Jump to content

ഹിരുഡിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിരുഡിൻ
Crystallographic analysis at 3.0-angstroms resolution of the binding to human thrombin of four active site-directed inhibitors
Identifiers
Symbol Hirudin
Pfam PF00713
InterPro IPR000429
SCOP 4htc
Structure of hirudin in complex with thrombin.[1]

രക്തംകുടിക്കുന്ന നീരട്ടകളുടെ ഉമിനീർ ഗ്രന്ഥികളിൽ കാണപ്പെടുന്ന ഒരു പ്രകൃതിദത്ത പെപ്റ്റൈഡ് ആണ് ഹിരുഡിൻ. ഇതിന് ആന്റികൊയാഗുലന്റ് സവിശേഷതയുണ്ട്.[2] ഫ്ളീബോട്ടമിക്ക് ശേഷം രക്തം ഒഴുകുന്നതിനാൽ ഹിരുഡിൻ, അട്ടയുടെ ഹെമറ്റോഫാജി ശീലത്തിന് സഹായകരമാണ്.

ഘടന[തിരുത്തുക]

ബർമിംഗ്ഹാമിലെയും എഡിൻ‌ബർഗിലെയും ഗവേഷണകാലത്ത്, ജോൺ ബെറി ഹെയ്‌ക്രാഫ്റ്റ് , രക്തം കട്ടപിടിക്കുന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങളിൽ സജീവമായി ഏർപ്പെടുകയും പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. നീരട്ടകൾ ശക്തമായ ഒരു ആൻറികൊയാഗുലന്റ് സ്രവിക്കുന്നതായി 1984 ൽ, അദ്ദേഹം കണ്ടെത്തി. അത് 1950 വരെ വേർതിരിച്ചെടുക്കാൻ സാധിച്ചില്ലെങ്കിലും അതിന് ഹിരുഡിൻ എന്ന് പേരിട്ടു. 1976 വരെ അതിന്റെ ഘടന പൂർണ്ണമായും നിർണ്ണയിക്കപ്പെട്ടിട്ടില്ല. 65 അമിനോ ആസിഡുകൾ ചേർന്നതാണ് മുഴുനീള ഹിരുഡിൻ. ഈ അമിനോ ആസിഡുകൾ മൂന്ന് ഡൈസൾഫൈഡ് ബോണ്ടുകളും ഒരു സി-ടെർമിനൽ ഡൊമെയ്‌നും അടങ്ങിയ കോംപാക്റ്റ് എൻ-ടെർമിനൽ ഡൊമെയ്‌നായി ക്രമീകരിച്ചിരിക്കുന്നു. ഇത് പ്രോട്ടീൻ ലായനിയിൽ പൂർണ്ണമായും ക്രമരഹിതമാകും. [3] [4]

ജൈവിക പ്രവർത്തനം[തിരുത്തുക]

രക്തം കട്ടപിടിക്കലിന്റെ അവസാന ഘട്ടത്തിലെ ഒരു പ്രധാന സംഭവം, സെറീൻ പ്രോട്ടിയേസ് എൻസൈം ത്രോംബിൻ, ഫൈബ്രിനോജനെ ഫൈബ്രിനിലേക്ക് പരിവർത്തനം ചെയ്യുന്നു എന്നതാണ്. [5] പ്രോത്രോംബിനിൽ നിന്നാണ് ത്രോംബിൻ ഉണ്ടാവുന്നത്. സാധാരണ രക്തചംക്രമണത്തിലെ ത്രോംബിന്റെ പ്രധാന തടസ്സം ആന്റിത്രോംബിൻ ആണ് . [6] ആന്റിത്രോംബിന് സമാനമായി, ത്രോംബിന്റെ പ്രോകൊയാഗുലന്റ് പ്രവർത്തനത്തെ തടയാനുള്ള കഴിവിനെ അടിസ്ഥാനമാക്കിയാണ് ഹിരുഡിന്റെ ആൻറികൊയാഗുലന്റ് പ്രവർത്തനം.

ത്രോംബിന്റെ ഏറ്റവും ശക്തമായ പ്രകൃതിദത്ത ഘടകമാണ് ഹിരുഡിൻ. ആന്റിത്രോംബിനിൽ നിന്ന് വ്യത്യസ്തമായി, സജീവമാക്കിയ ത്രോംബിനുമായി മാത്രം ഹിരുഡിൻ ബന്ധിപ്പെടുകയും ഫൈബ്രിനോജനിൽ ഒരു പ്രത്യേക പ്രവർത്തനമുണ്ടാക്കി തടയുകയും ചെയ്യുന്നു. [6] കൂടാതെ ചർമ്മത്തിലെ ഹെമറ്റോമകളുടെയും ഉപരിപ്ലവമായ വെരിക്കോസ് സിര ചികിത്സയിലും രക്തരോഗചികിത്സയിലും പ്രാധാന്യമുണ്ട്. ചില വശങ്ങളിൽ, മറ്റ് സീറം പ്രോട്ടീനുകളുടെ ജൈവിക പ്രവർത്തനത്തെ തടസ്സപ്പെടുത്താത്തതിനാൽ സങ്കീർണ്ണമായ ത്രോംബിനിലും പ്രവർത്തിക്കാൻ കഴിയുന്നതിനാൽ ഹെപ്പാരിൻ പോലുള്ള ആൻറികൊയാഗുലന്റുകൾ, ത്രോംബോളിറ്റിക്സ് എന്നിവയേക്കാൾ കൂടുതൽ ഗുണങ്ങൾ ഹിരുഡിന് ഉണ്ട്.

പ്രകൃതിദത്ത ഹിരുഡിൻ വലിയ അളവിൽ ഉൽപ്പാദിപ്പിക്കുവാൻ ബുദ്ധിമുട്ടാണ്. അതിനാൽ ഇത് ഉല്പാദിപ്പിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നതിന് ജൈവസാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ലെപിരുഡിൻ (റിഫ്ലുഡാൻ), ഹാൻസെനുലയിൽ നിന്നും ഉരുത്തിരിഞ്ഞ ഹിരുഡിൻ തുടങ്ങിയ നിരവധി ആൻറികൊയാഗുലന്റ് ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ വികസനത്തിനും വിപണനത്തിനും ഇതിലൂടെ സാധിക്കുന്നുണ്ട്. മറ്റ് നിരവധി ത്രോംബിൻ ഇൻഹിബിറ്ററുകൾ രാസപരമായി ഹിരുഡിനിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്.

ഇതും കാണുക[തിരുത്തുക]

പരാമർശങ്ങൾ[തിരുത്തുക]

  1. PDB 4HTC
  2. "IV. On the action of a secretion obtained from the medicinal leech on the coagulation of the blood". Proceedings of the Royal Society of London. 36 (228–231): 478–487. 1883. doi:10.1098/rspl.1883.0135.
  3. "Solution structure of recombinant hirudin and the Lys-47----Glu mutant: a nuclear magnetic resonance and hybrid distance geometry-dynamical simulated annealing study". Biochemistry. 28 (6): 2601–2617. Mar 1989. doi:10.1021/bi00432a038. PMID 2567183.
  4. "Conformation of recombinant desulfatohirudin in aqueous solution determined by nuclear magnetic resonance". Biochemistry. 28 (10): 4301–4312. May 1989. doi:10.1021/bi00436a027. PMID 2765488.
  5. "Thrombin and antithrombotics". Seminars in Thrombosis and Hemostasis. 24 (2): 87–91. 1998. doi:10.1055/s-2007-995828. PMID 9579630.
  6. 6.0 6.1 "Refined structure of the hirudin-thrombin complex". Journal of Molecular Biology. 221 (2): 583–601. Sep 1991. doi:10.1016/0022-2836(91)80074-5. PMID 1920434.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹിരുഡിൻ&oldid=3911800" എന്ന താളിൽനിന്ന് ശേഖരിച്ചത്