ഹിസ്റ്റോപ്ലാസ്മാ രോഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അതിതീവ്രമല്ലാത്ത ഒരു പൂപ്പൽ രോഗമാണിത്.ഡാർലിങ് രോഗം എന്നും പേരുണ്ട്. ചികിത്സ തേടുന്നില്ലെങ്കിൽ മാരകമാകാവുന്ന ഈ രോഗം പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്നു.രോഗപ്രതിരോധ ശേഷി കുറഞ്ഞ കുട്ടികൾ,മുതിർന്നവർ ഇതിനു ഇരയാകാറുണ്ട്.പക്ഷികൾ ഈ രോഗം പകർത്തുന്നതായിക്കാണുന്നു. പ്ലീഹയെ ബാധിക്കുന്ന വീക്കം ഇതിന്റെ മറ്റൊരു ലക്ഷണമാണ്. ആളൊഴിഞ്ഞ കെട്ടിടങ്ങൾ,ഗുഹകൾ,മണ്ണുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവർ എന്നിവരിലാണ് രോഗസാദ്ധ്യത കൂടുതൽ.

"https://ml.wikipedia.org/w/index.php?title=ഹിസ്റ്റോപ്ലാസ്മാ_രോഗം&oldid=2824829" എന്ന താളിൽനിന്ന് ശേഖരിച്ചത്