകാരൻ നടരാജൻ അജ്ഞാത ദ്വീപിലെ നിധിശേഖരത്തെക്കുറിച്ചു പറയുകയും ചെയ്തിട്ടുണ്ട്. നടരാജൻ ജമാത്തുളളക്ക് നല്കിയ മുദ്രക്കല്ലു മാത്രമാണ് ഇപ്പോഴവരുടെ അവരുടെ വഴികാട്ടി. സുശീലിന് നിധിയേക്കാളേറെ ആ പഴയ ഹൈന്ദവസാമ്രാജ്യത്തിന്റെ ചരിത്രമാണ് ആകർഷണീയമായി തോന്നുന്നത്. രഹസ്യ വാതിലുകളും ഇരുളടഞ്ഞ നിലവറകളും നിറഞ്ഞ നഗരാവശിഷ്ടത്തിന്റെ രോമാഞ്ചജനകമായ വിവരണങ്ങൾ

അവലംബം

[തിരുത്തുക]
  1. Bibhutibhushan Bandopadhyay (2005). Kishore Sahitya Samagra. Kokata: Mitra & Ghosh Publishers. ISBN 81-7293-709-I. {{cite book}}: Check |isbn= value: invalid character (help)
"https://ml.wikipedia.org/w/index.php?title=ഹീരാമാണിക്_ജ്വലേ&oldid=1446833" എന്ന താളിൽനിന്ന് ശേഖരിച്ചത്