ഹിസ്ബുൾ മുജാഹിദ്ദീൻ
ഹിസ്ബുൾ മുജാഹിദ്ദീൻ | |
---|---|
Objectives | Merger of J&K with Pakistan,[1] establishment of Islamic caliphate over the world[2] |
Status | Active |
വടക്ക്-കിഴക്കൻ പാകിസ്താനിലെ പ്രദേശങ്ങളിലും പാകിസ്താനിലും സജീവമായി പ്രവർത്തിക്കുന്ന ഒരു പാകിസ്താൻ അനുകൂല തീവ്രവാദ സംഘടനയാണ് ഹിസ്ബുൾ മുജാഹിദ്ദീൻ (അറബിക്: حزب المجاھدین, izizb al-Mujāhidīn). പാകിസ്താനുമായി ജമ്മു കശ്മീരിനെ സംയോജിപ്പിക്കാൻ ശ്രമിക്കുന്നു. 1989 ൽ രൂപവത്കരിക്കപ്പെട്ട ഹിസ്ബുൾ മുജാഹിദീൻ കശ്മീരിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ഭീകര സംഘടനയാണ്. [3]
ചരിത്രം[തിരുത്തുക]
ഐഎസ്‌ഐയുടെ പിന്തുണയോടെ 1989 സെപ്റ്റംബറിൽ മുഹമ്മദ് അഹ്സാൻ ദാർ ആണ് ഹിസ്ബുൾ മുജാഹിദ്ദീൻ സ്ഥാപിച്ചത്. ഇതിന്റെ ആസ്ഥാനം ആസാദ് കശ്മീരിലെ മുസാഫറാബാദിലാണ് സ്ഥിതി ചെയ്യുന്നത്. പാകിസ്താന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലാണ് ഒരു ലൈസൻസ് ഓഫീസ് പരിപാലിക്കുന്നത്. ഇന്ത്യ, [4] യുസ് എന്നിവരാണ് ഈ ഗ്രൂപ്പിനെ തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിച്ചിരിക്കുന്നത്. [5] [6] എന്നാൽ പാകിസ്താനിൽ ഇത് സജീവമായി തന്നെ പ്രവർത്തിക്കുന്നു. [7][8]
പാക് ചാര സംഘടനായ ഐഎസ്‌ഐയുടെ നിർദ്ദേശ പ്രകാരം ജമാഅത്തെ ഇസ്ലാമിയുടെ കശ്മീർ ഘടകമാണ് ഹിസ്ബുൾ മുജാഹിദിന് രൂപം കൊടുക്കുന്നത്. ഹിസ്ബുളിന്റെ ആദ്യത്തെ മേധാവിയും കൊടും ഭീകരവാദിയുമായിരുന്ന അഹ്‌സൻ ധർ തങ്ങളെ വിശേഷിപ്പിച്ചത് തന്നെ 'ജമാഅത്തിനെ ഉയർത്തിപ്പിടിച്ച പടവാൾ' എന്നായിരുന്നു. പിന്നീട് നടന്ന എണ്ണമറ്റ തീവ്രവാദി ആക്രമണങ്ങളിൽ ജമാഅത്തെ ഇസ്ലാമി തങ്ങളുടെ സായുധ വിഭാഗമായ ഹിസ്ബുളിനെ ഒളിഞ്ഞും തെളിഞ്ഞും സഹായിച്ചുകൊണ്ടേയിരുന്നു. കശ്മീരിൽ നടന്ന നിരവധി സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഈ ഭീകര സംഘടന ഏറ്റെടുത്തിട്ടുണ്ട്.
സൈന്യവുമായുള്ള ഏറ്റുമുട്ടൽ[തിരുത്തുക]
ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഹിസ്ബുൾ തലവൻ ബർഹാൻ മുസാഫർ വാനിയടക്കം മൂന്നു ഭീകരർ 2016 ൽ കൊല്ലപ്പെട്ടിരുന്നു.
ഭീകരസംഘടനയായി ഉള്ള പ്രഖ്യാപനം [തിരുത്തുക]
അമേരിക്ക ഹിസ്ബുൾ മുജാഹിദീനെ ഭീകര സംഘടനയായി 2017 ൽ പ്രഖ്യാപിച്ചു. ഹിസ്ബുൾ തലവൻ സയിദ് സലാഹുദീനെ ആഗോള ഭീകരനായി നേരത്തെ അമേരിക്ക പ്രഖ്യാപിച്ചിരുന്നു. [9]
അവലംബം[തിരുത്തുക]
- ↑ Jaffrelot, Christophe (2002-05-17). Pakistan: Nationalism Without A Nation (ഭാഷ: ഇംഗ്ലീഷ്). Zed Books. പുറം. 180. ISBN 9781842771174.
- ↑ Warikoo, K. Religion and Security in South and Central Asia (ഭാഷ: ഇംഗ്ലീഷ്). Routledge. പുറം. 78. ISBN 9781136890208.
- ↑ European Foundation for South Asian Studies. "How Pakistani Madrassas Contribute to Radicalization Dynamics and Religious Terrorism in Indian Administered Jammu & Kashmir". www.efsas.org.
- ↑ "Banned Organisations". Ministry of Home Affairs, Government of India. 2013-01-29. മൂലതാളിൽ നിന്നും 2013-01-29-ന് ആർക്കൈവ് ചെയ്തത്. യൂറോപ്യൻ യൂണിയൻ, "Council Decision (CFSP) 2015/2430 of 21 December 2015". Official Journal of the European Union. 22 December 2015. ശേഖരിച്ചത് 2017-05-15.
- ↑
"US adds 4 Indian outfits to terror list". Rediff News. 30 April 2004. ശേഖരിച്ചത് 13 May 2015.
{{cite news}}
: Italic or bold markup not allowed in:|newspaper=
(help); See also- "Appendix A: Chronology of Significant Terrorist Incidents, 2002", Patterns of Global Terrorism, US Department of State, 30 April 2003
- "Appendix C: Background Information on Other Terrorist Groups", Patterns of Gloabal Terrorism, US Department of State, 30 April 2003
- "Appendix C – Background Information on Other Terrorist Groups", Patterns of Global Terrorism, 29 April 2004
- Appendix C: Background Information on Other Terrorist Groups (PDF), US Department of State
- ↑ Kiessling, Hein (2016-11-15). Faith, Unity, Discipline: The Inter-Service-Intelligence (ISI) of Pakistan (ഭാഷ: ഇംഗ്ലീഷ്). Oxford University Press. ISBN 9781849048637.
- ↑ Behera; Chadha, Behera Navnita (2007). Demystifying Kashmir (ഭാഷ: ഇംഗ്ലീഷ്). Pearson Education India. പുറം. 154. ISBN 9788131708460.
- ↑ Kiessling, Hein (2016-11-15). Faith, Unity, Discipline: The Inter-Service-Intelligence (ISI) of Pakistan (ഭാഷ: ഇംഗ്ലീഷ്). Oxford University Press. ISBN 9781849048637.
- ↑ https://www.rediff.com/news/2004/apr/30us1.htm