Jump to content

ഹിലാന സെഡറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിലാന സെഡറസ് (Arabic: د./ هيلانا سيداروس) (ജനനം ഈജിപ്തിലെ ടാൻറയിൽ, 1904) ഒരു കോപ്റ്റിക് ഈജിപ്ഷ്യൻ വൈദ്യനായിരുന്നു. ഈജിപ്തിൽ ഡോക്ടറായ ആദ്യ വനിതയെന്ന നിലയിൽ അവർ അറിയപ്പെടുന്നു.

വിദ്യാഭ്യാസം

[തിരുത്തുക]

പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഹിലാന സെഡറസ് "മദ്രാസെld അൽ സനേയ"യിൽ (കെയ്‌റോയിലെ ഒരു പെൺകുട്ടികളുടെ ബോർഡിംഗ് സ്കൂൾ) ചേർന്നു. പിന്നീട് ഒരു അധ്യാപക പരിശീലന സർവ്വകലാശാലയിൽ ചേർന്ന അവർക്ക് അവിടെനിന്ന് 2 വർഷത്തിന് ശേഷം (1922-ൽ) സ്കോളർഷിപ്പ് ലഭിക്കുകയും മറ്റ് 5 ഈജിപ്ഷ്യൻ വിദ്യാർത്ഥിനികളോടൊപ്പം ഗണിതശാസ്ത്രം പഠിക്കാൻ ലണ്ടനിലേക്ക് അയയ്ക്കപ്പെടുകയും ചെയ്തു. സൈനബ് കാമലിനോടൊപ്പം ഇംഗ്ലണ്ടിൽ പഠിക്കാൻ അയയ്ക്കപ്പെട്ട ആദ്യത്തെ ഈജിപ്ഷ്യൻ വിദ്യാർത്ഥിനികളായി അവർ കണക്കാക്കപ്പെടുന്നു. ലണ്ടൻ സ്കൂൾ ഓഫ് മെഡിസിനിൽ ചേർന്ന അവർ അവിടെ ഒരു സർട്ടിഫൈഡ് വൈദ്യനായിത്തീരുകയും 1930-ൽ ഡോക്ടറേറ്റ് പൂർത്തിയാക്കുകയും ചെയ്തു.

ഈജിപ്തിലെ ആദ്യത്തെ വനിതാ ഡോക്ടറായി ഡോ. സെഡറസ് ഈജിപ്തിലേക്ക് മടങ്ങിയെത്തി. കെയ്‌റോയിലെ കിച്ചനർ ഹോസ്പിറ്റലിൽ (ഷൗബ്ര ജനറൽ ഹോസ്പിറ്റൽ) ജോലി ചെയ്ത സെഡറസ് കോപ്റ്റിക് ഹോസ്പിറ്റലിൽ അവളുടെ ശസ്ത്രക്രിയകൾ നടത്തി. അവൾ ഒരു സ്വകാര്യ ക്ലിനിക്കും തുറന്നു. പ്രസവചികിത്സയിലും ഗൈനക്കോളജിയിലും അവർ സ്പെഷ്യലൈസ് ചെയ്തു.

വിരമിക്കൽ

[തിരുത്തുക]

ഡോ. സെഡറസ് എഴുപതുകളിൽ ഔദ്യോഗക രംഗത്തുനിന്ന് വിരമിച്ചു. വിരമിച്ച ശേഷം കുട്ടികൾക്കുള്ള കഥകളും പുസ്തകങ്ങളും വിവർത്തനം ചെയ്യുന്നതിനായി അവൾ സ്വയം സമർപ്പിച്ചു. നിസ്വാർത്ഥതയ്ക്കും ഔദാര്യത്തിനും പേരുകേട്ടവളായിരുന്ന ഡോ. സെഡറസിൻ മനസിൽ അനാഥകൾക്കും അനാഥാലയങ്ങൾക്കും മൃദുലമായ ഒരിടമുണ്ടായിരുന്നു. തന്റെ ജീവിതകാലം മുഴുവൻ അവർ തന്റെ വലിയ സമ്പത്തിന്റെ ഭൂരിഭാഗവും എല്ലാത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി സംഭാവന ചെയ്തു. ഡോ. സെഡറസ് 1998 ൽ സ്വാഭാവിക കാരണങ്ങളാൽ അന്തരിച്ചു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹിലാന_സെഡറസ്&oldid=3851477" എന്ന താളിൽനിന്ന് ശേഖരിച്ചത്