ഹിമസാഗർ എക്സ്പ്രസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിമസാഗർ എക്സ്പ്രസ്സ്
16317 കന്യാകുമാരി മുതൽ ശ്രീമാതാ വൈഷ്ണോദേവീ കത്ര സ്റ്റേഷൻ വരെ തിരുവനന്തപുരം വഴി
16318 ശ്രീമാതാ വൈഷ്ണോദേവീ കത്ര സ്റ്റേഷൻ മുതൽ കന്യാകുമാരി വരെ തിരുവനന്തപുരം വഴി
സഞ്ചാരരീതിപ്രതിവാരം

ഇന്ത്യൻ റെയിൽവേയുടെ കന്യാകുമാരി റെയിൽവേ സ്റ്റേഷൻ, ശ്രീമാതാ വൈഷ്ണോദേവീ കത്ര സ്റ്റേഷൻ എന്നീ റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന പ്രതിവാര എക്സ്പ്രസ്സ് തീവണ്ടിയാണ്‌ ഹിമസാഗർ എക്സ്പ്രസ്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ദൂരം യാത്രചെയ്യുന്ന രണ്ടാമത്തെ ട്രയിനാണ് ഹിമസാഗർ എക്സ്പ്രസ്സ്. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നതിൽ ഈ തീവണ്ടി രണ്ടാം സ്ഥാനത്താണ്. ഏകദേശം 3715 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഈ തീവണ്ടി 11 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നു. കന്യാകുമാരിയിൽ നിന്നും ശ്രീമാതാ വൈഷ്ണോദേവീ കത്രയിലേക്ക് (നമ്പർ 16317) 71 മണിക്കൂർ, 10 മിനിട്ടും, ശ്രീമാതാ വൈഷ്ണോദേവീ കത്രയിൽ നിന്നും കന്യാകുമാരിയിലേക്ക് (നമ്പർ 16318) 70 മണിക്കൂർ 15 മിനിട്ടുമാണ് യാത്രാസമയം. തിരുവനന്തപുരം സെൻട്രൽ, എറണാകുളം ടൌൺ, കോയമ്പത്തൂർ ജംഗ്ഷൻ, തിരുപ്പതി, ന്യുഡൽഹി, ജമ്മുതാവി വഴിയാണ് യാത്ര.

കടന്നുപോകുന്ന സംസ്ഥാനങ്ങൾ[തിരുത്തുക]

തമിഴ്നാട് -- കേരളം -- ആന്ധ്രാപ്രദേശ് -- മഹാരാഷ്ട്ര -- മദ്ധ്യപ്രദേശ് -- ഉത്തർപ്രദേശ് -- രാജസ്ഥാൻ -- ഹരിയാന -- ഡൽഹി -- പഞ്ചാബ് -- ജമ്മു കാശ്മീർ

തീവണ്ടിനിലയം സംസ്ഥാനം എത്തിചേരുന്ന സമയം പുറപ്പെടുന്ന സമയം
കന്യാകുമാരി തമിഴ്നാട് -- 14:00
നാഗർകോവിൽ ജം. തമിഴ്നാട് 14:20 14:25
തിരുവനന്തപുരം സെൻട്രൽ കേരളം 15:55 16:05
കൊല്ലം ജം. കേരളം 17:05 17:10
കായംകുളം ജം. കേരളം 17:43 17:45
ചെങ്ങന്നൂർ കേരളം 18:14 18:15
തിരുവല്ല കേരളം 18:23 18:25
കോട്ടയം കേരളം 19:05 19:10
എറണാകുളം ടൗൺ കേരളം 20:30 20:40
ആലുവാ കേരളം 21:00 21:03
തൃശ്ശൂർ സിറ്റി കേരളം 22:00 22:05
ഒറ്റപ്പാലം കേരളം 23:09 23:10
പാലക്കാട് ജം. കേരളം 23:35 23:40
കോയമ്പത്തൂർ പ്രധാന ജം. തമിഴ്നാട് 00:55 01:00
ഈറോഡ് ജം. തമിഴ്നാട് 02:45 03:05
സേലം ജം. തമിഴ്നാട് 04:00 04:05
ജോലാർപേട്ട ജം. തമിഴ്നാട് 05:55 06:00
കോയമ്പത്തൂർ പ്രധാന ജം. തമിഴ്നാട് 00:55 01:00
കത്പാടി ജം. തമിഴ്നാട് 07:08 07:10
ചിറ്റൂർ ജം. ആന്ധ്രാപ്രദേശ് 07:39 07:40
തിരുപതി മെയിൻ ആന്ധ്രാപ്രദേശ് 09:08 09:40
റെണിഗുൻഡ ജം. ആന്ധ്രാപ്രദേശ് 09:30 09:40
നെല്ലൂർ ജം. ആന്ധ്രാപ്രദേശ് 11:50 11:51
ഒൻ ഗോൾ ജം. ആന്ധ്രാപ്രദേശ് 13:18 13:19
തെന്നാലി ജം. ആന്ധ്രാപ്രദേശ് 14:34 14:36

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹിമസാഗർ_എക്സ്പ്രസ്സ്&oldid=3964954" എന്ന താളിൽനിന്ന് ശേഖരിച്ചത്