ഹിപ്പാലസ്
ദൃശ്യരൂപം
പുരാതന ഗ്രീക്ക് നാവികൻ ആയിരുന്നു ഹിപ്പാലസ്(Ancient Greek: Ἵππαλος). ഇദ്ദേഹമാണ് ആദ്യമായി മൺസൂൺ എന്ന് അറിയപ്പെടുന്ന കാലവർഷക്കാറ്റ് കണ്ടുപിടിച്ചത്. [1]
ഇദ്ദേഹം ബിസി ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.
പെരിപ്ലസ് എന്ന കൃതിയിൽ പറഞ്ഞത് പ്രകാരം ചെങ്കടലിൽ നിന്നും ഇന്ത്യൻ മഹാസമുദ്രം വഴി ഇന്ത്യയിലേക്ക് ഉള്ള വഴി കണ്ടെത്തിയത് ഇദ്ദേഹമായിരുന്നു. ഹിപ്പാലസ് കണ്ടെത്തിയ പാത ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങള്ക്കും തദ്വാരാ റോമൻ സാമ്രാജ്യത്തിന്റെ സാമ്പത്തിക വികാസത്തിനും കാരണമായി . ഈ പാത വഴിയായിരുന്നു ചെങ്കടലിലെ തുറമുഖമായ ബെരെനീസിൽ നിന്നും ചോള , ചേര , പാണ്ഡ്യ രാജ്യങ്ങളിലേക്ക് ആദ്യമായി കപ്പലുകൾ വരാൻ തുടങ്ങിയത്
അവലംബം
[തിരുത്തുക]Federico De Romanis and André Tchernia, Crossings: Early Mediterranean Contacts with India (New Delhi 1997)
- ↑ ഇന്ത്യാ ചരിത്രം - ശ്രീധരമേനോൻ- മൗര്യാനന്തരകാലത്തെ സാമ്പത്തിക രംഗം - പേജ് 135