ഹിപോക്സിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹിപോക്സിയ
Specialtyപൾമോണോളജി, medical toxicology Edit this on Wikidata

രക്ത സംക്രമണം പൂർണമായി ഉള്ളപ്പോൾ പോലും ആവശ്യമായ അളവിൽ നിന്നും ഓക്സിജൻ ലഭ്യത കോശങ്ങൾക്ക് കുറയുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് ഹിപോക്സിയ (Hypoxia) . കോശങ്ങൾക്ക് ഓക്സിജൻ എത്തിച്ചുകൊടുക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിനാണ്. അനോക്സിയ, ഹിപോക്സിയ എന്നീ അവസ്ഥകൾ ശരിക്കും മനസ്സിലാക്കാതെ , ഏതെങ്കിലും അവയവത്തിലെ കോശങ്ങൾക്ക് ഓക്സിജന്റെ ലഭ്യ്യത കുറയുന്ന അവസ്ഥയ്ക്കും ഈ വാക്കുകൾ വൈദ്യ ശാസ്ത്രത്തിൽ പരസ്പരം മാറ്റി ഉപയോഗിക്കാറുണ്ട്.

കാരണങ്ങൾ[തിരുത്തുക]

പുക , കാർബൺമോനോക്സ്യ്ട് , മറ്റു വിഷ വാതകങ്ങൾ എന്നിവ ശ്വസിക്കുക , ഉന്നതമേഖലകളിൽ എത്തപ്പെടുക , അമർത്തപ്പെടൽ(strangulation ) ,ബോധം കെടുത്തുന്ന പ്രക്രീയയിൽ ഉണ്ടാകുന്ന അപകടങ്ങൾ, വിഷ ബാധ എന്നിവയാണ് ഈ അവസ്തകൾക്കുള്ള കാരണം . എന്ത് കാരണത്താൽ ഉണ്ടായതായാലും,രോഗ ബാധയുടെ ഗൌരവം അനുസ്സരിച്ച് , കാഴ്ചക്കുറവ്, കേൾവിക്കുറവ്, മാനസികമാന്ദ്യം, വിവേചനശക്തി നഷ്ടപ്പെടുക, ഓർമപ്പിശകുണ്ടാകുക, മാനസികക്കുഴപ്പം അനുഭവപ്പെടുക എന്നിവ തൊട്ട് അബോധാവസ്ഥ വരെ ഉണ്ടായേക്കാം. രോഗി മരണപ്പെട്ടില്ലെങ്കിൽ ഇത് മണിക്കൂറുകളോ , ദിവസങ്ങളോ , മാസങ്ങളോ നീണ്ടുനിൽക്കും. ഇടവിട്ടുണ്ടാകുന്ന ഞരമ്പുവലി , പേശി പിടിത്തം കഴുത്ത്‌ മുറുക്കം എന്നിവ സാധാരണം

ചികിത്സ[തിരുത്തുക]

അനോക്സിയ, ഹിപോക്സിയ അവസ്ഥയിൽ പെടുന്നവർക്ക് എത്രയും പെട്ടെന്ന് ശുദ്ധവായു സഞ്ചാരം ലഭ്യമാക്കുന്നിടത്ത് പ്രഥമ ശുശ്രൂഷ ആരംഭിക്കുന്നു. രക്തം വീണ്ടും ഒക്സിജെൻ പൂരകമാകുന്നതിനു, കൃത്രിമ ശ്വാസോച്ച്വാസം ഉൾപ്പെടെ ഉള്ള നടപടികൾ സ്വീകരിക്കണം . ന്യുമോണിയ ബാധ ഉണ്ടാകാതെ സൂക്ഷിക്കെണ്ടാതായും ഉണ്ട്.

രോഗപൂർവഗതി (Prognosis )[തിരുത്തുക]

രോഗിയുടെ ശ്വാസ, ഹൃദയ , രക്ത സഞ്ചാര വ്യവസ്ഥകൾ മെച്ചപ്പെടുന്നതോട് കൂടി സുഖാവസ്ഥയിലേക്ക് എത്തിച്ചേരാം. ഇതിന്റെ ദൈർഘ്യം രോഗ ഗൌരവം അനുസ്സരിച്ച് നീണ്ടു പോകാം . ഇടയ്ക്കു രോഗിയിൽ മാനസിക വിഭ്രാന്തി, നാഡിരോഗങ്ങൾ എന്നിവ വിട്ടു വിട്ടു ഉണ്ടാകാം. മോധക്ഷയം, മാനസിക വിമുഖത, മാനസിക വിഭ്രാന്തി , സ്വപ്നാടനം തുടങ്ങിയ അവസ്ഥകൾക്കും ഇടയുണ്ട്.


കടപ്പാട്.:

  1. Centre for Neuro Skills:www.ninds.nih.gov
  2. http://www.neuroskills.com/anoxia.shtml
"https://ml.wikipedia.org/w/index.php?title=ഹിപോക്സിയ&oldid=2286789" എന്ന താളിൽനിന്ന് ശേഖരിച്ചത്