ഹിൽഡ ഡോകുബോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിൽഡ ഡോകുബോ
2007 ലെ ഹംഗർ‌ഫ്രീ കാമ്പെയ്‌ൻ ഓഫ് ആക്ഷൻ എയിഡിൽ പട്ടിണി പാവങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് സംസാരിക്കുന്നതിനിടെ ഡോകുബോ കരയുന്നു
ദേശീയതനൈജീരിയൻ
തൊഴിൽനടി

നൈജീരിയൻ ചലച്ചിത്ര നടിയും യുവ അഭിഭാഷകയുമാണ് ഹിൽഡ ഡോകുബോ (ഹിൽഡ ഡോകുബോ മ്രക്‌പൂർ എന്നും അറിയപ്പെടുന്നു) റിവേഴ്‌സ് സ്റ്റേറ്റിന്റെ മുൻ ഗവർണറായിരുന്ന പീറ്റർ ഒഡിലിയുടെ യുവജനകാര്യങ്ങളിൽ പ്രത്യേക ഉപദേശകയായി അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.[1][2]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

റിവർസ് സ്റ്റേറ്റിലെ ആസാരി-ടോരുവിലുള്ള ബുഗുമയിൽ മാതാപിതാക്കളുടെ ആറ് മക്കളിൽ ആദ്യത്തെയാളായി ഹിൽഡ ഡോകുബോ ജനിച്ചു. അഗ്രി റോഡിലെ സെന്റ് മേരി സ്റ്റേറ്റ് സ്കൂളിലും സർക്കാർ ഗേൾസ് സെക്കൻഡറി സ്കൂളിലും പ്രാഥമിക, സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം അവർ പൂർത്തിയാക്കി.[3] പോർട്ട് ഹാർ‌കോർട്ട് സർവകലാശാലയിലെ ഒരു പൂർവ്വവിദ്യാർഥിയായ അവർ അവിടെനിന്ന് തിയേറ്റർ ആർട്‌സിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.[3]

കരിയർ[തിരുത്തുക]

1992-ൽ എവിൾ പാഷൻ എന്ന ചലച്ചിത്രത്തിലൂടെയാണ് ഡോകുബോ തന്റെ യുവസേവനത്തിനിടെ ചലച്ചിത്ര മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം അവർ നിരവധി നൈജീരിയൻ ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു.[4] 2015-ൽ പുറത്തിറങ്ങിയ സ്റ്റിഗ്മ എന്ന സിനിമയിൽ അഭിനയിച്ച ഡോകുബോ പതിനൊന്നാമത്തെ ആഫ്രിക്ക മൂവി അക്കാദമി അവാർഡുകളിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടി. [5]

സിനിമകൾ[തിരുത്തുക]

  • വിതൗട്ട് ലൗവ്
  • ഫോർഎവെർ (1995)
  • ഈസേബെൽ
  • എവിൾ പാഷൻ(1996)
  • ഹൗർ ഓഫ് ഗ്രേസ്
  • എറർ ഓഫ് ദി പാസ്റ്റ് (2000)
  • സ്വീറ്റ് മദർ (2000)
  • ബ്ലാക്ക് മരിയ (1997)
  • എൻഡ് ഓഫ് ദി വിക്കെഡ് (1999)
  • "കോൺഫിഡൻസ്"
  • ഒനീ-ഈസ് (2001)
  • മൈ ഗുഡ് വിൽ (2001)
  • ലൈറ്റ് & ഡാർക്ക്നെസ് (2001)
  • എ ബാർബേഴ്സ് വിസ്ഡം (2001)
  • മൈ ലൗവ് (1998)
  • എബൗവ് ഡെത്ത്: ഇൻ ഗോഡ് വി ട്രസ്റ്റ് (2003)
  • വേൾഡ് എപാർട്ട് (2004)
  • വിത് ഗോഡ് (2004)
  • അൺഫെയിത്ഫുൾ (2004)
  • ചാമെലിയോൺ (2004)
  • 21 ഡേയ്സ് വിത് ക്രൈസ്റ്റ് (2005)
  • ഗോൺ ഫോർഎവെർ (2006)
  • സ്റ്റിഗ്മ (2013)
  • ദി CEO (2016)

അവാർഡുകളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

Year Award ceremony Prize Result Ref
2015 11th ആഫ്രിക്ക മൂവി അക്കാദമി അവാർഡ്സ് ഒരു സപ്പോർട്ടിംഗ് റോളിലെ മികച്ച നടി വിജയിച്ചു [6]
12th അബൂജ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ Outstanding Female Act in a Film വിജയിച്ചു [7]

അവലംബം[തിരുത്തുക]

  1. "Hilda Dokubo stages come back to screen". The Sun Newspaper. 9 April 2016. Retrieved 2 June 2016.
  2. Uwandu, Elizabeth (7 May 2015). "I set pace for entertainers to hold political office – Hilda Dokubo". Vanguard Newspaper. Retrieved 2 June 2016.
  3. 3.0 3.1 Izuzu, Chidumga (23 October 2015). "Hilda Dokubo: 6 things you probably don't know about talented Veteran". Pulse Nigeria. Retrieved 2 June 2016.
  4. Njoku, Benjamin (3 October 2015). "What fame has done for me — Hilda Dokubo". Vanguard News. Retrieved 2 June 2016.
  5. Adesola Ade-Unuigbe (21 August 2015). "See Full List of 2015 Africa Movie Academy Awards (AMAA) Nominees | OC Ukeje, Hilda Dokubo, Ini Edo & More". BellaNaija. Retrieved 2 June 2016.
  6. Husseini, Shaibu (2 October 2015). "AMAA 2015: And The Award For The Leading Actor, Supporting Actress And Promising Actor Goes To …". The Guardian Newspaper. Archived from the original on 2020-10-19. Retrieved 5 June 2016.
  7. Abulude, Samuel (6 November 2015). "Nigeria: Hilda Dokubo, IK Ogbonna Pick Best Actor Awards At 12th AIFF". Leadership Newspaper. AllAfrica. Retrieved 2 June 2016.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹിൽഡ_ഡോകുബോ&oldid=4012622" എന്ന താളിൽനിന്ന് ശേഖരിച്ചത്